താൾ:Rasikaranjini book 5 1906.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്വീകരിച്ചുവരാറുണ്ടല്ലോ? ഇങ്ങിനെ ഇന്ദിയോഗ ചരങ്ങളായ യാതൊരുലക്ഷണങ്ങളും ഇല്ലാത്ത പദാർത്ഥങ്ങളെ 'അമൂർത്തദ്രവ്യ'ങ്ങളെന്നു പറഞ്ഞുവരുന്നു. ലോകവ്യവഹാരത്തിൽ സൌകർയ്യത്തിന്നുവേണ്ടി ഈ വക അമൂർത്തദ്രവ്യങ്ങളെ കല്പനംഭേദംകൊണ്ടു സാവയവഹ്ഹളാക്കി പരിണമിപ്പിക്കുന്നു. പ്രകൃതതവിഷയമായ കാലത്തിന്നു 'ഭൂതം , വർത്തമാനം, ഭവിഷ്യത്ത'ഇങ്ങിനെ മൂന്നു പ്രധാനാവയവഹ്ഹളേയും , ആ ഓരോ അവയവങ്ങൾക്കും 'ക്ഷണാദി, കല്പാന്ത'പർയ്യന്തങ്ങളായി അനേകം അവരന്തരവിഭാഗങ്ങളേയും കല്പിച്ച് അവയെ ആശ്രയിച്ചു നാം വ്യവഹരിച്ചുരുന്നു.

                 എന്നാൽ   ക്ഷണാദികളായ   അവയയവങ്ങളുടെ  കല്പനത്തിങ്കൽ  ലോകത്തിലുള്ള  ഓരോ  ജനസമുദായവും  തമ്മിൽത്തമ്മിൽ  ഈഷത്ഭേദ:ത്തോടുകൂടിയ  പലേമതങ്ങളേയും   അവലംബിക്കുന്നുണ്ടെങ്കിലും  മേല്പറഞ്ഞ  ഭൂതാദിപ്രധാനാവയവങ്ങളെ    സംബന്ധിച്ചേടത്തോളം  യാതൊരു  സമുദായത്തിന്നും  ഭിന്നാഭിപ്രായമുള്ളതായി   കാണുന്നില്ല. എന്തെന്നാൽ : - നമ്മുടെ  മനസ്സിലുള്ള  വിചാരങ്ങളെപ്പറ്റി  നാം  മറ്റൊരാളോടെന്തങ്കിലും  പറയുന്നതായാൽ  ആ  വിചാരത്തിന്നു  വിഷയമായ  കാർയ്യം  കഴിഞ്ഞതോ  അല്ലെങ്കിൽഇപ്പോൾ   നടക്കുന്നതോ  അഥവാ  മേലിൽ  സംഭവിപ്പാൻപോകുന്നതോ  ആയിരിക്കേണമലൊ. അതുകൊണ്ടു   സർവ്വവ്യവഹാരങ്ങളിലും   കഴിഞ്ഞത്, ഇപ്പോൾ  നടക്കുന്നത്, വരാൻ  ഭാവിക്കുന്നത്   എന്നിങ്ങനെയുള്ള   മൂന്നിൽ  ഏതെങ്കിലും  ഒരു  കാലഭേദത്തെ  കാണിക്കാതെ  യാതൊന്നും  ആർക്കും  പറയാൻ  കഴിയുന്നതല്ല. അതിനാൽ  നമ്മുടെ  സകല  വ്യവഹാരങ്ങളിലും  കാലത്തിന്നു  നിത്യസംബന്ധമുണ്ടെന്നുള്ളത്    ആർക്കും  നിർവ്വിവാദമാകുന്നു. 
           ഇങ്ങിനെ   ലോകവ്യവഹാരങ്ങളിലെല്ലാം  നിത്യസംബന്ധമുള്ളതായും  അനാദ്യന്തമായും  ഇരിക്കുന്ന   കാലത്തിന്നു  ഭൂതാദികളായ  മൂന്നു  പ്രധാനാവയവങ്ങളെ   കല്പിച്ചതുകൊണ്ടു  മാത്രം  വ്യവഹാരസൌകർയ്യംമതിയാകത്തതിനാൽ   ഓരോ  ജനസമുദായങ്ങളും   

കാലദേശാഭിഭേദത്തേയും , സമുദായനിയമത്തേയും അനുസരിച്ച് ഗതാനുഗതികന്യായേന കാലത്തിന് അനേകം അവാന്തരവിഭാഗങ്ങളെ കല്പിക്കുകയും അവയെ അനുസരിച്ച് അതാതു സമുദായങ്ങൾ പരമ്പരയാ വ്യവഹരിച്ചുവരികയും ചെയ്യുന്നത് അനുഭവവേദ്യമാകുന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/148&oldid=168906" എന്ന താളിൽനിന്ന് ശേഖരിച്ചത്