താൾ:Rasikaranjini book 5 1906.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആധാരമാക്കി ജനങ്ങൾക്കു ദഷ്കർമ്മനിവൃത്തിയേയും സൽകർമ്മപ്രവൃത്തിയേയും ഉപദേശിക്കുന്ന പൌരാണികന്മാരും തമ്മിൽ ചില കാർയ്യങ്ങളിൽ അല്പാല്പമായി ചില അഭിപ്രായഭേദങ്ങളുണ്ടെന്നുള്ളതു വാസ്തവംതന്നെ. എന്നാൽ ഈ ഏകസംഗതിയെമാത്രം അടിസ്ഥാനമാക്കി ചില മതക്കാർ അന്ന്യമതക്കാരെ പരിഹസിക്കുന്നതു കേവലം അല്പജ്ഞതയാലോ മൌഢ്യത്താലോ മാത്രമാണെന്നേ വിചാരിക്കേണ്ടതുള്ളൂ. എന്തെന്നാൽ ഏതൊരു ജനസമുദായത്തിലും മതതത്വവും ശാസ്ത്രതത്വവും തമ്മിൽ സർവത്ര യോജിക്കുന്നതായി യാതൊരു മതവും ഉണ്ടാവാനിടയില്ലെന്നുള്ളതു എല്ലാവരും സമ്മതിക്കുന്നതാണെല്ലോ. അതുകൊണ്ട ഈ അപ്രകൃതം പോട്ടെ.

മേൽപ്രസ്താവിച്ച പ്രകാരം കാലനിർണ്ണയത്തിന്റെ ആവശ്യത്തിന്നു വേണ്ടി വ്യവസ്ഥിതങ്ങളായ ഏതെങ്കിലും ചില പ്രമാണങ്ങളെ കണ്ടുപിടിച്ചുറപ്പിക്കേണ്ടതിലേക്കായിട്ടുള്ള ഈ മഹാ പ്രയത്നം കൊണ്ട് ഒന്നാമതായി ഭൂമിയും സൂർയ്യനും തമ്മിലുള്ള നിയതസംബന്ധത്തെ കണ്ടുപിടിക്കയും പിന്നെയും ആ വഴിയിൽ തന്നെ പരിശ്രമിച്ചതിൽ സൂർയ്യനെപ്പോലെതന്നെയല്ലെങ്കിലും ചന്ദ്രാർഗോളങ്ങൾക്കും ഭൂമിയോടു സംബന്ധമുള്ളതായി കാണുകയും, പിന്നീട് അവയിൽ ഗതിഭേദാദികളെ പല പ്രകാരത്തിലും പരീക്ഷിച്ചറികയും ആവക പരീക്ഷങ്ങളിൽനിന്നു വളരെക്കാലത്തെ അനുഭവംകൊണ്ടു തെറ്റില്വെന്നു സൂക്ഷ്മമായി വിശ്വസിക്കപ്പെട്ടിരിക്കുന്ന കാർയ്യങ്ങളെ പ്രമാണമാക്കി കല്പിക്കയും ചെയ്തിരിക്കുന്നു. ഈ പർയ്യാലോചനത്തിന്റെ പ്രഥമഭാഗം, വളരെക്കാലത്തോളം ഭൂമിയും സൂർയ്യനും തമ്മിലുള്ള സംബന്ധത്തേയും അവയുടെ സ്വാഭാവികഗുണങ്ങളെക്കൊണ്ടു പരസ്പരം സംഭവിക്കുന്ന ഓരോ സ്ഥിതിഭേദത്തേയും അറിയുന്നതുകൊണ്ടുതന്നെ പർയ്യവസാനിച്ചിരുന്നു. അതാവിത: ഒരു നിയതമായ കാലത്തിനിടയിൽ നമുക്കു ദൃഷ്ടി ഗോചരമായി ഭവിക്കയും, അതുപോലെതന്നെ ഏകദേശം അത്രയും സമയം കഴിയുമ്പോൾ അദൃശ്യമായിത്തീരുകയും, വീണ്ടും ക്ലിപ്ത സമയത്തിൽ പ്രത്യക്ഷമാവുകയും, പിന്നെയും അസ്തമിക്കയും ചെയ്യുന്ന സ്ഥിതിയിൽ പതിവായി നാം കണ്ടുവരുന്നതായ ഈവസ്തുവും (സൂർയ്യ) നമുക്കാശ്രയമായിരിക്കുന്ന ഈ സ്ഥലവും (ഭൂമി) എല്ലായ്പ്പോഴും അന്യോന്യാഭിമുഖമായും ഒരേടത്തു സ്ഥിരമായും ഇരിക്കും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/150&oldid=168909" എന്ന താളിൽനിന്ന് ശേഖരിച്ചത്