താൾ:Rasikaranjini book 5 1906.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സൃഷ്ടിക്കപ്പെട്ടിട്ടുള്ളതു്. എങ്കിലും പഞ്ചമഹാഭൂതങ്ങൾ എന്നു പറയപ്പെടുന്ന മേൽപറഞ്ഞവയുടെ അസാമാന്യമായ ക്ഷോഭത്തിൽ പെട്ടുപോയാൽ ഈ ദേഹം ക്ഷണത്തിൽ നശിച്ചുപോകുന്നുവെന്നതിന്നു വാദമില്ല. കൊടുങ്കാറ്റുകൊണ്ടും, കോളിളക്കം കൊണ്ടും, അഗ്നിബാധനിമിത്തവും, അത്യഗാധത്തിലൊ അത്യുന്നതത്തിലൊ പോവുകനിമിത്തം ശ്വാസം മുട്ടുകയാലും, ഇടിവെട്ടു കൊള്ളുകനിമിത്തവും - ഇങ്ങിനെ അനേകം വിധത്തിൽ അസംഖ്യം പേർ മരിച്ചിട്ടുള്ളതായിട്ടും, ഇപ്പോഴും ലോകത്തിൽ പലേടങ്ങളിലും അപ്രകാരം മരിക്കുന്നതായിട്ടുമുള്ള കഥകൾ നമുക്കു അശ്ശേഷം അപൂർവമല്ലല്ലോ. അതിനും പുറമെ, മേൽ പറഞ്ഞപ്രകാരം, ഈ ലോകത്തിൽ മനുഷ്യനേക്കാൾ വളരെ അധികം ബലമുള്ളതായും, പല വിധത്തിലും ചേഷ്ടിക്കുന്നതിനു പലവിധസൊകര്യങ്ങളോടുകൂടിയും അത്ര ക്രൂര സ്വഭാവത്തോടുകൂടിയുമുള്ള അനേകം ജന്തുക്കളുമുണ്ട്. അങ്ങിനെയെല്ലാമാണെങ്കിലും അവയെ എല്ലാം മഹാബലഹീനനായ ഈ മനുഷ്യൻ കിടക്കുന്നു. അ തിക്രൂരങ്ങളായ ജന്തുക്കളെ ഹിംസിക്കുന്നു. വേറെ ചിലതിനെ തനിക്കു ഭക്ഷണത്തിന്നായി ഉപയോഗിക്കുന്നു. മറ്റു ചിലതിനെക്കൊണ്ടു തന്റെ പലവിധത്തിലുമുള്ള സൗകര്യങ്ങൾക്കു വേണ്ടി വേല ചെയ്യിക്കുന്നു. അതുപോലെതന്നെ അചേതന വസ്തുക്കളേയും മനുഷ്യൻ കീഴടക്കിയിരിക്കുന്നു. അത്യുന്നതമായ തിരമാലകളോടുകൂടി ക്ഷോഭിച്ചു ക്രൂദ്ധനായിരിക്കുന്ന സമുദ്രത്തിന്റ മേലെഅത്യാഹ്ലത്തോടുകൂടി മനുഷ്യൻ സബാംചെയ്യുന്നു. വായുമണ്ഡലത്തിൽ സഞ്ചരിക്കുന്നതിന്നു യോഗ്യമായ യന്ത്രങ്ങൾ കണ്ടു പിടിച്ചു് അതിരസമായി അവൻ ആകാശത്തിൽ സഞ്ചരിക്കുന്നു. ഹിഎന്ന മവാൻ പർവ്വതത്തെകൂടി പിന്നിൽ കുളത്തുവാൻ വയ്ക്കുമെങകിൻ അലക്ഷ്യമായി കൊണ്ടുപായുവാൻ സാമർത്ഥ്യമുള്ള തീവണ്ടി എന്ന അതിബലവും വേഗതയുമുള്ള യന്ത്രവിശേഷത്തെ അതനെ കണ്ടുപിടിച്ച് അതിനെ തന്റെ ഇച്ഛപോലെ കൊണ്ടു നടക്കുന്നു. അപാരശക്തിയോടും അചിന്ത്യപ്രഭയോടും കൂടിയിരിക്കുന്ന വിദ്യുച്ഛക്തിയെ മനുഷ്യൻ പുല്ലുപോലെ തന്റെ അധീനത്തിൽ വെച്ചിരിക്കുന്നു. സങ്കല്പാത്മകമായിരിക്കുന്ന നമ്മുടെ മനസ്സു ക്ഷണനേരം കൊണ്ട് എത്രയെങ്കിലും ദൂരം സഞ്ചരിക്കുന്നതു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/164&oldid=168924" എന്ന താളിൽനിന്ന് ശേഖരിച്ചത്