താൾ:Rasikaranjini book 5 1906.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രെക്ഷപ്പെടുത്തുവാൻവേണ്ടി പരശുരാമൻ ഒരുനൂറ്റി എട്ടു ക്ഷേത്രങ്ങളിൽ ദുർഗ്ഗാഭഗവതിയെ പ്രതിഷ്ഠിച്ചു എന്നു പറയപ്പെടുന്നു. കൊടുങ്ങല്ലൂർ, കൊച്ചി,പഴ യന്നൂർ, ചോറ്റാനിക്കര ഈ മുഖ്യക്ഷേങ്ങൾ വളരെ പുരാതനമായിട്ടുള്ളതാണ്.ദേവതകളുടെ രാജ്ഞി എന്നർത്ഥമുള്ള'അഘോരശക്തി' എന്നും ഭഗവതിക്കു പേരുപറയപ്പെടുന്നു.കൊടുങ്ങല്ലൂർ ഭരണി അവർക്കു വളരെ പ്രധാനമാണ്. വളരെ പുരാതനകാലം മുതൽക്കുതന്നെ ഇന്ത്യയിലെ ദ്രാവിഡന്മാർ ഭൂമീ ദേവിയെ അവരുടെ പരദേവതയായി പൂജിച്ചുവന്നിട്ടുള്ളവരായി കാണുന്നു.

കാലക്രമേണ ഈ ആരാധന അയ്യന്മാരാലും സ്വീകരിക്കപ്പെട്ടു. ദ്രാവിഡന്മാരുടെ ഗ്രാമദേവതകൾ ആര്യന്മാരുടെ ക്ഷേത്രദേവതകളായിത്തീരുകയും ചെയ്തു. ഈ ആരാധനയെപറ്റി പുരാണങ്ങൾ ഘോഷിക്കുന്നുണ്ട്. തന്ത്രങ്ങളിൽ പൂജാക്രമങ്ങളും വിധിച്ചിരിക്കുന്നു. ആഗൃഹസിദ്ധിക്കുതകുന്ന ദൃഷ്ടിശക്തി ഉണ്ടാഃകണമെന്നുദ്ദേശിച്ചാണ് സർവ്വസ്വരൂപിണിയായ ശക്തിയെ അവർ ഭജിക്കുന്നത്. ശക്തിയുടെ ആഗമവും മറ്റും ദേവീഭാഗവതത്തിൽ വർണ്ണിച്ചിട്ടുണ്ട്. ശാന്തസ്വഭാവത്തിൽ ഉമ,ഗൌരി,പാർവ്വതി എന്നും,രൌദ്രസ്വഭാവത്തിൽ കാളി,ദുർ‌ഗ്ഗ,ചണ്ഡിചാമുണ്ഡി എന്നും, ശക്തിക്കു പേരുകൾ പറയപ്പെടുന്നു. മഹാഭാരതം ഹരിവംശം മുതലായ കവനങ്ങളിൽ ശക്തിയെ സ്തുതിക്കുന്ന വാക്യങ്ങൾ ധാരാളം കാണുന്നതുമാണ്. ശൈവമതക്കാരിലും വൈഷ്ണവമതക്കാരിലും ശക്തി പൂജക്കാരുണ്ട്. പൂജാക്രമം ഗുരുമുഖത്തിൽ നിന്നു പഠിച്ചിരിക്കണം. നവഗ്രഹങ്ങൾ പ്രതികൂലിച്ചിരിക്കുമ്പോൾ പൂജചെയ്തുകൂടാ. ഗൂഡസ്ഥലത്തുവെച്ചു തന്ത്രിയുടെ ഉപദേശപ്രകാരമാണ് പൂജചെയ്യേണ്ടത്. മന്ത്രം ചൊല്ലുന്നതു ശ്രദ്ധയോടുകൂടിവേണം. സ്ത്രീപുരുഷന്മാർ ഭക്തിയോടുകൂടി അവിടെ കൂടും. പുരുഷഭക്തന്മാർക്കു 'ഭൈരൻമാർ' എന്നും സ്ത്രീകൾക്കുനായികമാരെന്നും പേരറിയപ്പെടുന്നു. 'ശ്രീചക്രം' എന്നു പേരായ ഒരു വൃത്തത്തിനുള്ളിലാണ് ശക്തിയെ പ്രപിഷ്ഠിച്ചു പൂജിക്കുന്നത്. 'ശ്രീചക്രം' ചിലപ്പോൾ ചെമ്പു തകിടിന്മേൽ കൊത്തിച്ചും കാണാം {ചിത്രം നോക്കുക} അഷ്ടദികപാലകന്മാരേ വന്ദിച്ചു മാനിന്റേയോ പുലിയിടേയോ തോലിൽ ഇരുന്നാണ് പൂജിക്കുക.ചില ദ്ക്കുകളിൽ ബ്രാമരും ശ്രദ്രരും ശക്തിപൂജ കഴിച്ചുവരുന്നുണ്ട്. ഈ അവസര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/108&oldid=168862" എന്ന താളിൽനിന്ന് ശേഖരിച്ചത്