താൾ:Rasikaranjini book 5 1906.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഭാപതിപിള്ള ഗുരുനാഥപിള്ളയുടെ വീടെത്തിയ ഉടനെ കുളിച്ചു ഭക്ഷണം കഴിച്ചു അന്നുരാത്രി തന്നെ ക്ഷൌരക്കാരന്റെ വീട്ടിൽ ആരും അറിയാതെ ചെ ന്ന് അതിന്നുള്ളിലുള്ളവർ സംഭാഷണം ചെയ്യുന്നതിനെ കേൾക്കുകയും കാവലുള്ളത്എവിടെയാണെന്ന് നോക്കുകയും ചെയ്യേണമെന്ന് വിചാരിച്ച് ഗുരുനാഥപിള്ളയുടെ ഇറയത്ത് കിടക്കാൻ വട്ടംകൂട്ടി. അന്നുരാത്രി തനിച്ച് പോകുന്നതിൽ വല്ല അപകടവും നേരിട്ടേക്കാമെന്നും മറ്റും ഗുരുനാഥപിള്ള മുടക്കം പറഞ്ഞുകൊണ്ടിരിക്കുന്ന മഃദ്ധ്യ ഉന്മാത്ത് ഒരു വിളി കേട്ടു. ചെന്നു നോക്കിയപ്പോൾ മണിരാമന്റെ ആളാണ്.ഒരെഴുത്തുണ്ടെന്നു പറഞ്ഞ സഭാപിള്ളയുടെ കയ്യിൽ കൊടുത്തു. ഇതാണ് എഴുത്തിലെ വാചകം. 'ഇന്നു രാത്രി ഇവിടെ കഴിച്ചുകൂട്ടാൻ ഞങ്ങൾക്കു വളരെ ഭയമായിരിക്കുന്നു. ബുദ്ധിമുട്ടാണെന്നു വിചാരിക്കാതെ ദയവുചെയ്തു ഇങ്ങോട്ടുതന്നെ വന്നാൽ കൊ ള്ളാം. നിങ്ങൾക്കു വേണ്ടി ഏല്പിച്ചിരുന്ന വണ്ടി നിങ്ങൾ പോയ ഉടനെ വന്നു. അതുതന്നെ അങ്ങോട്ടയക്കുന്നു. എന്തുകൊണ്ടും നിങ്ങൾ ഇവിടെത്തന്നെ ഇരിക്കുന്നതല്ലെ നല്ലത്. നിങ്ങൾ ഇല്ലാത്ത പക്ഷം രണ്ടു പോലീസുകാരെ കാവലിന്നയക്കേണമെന്ന് തങ്കമണി അപേക്ഷിക്കുന്നു. വരാതിരിക്കരുതെ.' എഴുത്തിലെ വർത്തമാനം ഗുരുനാഥപിള്ളയോടു പറഞ്ഞു. അതനുസരിച്ചുപോകുന്നതു ഗുരുനാഥപിള്ളക്ക് അത്രബോദ്ധ്യമായില്ല. എന്തായാലും തന്നെ പോ കുന്നതു യുക്തമല്ലെന്നു പറഞ്ഞു കൈത്തോക്കും കയ്യിലെടുത്തു ഗുരുനാഥപിള്ളയുംകൂടെ പുറപ്പെട്ടു. ഒരു പോലീസ്സുസൈന്യം മുഴുവനും കീഴിലിരിക്കുമ്പോൾ ഗുരുനാഥപിള്ളയെ ബുദ്ധിമുട്ടിക്കേണ്ടാവശ്യമില്ലെന്നും വല്ല സഹായവും വേണമെന്നു നിർബന്ധിക്കുന്ന പക്ഷം കൈത്തോക്കിന്റെ സഹായം മാത്രം മതി എന്നും പറഞ്ഞ് അതുവാങ്ങി സഭാപതിപിള്ള തനിച്ചു വണ്ടിയിൽ കയറി അരമനയിലേക്കു തിരിയെ വന്നു. മണിരാമനും തകാമണിയും ദാസിമാരും തകാമണിയുടെ കെട്ടിടത്തിന്റെ മുകളിൽ പിള്ളയുടെ വരവു കാത്തിരിക്കുകയായിരുന്നു. പിള്ള കയറിച്ചെന്ന ഉട

നെ സല്കരിച്ചു മുകളിൽ തന്നെ കിടക്ക വിരിച്ചുകൊടുത്തു. സ്ത്രീകളെല്ലാം അറയിലും മണിരാമനും സഭാപതിപിള്ളയും തളത്തിലുമാണ് കിടന്നത്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/123&oldid=168879" എന്ന താളിൽനിന്ന് ശേഖരിച്ചത്