താൾ:Rasikaranjini book 5 1906.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എല്ലാ സഹോദരന്മാർക്കും സന്താനങ്ങൾ ഉണ്ടായാൽ അവരിൽ പല സമയത്തും ഉണ്ടാകുന്ന ഭിന്നത നിമിത്തം ഭാഗം വേണ്ടിവരുമെന്നു കണ്ടിട്ടാകുന്നു ജ്യേഷ്ഠൻ മാത്രമേ വിവാഹം ചെയ്യാവൂ എന്നു കല്പിച്ചത്.

നപുസകഭാഗം ഇല്ല എന്നു   മനുസംഹിതയുടെ 9-ാം അദ്ധ്യായത്തിൽ 'നിരംഗൌ ക്ലീബ പതിതൗ'എന്ന പ്രമാണത്താൽ സിദ്ധമാകുന്നു. നപുംസകനെന്നതു  പുത്രോല്പാദനമുണ്ടാകാത്തവനാണെങ്കിലും വിവാഹത്താൽ സ്വാമിത്വം സിദ്ധിക്കാത്ത ഒരു സ്ത്രീയിൽ ഉണ്ടാകുന്ന സന്താനത്തെ ഉല്പാദകനു ലഭിക്കുകയില്ലെന്നു മുൻകാണിച്ച പ്രമാണങ്ങളാൽ വ്യക്തമാകയാൽ ആ വക സന്തതി ഉണ്ടാക്കുന്നവനെ നപുംസകനെപ്പോലെത്തന്നെ വിചാരിക്കാം. എന്നാൽ ഇങ്ങിനെയുള്ള സഹോദരന്മാരുടെ ശേഷക്രിയക്കും സ്വന്ത സമ്പാദ്യത്തിനും അവകാശികൾ മേൽ അദ്ധ്യായത്തിലുള്ള 
    	'ഭ്രത്യണാമേകജാതാനാമേകശ്ചേൽപുത്രവാൻ ഭവേൽ
  	സർവ്വാം സ്താം സ്തേന പുത്രേണപുത്രീണോമനുരബ്രവീൽ '

എന്ന പ്രമാണപ്രകാരം ജ്യേഷ്ഠന്മാർ വിവാഹം ചെയ്ത സ്ത്രീകളിൽ അവർക്കുണ്ടാകുന്ന പുത്രന്മാർതന്നെ.

3.താവഴിക്കാർക്കുള്ള അവകാശത്തിന്റെ അന്ത്യം യോഗക്ഷേമശാസനങ്ങളുടെ ഭിന്നതയാകുന്നു. കാലം കൊണ്ടാകട്ടെ അതിന്നൊരു ക്ലിപ്തമില്ല. ഒരു മൂലഗൃഹത്തിലെ കുടുംബങ്ങളുടെ ബഹുത്വം നിമിത്തം ആയവർ ഭിന്നഗൃഹക്കാരായാലും യോഗക്ഷേമശാസനകൾ ഒന്നായിത്തന്നെ ഇരിക്കുന്നേടത്തോളം സ്വാർത്ഥസംബന്ധികളായിരിക്കുമെന്നു 'കേരളക്ഷിതിരത്നമാല'എന്നഗ്രന്ഥത്തിൽ , 'വംശേതു സ്വാർത്ഥസംബന്ധേ വയോവൃദ്ധസ്തുയോ ഭവേൽ സഏവകർത്തേ ഭൂധാന്യ ധനാദ്യ ഖിലസമ്പദാം' എന്നുള്ള പ്രമാണത്താൽ സിദ്ധിക്കുന്നു

4.തറവാട്ടുമുതലിന്നു എല്ലാ കുഡുംബങ്ങളും സമാവകാശികളാണെങ്കിലും ആയതു ഭാഗിച്ചുകൂടായെന്നും 2-ാം ചോദ്യത്തിന്റെ ഉത്തരത്തിലും 5-ാം ചോദ്യോത്തരത്തിലും പ്രസ്ഥാവിച്ച അവസ്ഥകളാൽ കാണാം. അതുകൊണ്ടു ഭാഗിക്കുന്ന അവസ്ഥയിൽ മാത്രം ഉണ്ടാകുന്നതായ ഒരു ഓഹരിയുടെ ക്ലിപ്തം നിശ്ചയിപ്പാൻ ഒരു നിയമം ഇല്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/15&oldid=168908" എന്ന താളിൽനിന്ന് ശേഖരിച്ചത്