താൾ:Rasikaranjini book 5 1906.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വ്യം ത൪ജ്ജമ ചെയ്യുവാൻ പുറപ്പെട്ടത് ഒട്ടും തന്നെ സാഹസമായിട്ടില്ല . കവിക്കു വ്യുൽപ്പത്തി ദാ൪ഢ്യവും ത൪ജ്ജമക്കു വാസനയ്യ ഉണ്ടെന്നു ഈ ചെറിയ പുസ്തകം വെളിപ്പെടുത്തുന്നുണ്ട്.ഇദ്ദേഹം ഇഇതു പോലെയുള്ള വിഷയങ്ങളിൽ പരിശ്രമിച്ചു പരിശ്രമിച്ചു പ്രസിദ്ധി സമ്പാദിക്കുവാൻ ഇടയാകട്ടെ.

                                                  -------------------------------------------------
               ക൪ഷകവിലാപം _കേരളത്തിലാകെ കൃഷിയുടെ ഗുണദോഷത്തെപ്പറ്റിയുള്ള സാമാന്യസ്വരൂപം ആവശ്യക്കാ൪ക്കെല്ലാം ഈ പദ്യപുസ്തകം ഒരു വലിയ സഹായമായിരിക്കും .ബമ്പലാശ്ശേരി അച്യുതമേനോൻ ബി.എ. അവ൪കൾക്ക് ഇങ്ങിനെ ഒരു ഗ്രന്ഥം ഉണ്ടാക്കണണെന്നു തോന്നിയതു കൃഷിക്കാ൪ക്കു അഭ്യുദയകാലമാണെന്നു പറയാം. ലളിത രീതിയിൽ ചെറിയ വൃത്തത്തിൽ ഒരു നൂറ്റൊന്നു ശ്ലോകം അടങ്ങിയിട്ടുള്ള ഈ ഗ്രന്ഥം എല്ലാവരും വായിച്ചറിയേണ്ടതാണ്.
                                                  -------------------------------------------------
                        ആദ്രന്റെ ആഗമനം__സി.എസ്സ്.സുബ്രഹ്മണ്യൻപോറ്റി അവ൪ഗളുടെ കവിതാവാസനയും ത൪ജ്ജമക്കുള്ള മിടുക്കും എത്രത്തോളമുണ്ടെന്നു സാഹിത്യവിഷയത്തിൽ പരിശ്രമിക്കുന്നവ൪ക്കെല്ലാം അറിയാനിടവന്നിട്ടുണ്ടാകണം.ഇക്കാര്യത്തിൽ വല്ല സംശയവും വല്ലവ൪ക്കും ഉണ്ടായിരുന്നെങ്കിൽ പ്രസ്തുതപുസ്തകത്തെ കുറഞ്ഞൊന്നു വായിച്ചാൽ തീരുന്നതുമാണ്. ഇദ്ദേഹം പദ്യവിഷയത്തിൽ ഇതേവരെ ചെയ്തിട്ടുള്ള പരിശ്രമം കേരളീയ൪ക്ക് ഉപകാരപ്രദമായിട്ടുതന്നെയാണ് പരിണമിച്ചിട്ടുള്ളത്.
                                                                                                                         ശേഷം പുസ്തങ്ങളുടെ അഭിപ്രായം വഴിയെ.

തടുക്കുവാൻ പാടില്ലാത്ത ക്രിത്യാന്തരഗൗരകൊണ്ട് ഈ ലക്കം രഞ്ജിനി പതിവിലതധികം താമസിച്ചു പോയതിനെപ്പറ്റി വായനക്കാ൪ ക്ഷമിക്കുമെന്നും വിശ്വസിക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/130&oldid=168887" എന്ന താളിൽനിന്ന് ശേഖരിച്ചത്