താൾ:Rasikaranjini book 5 1906.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്തി പിറ്റെ ദിവസം പ്രഭാതം മുതൽ പ്രവൃത്തിക്കേണ്ട വഴി നിർണ്ണയിക്കാമെന്നു വിചാരിച്ചുകൊണ്ടു പുറത്തിറങ്ങി തലതാഴ്ത്തി കയ്യും പിന്നിൽ കെട്ടി, വഴിയോരംപറ്റി നടന്നുതുടങ്ങി. പിള്ളയുടെ മനസ്സകേസിന്റെ സമാധിയിൽ പ്രവൃത്തിച്ചിരുന്നിട്ടും ചരണങ്ങൾക്ക് വൃത്തിവിസ്മരണം വരാഞ്ഞത് എന്തുകൊണ്ടാണെന്നു വിദ്വാന്മാർ തീർച്ചയാക്കേണ്ടതാണ്. ഭൂമണ്ഡലം മുഴുവൻ കുലുക്കി നിറച്ചപോലിരുന്ന അന്നത്തെ ഇരുട്ടിൽ വിളക്കില്ലാതെ വഴിനട ക്കാൻ കള്ളനും ഈ പിള്ളയുമല്ലാതെ അത്രവേഗം ആരും വിചാരിക്കില്ല. വഴി തെറ്റാതേയും വല്ല നാഴികക്കല്ലിലൊ മറ്റൊ ഇരടി വീഴാതേയും ഇദ്ദേഹം ഉദ്ദേശിച്ച സ്ഥലത്തു ചെന്നു ചേർന്നതു കുറ്റക്കാരുടെ നിർഭാഗ്യം. ഇൻസ്പെക്ടരുടെ കാലുകൾ മുന്നോട്ടു നടന്നേടത്തോളം ബുദ്ധിയും കേസ്സിലെ സംഗതികളിൽ പ്രവേശിച്ചിട്ടുണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ നോട്ടു പു സ്തകത്തിലെ കുറിപ്പുകൊണ്ടു കാണാം . ഇതാണ് കുറിപ്പ്. 'ക്ഷൌരത്തിൽ രോമം പോയതിന്റെ അതൃത്തിയിലാണ് കത്തി കൊണ്ടു മുറി വീണിട്ടുള്ളത്. ശബ്ദം കേട്ടിട്ടുള്ളതും വാസ്തവം. ഞെട്ടി എന്നു പറയുന്നതും സംഭവിച്ചിരിക്കാം. എന്നാൽ ക്ഷൌരത്തിന്നു സാധാരണ കത്തിപിടിക്കുന്ന സമ്പ്രദായവും മുറിയുടെ ആഴവും കൂട്ടി നോക്കുമ്പോൾ അബദ്ധത്തിൽ ഇങ്ങിനെ ഒരുമുറി വീഴാൻ സംഗതിയില്ല എന്നു മാത്രമല്ല ആത്മരക്ഷക്കു ജാഗ്രതയോടുകൂടി പെട്ടെന്നു പ്രവൃത്തിക്കുന്ന പ്രകൃതിചാപല്യം, കഴുത്തിൽ കുത്തിയുണ്ടെന്നുള്ള പ്രജ്ഞ വിട്ടു കത്തിയുള്ള ഭാഗത്തേക്കു കഴുത്തിനെ തിരിക്കില്ല. പഴക്കമുള്ള ക്ഷൌരക്കാരൻ ഞെട്ടിയാൽ കത്തി പിൻവലിക്കാനാണ് സംഗതിയുള്ളത്. അതുകൊണ്ടു ക്ഷൌരക്കാരൻ ഇതിൽനിന്നു ചാടിപ്പോകില്ല. വളപ്പിൽ രണ്ടുവിധം കാലടികൾ കണ്ടതുകൊണ്ടു രണ്ടാളെങ്കിലും കൂട്ടുകാരുണ്ടെന്നുള്ളതിന്നു സംശയമില്ല. ആ രണ്ടാളുകളും നിന്നിരുന്ന ദിക്കിൽനിന്നു

ക്ഷൌരക്കാരൻ ജനലിനു സമീപത്തു നിന്നാൽ കാണാം. ക്ഷൌരക്കാരൻ താടിയിൽ കൈകൊടുത്തു നിന്നതു ക്ഷൌരം ഇന്ന ദിക്കിലായി എന്ന് ഇവർക്ക് അറിവു കൊടുക്കാനായിരിക്കാം. അല്ലെങ്കിൽ ജഗന്മോഹിനി വന്നപ്പോൾ ക്ഷൌ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/121&oldid=168877" എന്ന താളിൽനിന്ന് ശേഖരിച്ചത്