താൾ:Rasikaranjini book 5 1906.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നതകൾ കാണുന്നതിനെ എടുത്തു പറയുന്നതിൽ കാമ്പ്രംമ്പ്രദസ്സ്അന്യഥാ വിചാരിക്കുകയില്ലെന്നു വിശ്വസിക്കുന്നു. ഒന്നാമതായി ഓരോ പദങ്ങളുടെ ഇടക്കു ഓരോ 'സ്പേസ് ' ഇടുന്നതിൽ ഒരു നിയമവും അച്ചടിയിൽ കാണുന്നില്ല. കാർയ്യം നിസ്സാരമാണെങ്കിലും ശാസ്ത്രഗ്രന്ഥങ്ങളെ വായിക്കുമ്പേൾ വായനക്കാർക്ക് അവയുടെ ശരിയായ അർത്ഥഗ്രഹണത്തിന്ന് അതു ഒരു പ്രതിബന്ധമായിത്തീരുന്നുവെങ്കിൽ അടച്ചടിയെ സംബന്ധിച്ചേടത്തോളം അതു ഒരു വലിയ ന്യൂനതയായി ഭവിക്കുന്നതാണ്. പിന്നെ വളരെ വാദത്തിൽ കിടക്കുന്നതാണെങ്കിലും 'അരയുകാരം' എന്ന വിഷയത്തിൽ എന്തെങ്കിലും ഒരു നിയമത്തെ അനുഷ്ഠിച്ചു കാണാത്തതു ശോചനീയം തന്നെ. ഇപ്പോൾ സാധാരണയായി ആ വിഷയത്തെ സംബന്ധിച്ചു തിരുവിതാങ്കൂറിലും കൊച്ചിയിലും ബ്രിട്ടീഷു മലയാളത്തിലും വേറെ വേറെ രീതിയെ ആണ് അനുസരിച്ചു കാണുന്നത്. എന്നാൽ ഈ പുസ്തകത്തിന്റെ അച്ചടിയെ സംബന്ധിച്ച് അവയിൽ ഏതെങ്കിലും ഒരു രീതിയെ അനുസരിച്ചിട്ടുള്ളതായിട്ടോ,അല്ലെങ്കിൽ ആ അച്ചുകൂട്ടക്കാരുടെ തന്നെ സ്വന്തമായിട്ടൊരു രീതിയെ അനുസരിച്ചിട്ടുള്ളതായിട്ടോ,കാണുന്നില്ല. പ്രൂഫ് വായനയിലും കുറച്ചുകൂടി മനസ്സിരുത്തേണ്ടതായിരുന്നു. കാർയ്യം കാർയ്യം എന്നതിനെ കാര്യം എന്നു ചിലരും കാർയം എന്നു ചിലരും എഴുതണമെന്നു വിചാരിച്ചുവരുന്നതായി അറിവാൻ ഇടവന്നിട്ടുണ്ട്. 'കാര്യം' എന്നെ

ഴുതണമെന്നു അഭിപ്രായപ്പെടുന്നവരുടെ യുകിതി 'ഡുക*യഞ് കരണേ' എന്നു ശ്രീശങ്കരാചാർയ്യരുടെ ഒരു പ്രസിദ്ധകീർത്തനം മൂലമായി അധികം പ്രചാരപ്പെട്ടിട്ടുള്ളപാണിനീസൂത്രത്തിൽ പ്രതിപാദിതമായിരിക്കുന്ന 'കൃ' ധാതു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/118&oldid=168873" എന്ന താളിൽനിന്ന് ശേഖരിച്ചത്