താൾ:Rasikaranjini book 5 1906.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗ്രന്ഥം പുറത്തുവന്നിട്ടുണ്ടെന്നു പരസ്യപ്പെടുത്തുവാൻ ഞങ്ങൾക്ക് എടവരുത്തിത്തന്ന കെ.രാമകൃഷ്ണപിള്ള അവ൪കൾ കേരളഭാഷാഭിമാനികളിൽ പല൪ക്കും അപരിചിതനാവാനിടയില്ല.അദ്ദേഹമാണ് പാറപ്പുറം എന്ന ഈ നവഗദ്യകാവ്യത്തിന്റെ പ്രസാധകൻ.ഈ കഥ പുസ്തകത്തിന്റെ ഗുണദോഷത്തെപ്പറ്റി ഒരു പണ്ഡിതരസികൻ നിഷ്പക്ഷപാതമായി പറഞ്ഞിട്ടുള്ള അഭിപ്രായത്തെ പുസ്തകത്തിന്റെ അവതാരികയിൽ ചേ൪ത്തിട്ടുള്ളതു എത്രയും ശരിയായിരിക്കുന്നു.സമുദായകര്യയ്യങ്ങളും രാജ്യകാര്യങ്ങളും ഇടതൂ൪ന്നു നിൽക്കുന്ന ഇ നോവലിന്റെ പലഭാഗങ്ങളും കഥാരചനയിൽ അസാമാന്ന്യമായ ബുദ്ധിവൈഭവത്തെത്തന്നെയാണ് തെളിവിക്കുന്നത് .മനുഷ്യസ്വഭാവവൈചിത്ര്യത്തെ ഇത്രത്തോളം സൂക്ഷ്മമായി അറിഞ്ഞ് ജീവിതത്ത്വജ്ഞാനത്തെ വെളിപ്പെടുത്തിട്ടുള്ള കവികൾ ചുരുക്കം മാത്രമേയുള്ളു എന്ന് പുസ്തകം വായിച്ചപ്പോൾ ഞങ്ങൾക്കു തോന്നിപ്പോയി.

ഈ ഗ്രന്ഥക൪ത്താവ് ആരാണെന്നു പ്രസാധകൻ രാമകൃഷ്ണപിള്ള അവ൪കൾക്കുതന്നെ നിശ്ചയമില്ലെന്നാണ് പറഞ്ഞിട്ടുള്ളത്.വായനക്കാരുടെ മനസ്സിനെ നിഷ്പ്രയാസം വികസിപ്പിച്ചുല്ലസ്സിപ്പിക്കുന്ന ഈ കഥയുടെ ഉടമസ്ഥൻ തന്റെ പേരിനെ പുറത്തു വിടാൻ മടിക്കുന്നതു ഗദപദ്യക്കളരിയിൽ പയറ്റിപ്പളിപ്പു തീരാത്തതുകൊണ്ടോ സ്വായത്തസിദ്ധിക്കു വക മതിയായില്ലെന്നു ഭയപ്പെട്ടോ ആയിരിക്കാം.എന്നാൽ സദൃത്തന്മാരായ ആധുനികഗ്രന്ഥകാരന്മാരുടെ പേരുവിവരപ്പട്ടികയിൽ ഈ ഗ്രന്ഥക൪ത്താവിന്റെ പേരും ചേ൪ക്കേണ്ടതാണെന്നു മാത്രമല്ല ഈ പേരു പട്ടികക്കു ചോടെ ചേ൪ക്കാതെ ഒരുത്തമസ്ഥാനത്തു തിരുത്തി ചേ൪ക്കേണ്ടതാണെന്നുകൂടി ഞങ്ങൾക്ക് അഭിപ്രായമുണ്ട്. സരസനും വിദ്വാനും ആയ ഈ മഹാന്റെ തിരനോട്ടത്തിന്നുള്ള തക്കവസരം ഈ ഉദ്യമം കൊണ്ട് ധാരാളം കിട്ടീട്ടുണ്ടെന്നു ഈ പുസ്തകം വായിക്കുന്നവരെല്ലാം ഒരുപോലെ സമ്മതിക്കുമെന്നാണ് ഞങ്ങളുടെ ദൃഢമായ വിശ്വാസം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/128&oldid=168884" എന്ന താളിൽനിന്ന് ശേഖരിച്ചത്