താൾ:Rasikaranjini book 5 1906.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഷാപ്പിൽനിന്നു തലേന്നു രാത്രി മൊട്ടുസൂചികൾ വിറ്റിട്ടുണ്ടെന്നറിഞ്ഞപ്പോൾ ഷാപ്പുകാരനോടു ചോദിച്ച സൂചിയും തടിച്ച കടലാസും വാങ്ങിയവൻ ഒരു തമിഴനാ​​​ണെന്നും ഭാഷകൊണ്ട് മദ്രാശിക്കാരനാണെന്നും മനസ്സിലാക്കി. ഉടനെ തീവണ്ടി ആപ്പീസിൽ ചെന്നു ചില കമ്പികൾ കൊടുത്തു. സഭാപതിപിള്ള അരമനയിലേക്കു തന്നെ മടങ്ങി.

സഭാപതിപ്പിള്ള മടങ്ങി എത്തിയതിന്ന് അല്പം മുമ്പു ജഗന്മോഹിനിയെ പോലീസ് സ്റ്റേഷനിൽനിന്ന് കൂട്ടിക്കൊണ്ടു വന്നിട്ടുണ്ടായിരുന്നു.സഭാപതിപ്പിള്ള വന്നവരവേ കണക്കുകൾ എടുത്തു നോക്കി മണിരാമനേയും ജഗമോഹിനിയേയും കൂട്ടി നി൪ത്തി പണവും വിലപിടിച്ച സാധനങ്ങളും സൂക്ഷിക്കുന്ന അറ തുറക്കാൻ പറഞ്ഞു.ഉദയാമാ൪ത്താണ്ഡൻ അല്ലാതെ വേറെ ആരും ആ പൂട്ടു തുറക്കാൻ പാടില്ലെന്നും തുറന്നാൽ വലിയ അപകടമുണ്ടാവുമെന്നും അദ്ദേഹം പണ്ടൊരിക്കൽ പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടു തനിക്കു തുറക്കാൻ ധൈര്യമില്ലെന്നും പറഞ്ഞു ജഗമോഹിനി താക്കോൽ സഭാപതിപിള്ളയുടെ കയ്യിൽ കൊടുത്തു.അദ്ദേഹം താക്കോൽ വാങ്ങി അറയുടെ വാതിൽ പരിശോധിച്ചപ്പോൾ അസാധാരണയായി യാതൊന്നും കണ്ടില്ല.വാതിൽ തുറന്ന് ഉള്ളിൽ കടന്നു.നിലം മുതൽ സാമാന്യം തട്ടുവരെ ഉയരമുള്ളതും അഞ്ചുവാര സമചതുരമുള്ളതുമായ ഒരു ഇരിമ്പു പെട്ടിയായിരുന്നു അതിന്നകത്ത്.കാലിൽ ഉണ്ടായിരുന്ന ചുളുചുളെകുത്ത് തനിക്കു കാലത്തു പിണഞ്ഞതിനെ നിരന്തരം ഓ൪മ്മപ്പെടുത്തിക്കൊണ്ടിരുന്നതുകൊണ്ട് ആ ഇരിമ്പു പെട്ടിയുടെ സമീപത്ത് അലോചിച്ചുകൊണ്ടു വളരെ നേരം നിന്ന ശേഷമാണ് അതിനെ തൊട്ടിട്ടുള്ളത്.ഇരിമ്പു പെട്ടിയുടെ അകത്തേക്കു കടക്കാനുള്ള വാതിൽ ഒന്നരച്ചാൺ അകത്തോട്ടു തള്ളീട്ടായിരുന്നു.വാതിൽ ഒരു പലകയല്ലെന്നും ഒപ്പം വലിപ്പത്തിലുള്ള ആറു പലകകൾ നി൪ത്തി നിരന്നിട്ടാണെന്നും സഭാപതിപ്പിള്ള നോക്കി മനസ്സിലാക്കി.കൈകൾ സമീപത്തു കോണ്ടുവരാതെ തുറന്നാൽ വലിയ അപകടം വരാൻ മാ൪ഗ്ഗമില്ലെന്നു സൂക്ഷ്മമായി അനുമാനിച്ചു ഒരു കരുവാനെക്കൊണ്ടു വന്നു നീളമുള്ള ഒരു കൊടിയിൽകൊണ്ടു താക്കോൽ പിടിച്ചു കഴിയുന്നതും ദൂരത്തും നേ൪ മാ൪ഗ്ഗം ഒഴിച്ചും നിന്നു തുറക്കാൻ പറഞ്ഞു.അവൻ തുറന്നപ്പോൾ ഇരുപുറത്തുനി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/126&oldid=168882" എന്ന താളിൽനിന്ന് ശേഖരിച്ചത്