താൾ:Rasikaranjini book 5 1906.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധിപ്പിക്കുന്നതിൽ നാരായണൻനായർ കാണിച്ചിട്ടുള്ള സാമർത്ഥ്യത്തെപ്പറ്റി ഞങ്ങൾവളരെ അഭിനന്ദിക്കുന്നു. ആ പ്രസ്താവന വായിച്ചാൽ സംക്ഷേപമായിട്ട് ആ ഗ്രന്ഥത്തിന്റെ ആസകലമുള്ള ഒരു സ്വരൂപജ്ഞാനം വായനക്കാർക്ക് അനായാസേന ഉണ്ടാകുന്നതാകയാൽ അതിലെ ഏതാനും ഭാഗത്തെ താഴെ ചേർക്കുന്നുഃ- 'വിചാരസാഗരം' ഒന്നാമതായി ഉത്ഭവിച്ചത് ഹിന്തുസ്ഥാനി ഭാഷയിലാകുന്നു. ഇതിന്റെ കർത്താവ് പ്രസിദ്ധപ്പെട്ട 'മഹാത്മദം ദുജി' എന്ന പണ്ഡിതന്റെ ശി ഷ്യനായ സാധുനിശ്ചലദാസജി എന്ന മഹാശയനാകുന്നു. ഇദ്ദേഹം തർക്കം, വ്യാകരണം, മുതലായ ശാസ്ത്രങ്ങളിലും, വിശേഷിച്ച സംഖ്യാ വൈശേഷികം പ്രഭാകരം മുതലായ എല്ലാ മതഗ്രന്ഥങ്ങളിലും വേദാന്തശാസ്ത്രത്തിലും അസാധാരണമായ പാണ്ഡിത്യം ലഭിച്ചിട്ടുള്ള മഹാത്മാവാണെന്നത് പ്രസിദ്ധമാകുന്നു. യുക്തിവാദം ചെയ്തു കാർയ്യങ്ങളെ വിവരിച്ചു മന്ദബുദ്ധികളെ ഉണർത്തുന്നതിന്നു വേണ്ടുന്ന സാമർത്ഥ്യം ഇദ്ധേഹത്തിന്നുള്ളതുപോലെ 'മധുസൂദനസരസ്വതി' മുതലായ പുരാണഗ്രന്ഥകർത്താക്കന്മാർക്കേയുള്ളൂയെന്നതു വിചാരസാഗരത്തിന്റെ ഏതു ഭാഗം നോക്കുന്നവർക്കും തോന്നുന്നതാണ്. ഈ ഗ്രന്ഥത്തിൽ മംഗലാചരണം മുതൽ അവസാനം വരെഏതു കാർയ്യങ്ങളേയും പൂർവപക്ഷസമാധാനങ്ങളാൽ ഇദ്ധേഹം വിചാരിച്ചിട്ടുള്ള ബോധത്തിന്റെ ദാർഢ്യത്തിന്ന് അത്യന്തം ഉപയുക്തമായിരിക്കുന്നുണ്ടെന്നുള്ളത് ഇ പ്രായേണ ഏതുശാസ്ത്രങ്ങളിലും ആ ശാസ്ത്രങ്ങളിലടങ്ങിയിരിക്കുന്ന ഏതുവിഷയത്തേയും അതുകൊണ്ടുള്ള പ്രയോജനത്തേയും അതിന്നധികാരിയേയും ഇവൾക്കു തമ്മിലുള്ള സംബന്ധത്തേയുംഒന്നാമതായി പ്രദിപാദിക്കുകയെന്നത് ഒരു നിയമമായി പ്രാചീനപണ്ഡിതന്മാർ സ്വീകരിച്ചു കാണുന്നുണ്ട്. ഈ അംശത്തിന്നു ശാസ്ത്രങ്ങളിൽ അനുബന്ധചതുഷ്ടയനിരൂപമാണെന്നാണ് സംജ്ഞതിലുള്ള ഒരു പ്രധാനഗുണമാകുന്നു. പ്രായേണ ഏതുശാസ്ത്രങ്ങളിലും ആ ശാസ്ത്രങ്ങളിലടങ്ങിയിരിക്കുന്ന ഏതുവിഷയത്തേയും അതുകൊണ്ടുള്ള പ്രയോജനത്തേയും അതിന്നധികാരിയേയും ഇവൾക്കു തമ്മിലുള്ള സംബന്ധത്തേയുംഒന്നാമതായി പ്രദിപാദിക്കുകയെന്നത് ഒരു നിയമമായി പ്രാചീനപണ്ഡിതന്മാർ സ്വീകരിച്ചു കാണുന്നുണ്ട്. ഈ അംശത്തിന്നു ശാസ്ത്രങ്ങളിൽ അനുബന്ധചതുഷ്ടയനിരൂപമാണെന്നാണ് സംജ്ഞ നിശ്ചയിച്ചിരിക്കുന്നത്. അത് ബന്ധചതുഷ്ടയനിരൂപണത്തിൽ വേദാന്തശാസ്ത്രജ്ഞന്മാരുടെ ദൃഷ്ടി കുറെ അധികം സൂക്ഷ്മമായി പ്രവേശിക്കുമാറുണ്ടെന്ന് അവർ ഓരോ ഗ്രന്ഥങ്ങളിൽ ആ വിഷയത്തെപ്പറ്റി നിഷ്കർഷിച്ചിട്ടുള്ള സമ്പ്രദായം നോക്കുമ്പോളറിയാവുന്നതാണ്. എന്നാൽ വിചാരസാഗരത്തിലുള്ളപോലെ അനുബന്ധചതുഷ്ടയവി

ചാരം ഒരു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/115&oldid=168870" എന്ന താളിൽനിന്ന് ശേഖരിച്ചത്