താൾ:Rasikaranjini book 5 1906.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വയിൽ പ്രതിഫലിച്ചിട്ടാണെന്നും, ഭൂമിയും ചന്ദ്രനും തമ്മിൽ അധികം അടുത്തു നില്ക്കുന്നതുകൊണ്ടു സൂര്യരശ്മി ചന്ദ്രഗോളത്തിൽത്തട്ടുന്നതിലേയ്ക്കു ചിലപ്പോൾ ഭൂഗോളത്തിന്റെ തടസ്ഥം (മറവ്) സംഭവിക്കുന്നതിനാലാകുന്നു ചന്ദ്രനു എല്ലാക്കാലത്തും ഒരുപോലെ പ്രകാശമുണ്ടാകാത്തതെന്നും, മറ്റുള്ള ഗോളങ്ങൾ ഭൂമിയിൽ നിന്നു ചന്ദ്രനേക്കാൾ വളരെ അകന്നിട്ടാകകൊണ്ടും മറ്റും ഈ തടസ്ഥം അവയ്ക്കു അധികം സംഭവിക്കുന്നില്ലെന്നും, സൂര്യരശ്മി ചന്ദ്രനിൽത്തട്ടുന്നതിലേയ്ക്കുണ്ടാകുന്ന ഭൂമിയുടെ തടസ്തം ചന്ദ്രന്റെ ഗതിഭേദംകൊണ്ടു വ്യത്യാസപ്പെടുന്നുണ്ടെന്നും അറിഞ്ഞതിനാൽ മുൻപറഞ്ഞ ഒരു സൗരദിനത്തിൽ ചന്ദ്രന്റെ ഗതി എത്രയെന്നുള്ള കണക്ക് ഏർപ്പെടുത്തേണ്ടി വരികയും അതോടുകൂടി ചന്ദ്രന്റെ തേജോവൃദ്ധിക്ഷയങ്ങളുടെ കാരണം ഇന്നതെന്നും അതു സംഭവിയ്ക്കുന്നതിനുള്ള കാലനിയമം ഇന്നതെന്നും സിദ്ധിച്ചതിനാൽ ഒരു സൗരദിവസത്തിൽ ചന്ദ്രന്നു ഭൂപ്രദക്ഷിണം ചെയ് വാൻ വേണ്ടിവരുന്ന ഒരു ക്ലിപ്ത സമയം ഇത്രയെന്നു കണക്കാക്കുകയും, ആസ്സമയത്തെ ഒരു ചാന്ദ്രമാനദിനം എന്നു കല്പിക്കയും, അപ്രകാരം സ്വതേ തേജോഹീനനായ ചന്ദ്രന്റെ തേജസ്സു വർദ്ധിച്ചുവന്നു പൂർണപ്രകാശം ഉണ്ടാവുന്നതിലേയ്ക്കു വേണ്ടതായ പതിനഞ്ചു ചാന്ദ്രമാനദിനങ്ങളെ ഒരു ശുക്ലപക്ഷമെന്നും അതുപോലെ തേജഃക്ഷയം വന്നു ചന്ദ്രൻ കേവലം പൂർവസ്ഥിതിയെ പ്രാപിക്കുന്നതിലേയ്ക്കു വേണ്ടതായ അത്രയും ദിനങ്ങളെ കൃഷ്ണപക്ഷമെന്നും നിർദേശിയ്ക്കുകയും ഓരോ പക്ഷത്തിലും ഒന്നാമത്തെ മുതൽ പതിനഞ്ചാമത്തേതുവരെ ഉള്ള ദിവസങ്ങൾക്കു പ്രഥമ (പ്രതിപദം) മുതലായ പേരുകളെ കല്പിക്കയും ചെയ്തിരിക്കുന്നു.

ഇപ്രകാരം ഭൂപൃഷ്ഠവാസികൾക്ക്, കാഴ്ചയിൽ ചന്ദ്രനേക്കാൾ പ്രകാശവും വലിപ്പവും കുറഞ്ഞവയായി കാണപ്പെടുന്നു എങ്കിലും നിയതഗതികളാകകൊണ്ടു ചെവ്വേറെ കണ്ടറിഞ്ഞിരിക്കുന്നതും, വ്യവഹാരസൗകര്യത്തിന്നുവേണ്ടി ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ, ശനി എന്നിങ്ങനെ പേരു കൊടുക്കപ്പെട്ടിരിക്കുന്നതും ആയ വേറെയുള്ള അഞ്ചു ഗോളങ്ങൾക്കും ആകാശമണ്ഡലത്തിൽ ചില പ്രത്യേക ചലനങ്ങൾ ഉള്ളതായും ആ ചലനത്തിൽ അവയും നമുക്കു ചിലപ്പോൾ പ്രത്യക്ഷങ്ങളായും അപ്രത്യക്ഷങ്ങളായും കാണപ്പെട്ടതി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/152&oldid=168911" എന്ന താളിൽനിന്ന് ശേഖരിച്ചത്