താൾ:Rasikaranjini book 5 1906.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

. ഈ ഘട്ടത്തിൽ , ലോകോൽപത്തി മുതൽ ഏതൽക്കാലപർയ്യന്തം ലൌകികങ്ങളായ ഓരോ വിഷയങ്ങളെ തത്തൽപൂർവ്വജന്മാരിൽനിന്ന് അനന്തരജാതന്മാർ പരമ്പരയാ അല്പാല്പമായി അറിഞ്ഞിട്ടാണ് മനുഷ്യസമുദായം ഇപ്പോഴത്തെ സ്ഥിതിയിൽ എത്തിയിരിക്കുന്നതെന്നുള്ള ലോകചരിത്രസാരം നമുക്കു വളരെ സഹായിക്കുന്നതാകുന്നു.

       ഇനി  മേൽ   പ്രസ്താവിച്ചപ്രകാരം  മനുഷ്യരിൽ  ഓരോ   സമുദായവും   കല്പിച്ചുവരുന്ന  കാലപരിണാമങ്ങളുടെ   സ്വഭാവങ്ങളെപ്പറ്റി   ആലോചിക്കാം.  ഭാരതഖണ്ഡവാസികളായ   ഹിന്തുക്കൾ   അവരുടെ  സർവജ്ഞാനത്തിന്നും   ആദിഭൂതമായ   പ്രധാന  പ്രമാണം   എന്നു   കല്പിച്ചുവരുന്ന   വേദത്തിന്റേയും, ആവേദത്തിൽ   പറയുന്ന  വിഷയങ്ങളെ   അടിസ്ഥാനപ്പെടുത്തി  അവയെ  വിസ്തരിച്ചു   പ്രതിപാദിക്കുന്നതായ   ശാസ്ത്രപുരാണാദിപ്രമാണങ്ങളുടേയും   സൂക്ഷ്മപരിശോധനയിൽ, അനാദ്യന്തവും  സർവവ്യപ്തവുമായ  കാലം   ഈശ്വരനാണെന്നും, ഭൂതലവാസികളായ   നമുക്ക്   ആന്തരമായ  ഏതോ  ഒരു  ക്ലിപ്ത  സംബന്ധത്തോടുകൂടി    കാണപ്പെടുന്ന   സൂർയ്യൻ  കാലസ്വരൂപനായ   പ്രത്യക്ഷേശ്വരനാണെന്നും, അവയിൽ  പലേടത്തും   ഘോഷിച്ചിട്ടുള്ളതായി   കാണാം. എന്നുമാത്രമല്ല, ഹിന്തുക്കൾ  സൂർയ്യനെത്തന്നെ   കാലപരിമാണത്തിങ്കൽ   ഒരു  പ്രധാനമായ   മാനസാധനമാക്കി   കല്പിക്കുകയും, പിന്നെ   പലവിധത്തിലുള്ള   സൌരമാനങ്ങളെക്കൊണ്ട്   ഓരോപ്രകാരത്തിൽ   കാലനിർണ്ണയം  ചെയ്യുന്നതിന്നുള്ള   അസംഖ്യം   കൗശലങ്ങളെ   കണ്ടുപിടിക്കയും   അങ്ങിനെ

അനവധികാലംകൊണ്ടും അനേകം വിദ്വാന്മാരുടെ പരിശ്രമംകൊണ്ടും ഈ വിഷയത്തിൽതന്നെ ഒരു പ്രത്യേകശാസ്ത്രം നിർമ്മിക്കുകയും ചെയ്തിരിക്കുന്നു.

         ഇങ്ങിനെ   വ്യവഹാരസൌകർയ്യത്തിന്നുവേണ്ടി  കാലാവയവ   നിർണ്ണയം  ചെയ്യേണ്ടതിലേക്കായി   ഓരോ   മാർഗ്ഗങ്ങളെ  കണ്ടുപിടിപ്പാനുത്സാഹിച്ചു    ലോകതത്വാന്വേഷണം   ചെയനിടവന്നതായ   ആ   ഘട്ടത്തിൽ, അസാമാന്യബുദ്ധിമാന്മാരായ   ചില   പൂർവ്വചാർയ്യന്മാർക്ക്   അവരുടെ   പരിചിതമായ   ആയുസ്സിനെക്കുറിച്ച്    എത്രത്തോളം  പശ്ചാത്തപിപ്പാൻ  സംഗതി  വന്നിട്ടുണ്ടെന്ന്   ആർക്കറിയാം?

ഈ വിഷയത്തിൽ കേവലം യുക്തിക്കും അനുഭവത്തിന്നും അനുസരിച്ച് കാർയ്യകാരണങ്ങളെ കണ്ടുപിടിച്ച് നിയമിക്കുന്ന ശാസ്ത്രകാരന്മാരും മതവിഷയങ്ങളായ ഓരോരോ വിശ്വാസങ്ങളെ മാത്രം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/149&oldid=168907" എന്ന താളിൽനിന്ന് ശേഖരിച്ചത്