താൾ:Rasikaranjini book 5 1906.pdf/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സഹായം ആവശ്യപ്പെട്ടിരുന്നു പോലും. ഒരക്കൽ പറഞ്ഞുകൊടുക്കുന്നതിനെ മറക്കതേയും തെറ്റാതെയും മുറക്കു എഴുതിക്കൊണ്ടു വരുന്നതിനു ശേഷിമാനായ ഒരെഴുത്തുകാരൻ ആരുണ്ടെന്നു മഹർഷി ശ്രീപരമേശ്വരനോടു ചോദിച്ചപ്പോൾ ആ ദേവൻ തന്റെ പുത്രനായ മഹാഗണപതിയെ ശുപാർശി ചെയ്തുവത്രേ. എന്നാൽ ഗണപതി ലിപികാരസ്ഥാനം വഹിക്കണമെങ്കിൽ ചില ഉടമ്പടികൾ എല്ലാം വേണം. കവി ഒരിക്കൽ പറഞ്ഞതിനെ ആവർത്തിച്ചു പറയുകയില്ലെങ്കിൽ എഴുത്തുകാരൻ ഒരു പദം എഴുതിക്കഴിഞ്ഞാൽ കവിക്കു അടുത്ത പദം ആലോചിച്ചു പറവാൻ വേണ്ടി മെനക്കെടുകയില്ല. ഗ്രന്ഥകാരൻ അവിച്ഛിന്നമായി പറഞ്ഞുകൊടുത്താൽ എഴുത്തുകാരൻ അവിച്ഛിന്നമായി എഴുതും. ഈ ഉടമ്പടിയിൽ വേദവ്യാസൻ ഒന്നു കുഴങ്ങിയെങ്കിലും അതിനെ സ്വീകരിച്ചു. ഗണപതിക്കു ഇടവിടാടെ എഴുതാൻ വക കൊടുക്കണെം അത്രയേ ഉള്ളല്ലോ. അതിലേക്കു വ്യാസൻ ഒരു പോരു പണിഞ്ഞു. ഒരു പണ്ഡിതനായ എഴുത്തുകാരൻ അർത്ഥം ഗ്രഹിക്കാതെ കേട്ടതിനെ ഏട്ടിൽ കുറിക്കുന്നതു അഭിമാനമല്ല. അതുകൊണ്ടു ഗണപതി അത്ഥം മനസ്സിലാക്കിത്തന്നെ എഴുതുമല്ലോ എന്നു വ്യാസൻ അഭിപ്രായപ്പെട്ടു. ഗണപരി ശരി വെയ്ക്കുകയും ചെയ്തു. ഗ്രന്ഥകാരനും എഴുത്തുകാരനും തങ്ങളുടെ വേലയിൽ പ്രവേശിച്ചു. മഹർഷിക്കു എവിടെ എങ്കിലും ആലോചിച്ചുണ്ടാക്കുന്നതിൽ വാഗ്ദ്ധാടി തടഞ്ഞാൽ അദ്ദേഹം അവിടെ ആർക്കും അർത്ഥമാകാത്തവധം അതികഠിനമായ ഒരു ശ്ലോകമോ അർദ്ധമോ പാദമോ ആവശ്യം പോലെ നിർബന്ധിക്കും, ദേവൻ അർത്ഥം മനസ്സലാകാതെ കുഴങ്ങും, മനസ്സിലായി വരും മുമ്പെ അപ്പുറം കവി ഉണ്ടാക്കിത്തീരുകയും ചെയ്യും. ഈ വിധം ഗണപതിയുടെ പല്ലുടയ്ക്കുന്ന ഘട്ടങ്ങളെ ആണു മഹാഭാരതത്തിൽ ഗണപതികുട്ടനം എന്നു പറയുന്നതു. ഈ ഐതിഹ്യം ഭാരതത്തിൽ അവിടവിടെ ചിതറിക്കിടക്കുന്ന ചില ദുർഘടശ്ലോകങ്ങൾക്കു ഒരാഗമം കല്പിക്കാനും ആകപ്പാടെ ഗ്രന്ഥമാഹാത്മ്യത്തെ പ്രശംസിപ്പാനും വേണ്ടി ഉണ്ടാക്കിത്തീർത്ത ഒരർത്ഥവാദമാണെന്നുള്ളതു അതിസ്പഷ്ടമാകുന്നു. എങ്കലും ഇതിൽനിന്നു പൂർവന്മാർ, ഭാരതം ഒരാവൃത്തി പകർത്തുന്നതു പോലും സാധാരണക്കാർക്കു ദുഷ്കരമായി വിചാരിച്ചിരുന്നു എന്നു തെളിയുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/160&oldid=168920" എന്ന താളിൽനിന്ന് ശേഖരിച്ചത്