താൾ:Rasikaranjini book 5 1906.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്ഷൌരക്കാരൻ താടിയിൽ കൈകൊടുത്തു നിന്നതു ക്ഷൌരം ഇന്ന ദിക്കിലായി എന്ന് ഇവർക്ക് അറിവു കൊടുക്കാനായിരിക്കാം. അല്ലെങ്കിൽ ജഗന്മോഹിനി വന്നപ്പോൾ ക്ഷൌരരക്കാരൻ അറയുടെ ഒരു മുക്കിലേക്കു മാറിയാൽ മതിയായിരുന്നുവല്ലോ. തകിടും കൂടും വല്ല നിധിയെപ്പറ്റി അറിവു കൊടുക്കുന്നതായിരിക്കാം. ഒരുസമയം ആ വിവരം അറിയാൻവേണ്ടി കുല ചെയ്തതായിരിക്കാം. അതെടുത്ത് വള പ്പിലേക്കു എറിഞ്ഞു കൊടുത്തതായിരിക്കാൻ വഴിയില്ല. ഏറുപടക്കം പൊട്ടിയ ഉടനെ ആരെങ്കിലും കാണാതിരിക്കാൻ വളപ്പിൽ നിന്നിരുന്നവർ തലതാഴ്ത്തി ഓടിയിരിക്കാൻ സംഗതിയുള്ളതുകൊണ്ടു ക്ഷൌരക്കാരൻ തകിടും കൂടും എടുത്ത് എറിയുന്നതുവരെ നിന്നിരിക്കില്ല. അങ്ങിനെയാണെങ്കിൽ അരമനക്കകത്ത് ആരോ ഒരാൾ കൂടി ഈ കൃത്യത്തിൽ ചേർന്നു കാണണം. തങ്കമണിയല്ല, ജഗഃന്മോഹിനിയുമല്ല, ശേവുകനുമല്ല, ശേവുകനാണെങ്കിൽ നിലവിളികൂട്ടാതിരിക്കാനാണല്ലോ സംഗതി. അപ്പോൾ,-താഴത്തുണ്ടായിരുന്നവരിൽ ആരെങ്കിലുമായിരിക്കണം. ആ കൂട്ടുകാരൻ മുകളിലെ ജനലിന്നു നേരെ താഴത്തു നിന്നാൽ തകിടും കൂടും ആരും കാണാതെ കയ്ക്കലാക്കാം. ഒരു കുടുംബത്തിലെ ഒരു ക്ഷൌരക്കാരൻ ഇങ്ങിനെ ചതിച്ചു എന്നും ജനസ്രുതിയുണ്ടായാൽ പിന്നെ ആ കുടുംബത്തിലുള്ളവരെ ആരേയും നാട്ടുകാർ വിശ്വ സിക്കില്ല. പിന്നെ ക്ഷൌരംകൊണ്ടുപജീവിക്കാൻ നോക്കണ്ട. ഇനിയുള്ള കാലം ആ കുടുംബം ഈ പ്രവൃത്തി കൂടാതെ കഴിക്കാൻ തക്ക വണ്ണം പണം കൂട്ടാതെ ഒരുവൻ കുലപാതകത്തിന്നു തുനിയില്ല. കയ്യിൽ കൂട്ടാതെകഴുത്തറക്കാൻ കൈവരില്ല. അപ്പോൾ-അത്ര സംഖ്യ കൊടുക്കാൻ തക്ക ധനമുള്ള ഒരുവൻ കൂടി ഈ കൃത്യത്തിൽ ചേർന്നിരിക്കാം. അതുകൊണ്ടു ക്ഷൌരക്കാരന്റെ വീട് ഒന്നു പരിശോധിക്കണം. അത് ഒരു ചെറ്റപ്പുരയായതുകൊണ്ടു വല്ല ദിക്കിലും കുഴിച്ചിട്ടിരിക്കാനാണ് എളുപ്പം. ഇവനെ തൂക്കിക്കൊന്നാലും കുടുംബം അനുഭവിക്കണമെന്ന വിചാരത്തിൽ കുടുംബത്തിലുള്ള വല്ലവരേയും ആ സംഗതി അറിയിച്ചിരിക്കാനും എളുപ്പമുണ്ട്. അവനേയും ആ പണത്തിനേയും കണ്ടുപിടിക്കാൻ വല്ല വിദ്യയും പ്രയോഗിക്കണം. കുലക്കേസ്സിൽനിന്നു വിട്ടുപോരുന്നതിനു വളരെ ബുദ്ധി ഉപയോഗിച്ചു കാണുന്നതുകൊണ്ട് ക്രിമിനാൽ വ്യവഹാരശീലമുള്ളവരുടെ ആലോചനയു

ണ്ടെന്നൂഹിക്കാം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/122&oldid=168878" എന്ന താളിൽനിന്ന് ശേഖരിച്ചത്