താൾ:Rasikaranjini book 5 1906.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മരുമക്കത്തായം മരുമക്കത്തായക്കാരുടെ കുഡുംമ്പസ്വത്തുക്കൾ വ്യയം ചെയ്യുന്നതിങ്കലുള്ള ക്ലിപ്തം എത്രത്തോളമാകുന്നു എന്നുള്ള ആറാമത്തെ ചോദ്യത്തിന്നുള്ള സമാധാനം തുടങ്ങി ആലോചിക്കാം. സ്വത്തുക്കൾ വ്യയം ചെയ്യുന്നതിങ്കലുള്ള ക്ലിപ്തം ഇത്ര മാത്രമേയുളളു. തറവാട്ടാവശ്യത്തിങ്കൽ സകല മുതലും വ്യയം ചെയ്യാം. ആ ആവശ്യത്തിങ്കലല്ലാതെ ഒട്ടും തന്നെ വ്യയം ചെയ്കയും വയ്യ. 7. സന്തതിക്ഷയത്തിങ്കൽ ദത്തെടുക്കാൻ മാതൃപാരമ്പർയ്യക്കാർക്കു സന്താനപ്രാപ്തി സ്ത്രീ വഴിക്കാകയാൽ അവർ ദത്തെടുക്കേണ്ടതു സ്ത്രീയെ ആകുന്നു.അവകളിലുണ്ടാവുന്ന സന്താനങ്ങൾ പ്രാപ്തിയാകും മുമ്പുതന്നെ തറവാട്ടിന്റെ രക്ഷക്കും ശേഷക്രിയാദികൾക്കും പുരുഷൻ ആവശ്യമാകുന്ന അവസ്ഥയിൽ സ്ത്രീയോടുകൂടിപുരുഷനേയും എടുക്കാം. ദത്തെടുക്കേണ്ടതു വംശ്യന്മാരിൽ നിന്നും തന്നെയാകുന്നു.എങ്കിലും അവരിൽ ഇന്നവളെ അല്ലെങ്കിൽ ഇന്നവനെ പേണമെന്നു അവരാൽ നിഷ്കർഷിക്കത്തക്കതല്ല. വംശ്യന്മാരാരും ഇല്ലെങ്കിൽ സമജാതിയിൽ നിന്നും എടുക്കാം. ബ്രാഹ്മണരുടെ ദത്തു മന്ത്രങ്ങളോടുംകൂടിയുള്ള ഹോമാദി കർമ്മ പുരസ്സരമാകുന്നു. മറ്റുള്ളവർ ബന്ധുജനങ്ങളും തങ്ങളുടെ ദേശവാസികളും ദേശപ്രമാണികളും സമ്മതിച്ചു ദഃത്ത അല്ലെങ്കിൽ ദത്തനെ സുവഗൃഹത്തിൽ കൊണ്ടുവന്നു പാൽ കൊടുക്കണം. ദത്തിനു ഒരു പത്രിക കൂടിയുണ്ടാക്കുന്ന നടപ്പ ഇയ്യിടയിൽ എല്ലാവരും ആരംഭിച്ചിരിക്കുന്നു. മുമ്പു ഹീനജാതിക്കാർക്കു മാത്രമേ ആനടപ്പുണ്ടായിരുന്നുള്ളു. ചാക്ക്യാരന്മാരും ചാക്ക്യാര നമ്പ്യാന്മാരും സന്തതിക്ഷയം വരാതെതന്നെ ദത്തു സ്വീകാരം ചെയ്ത സാക്ഷാലുള്ള അവകാശികളുടെ കൂട്ടത്തിൽചേർക്കുന്ന അത് എങ്ങിനെയെന്നാൽ ഒരു ബ്രാഹ്മണസ്ത്രീയെ അന്ന്യ ബ്രാഹ്മണൻ

വ്യഭിചരിച്ചപ്രകാരം തെളിഞ്ഞിട്ട് അവളെ പുറത്താക്കുമ്പോൾ ആ വ്യഭിചാര ദോഷം ആരംഭിച്ചപ്രാകാരം തെളിവു കാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/110&oldid=168865" എന്ന താളിൽനിന്ന് ശേഖരിച്ചത്