പുതിയ പുസ്തകങ്ങൾ പ്രിയവിലാപം - പള്ളിക്കൂടം മദ്ധ്യറേഞ്ചു ഇൻസ്പക്ടർ എം രാജരാജവർമ്മ എം എ തമ്പുരാൻ തിരുമനസ്സുകൊണ്ടു രചിക്കപ്പെട്ട പുസ്തകം ഒന്നുക്കു വില അണ ൪ കഥാമഞ്ജരി, കരടകന്റെ വിക്രമങ്ങൾ- കൊല്ലം ഇഗ്ലീഷു ഹൈസ്കൂൾ ഹെഡ് മാസ്റ്റർ കെ പരമുപിള്ള എം എ അവർകളാൽ ഉണ്ടാക്കപ്പെട്ടതും വളരെ രസകരമായതും ആയ പുതിയ പുസ്തകം ൧ ക്കു വില അണ ൧ പൈസ. സാവിത്രി- ഹജുർ ഹെഡ് മാസ്റ്റർ കെ. ചിദംബരവാദ്ധ്യാർ ബി എ അവർകളാൽ എഴുതപ്പെട്ട രസകരമായ ഒരു കഥാപുസ്തകം ൧ ക്കു വില അണ ൩. മാധവനിദാനം- സർക്കാർ വൈദ്യൻ പറവൂർ വി. കേശവനാശാനവർകളാൽ എഴുതപ്പെട്ട, സാരചന്ദ്രിക ഭാഷാവ്യാഖ്യാനം. വില രൂപ ൧. പുതിയ മൂന്നാംപാഠ നോട്ടു മുഴുവൻ- വി.എൻ ഗോവിന്ദപ്പിള്ള അവർകളാൽ എഴുതപ്പെട്ട ( പദാർത്ഥം, ചോദ്യങ്ങൾ, സാരം ഇവ അടങ്ങിയ) പുസ്തകം ഒന്നിനു വില പണം ൧ കീർത്തികേസരി- സി കൃഷ്ണപിള്ള അവർകളാൽ എഴുതപ്പെട്ടതും സി എൻ എ രാമയ്യ ശാസ്ത്രികൾ ബി എ അവർകളാൽ ൧ാംഭാഗം പരിശോധിക്കപ്പെട്ടതുമായ, ൧൨ാംഭാഗം അടങ്ങിയ പുസ്തകം ഒന്നുക്ക വില അണ ൧൪. മനോരമ- പൈലൊ ചാൾ ബി. എ അവർകളാൽ എഴുതപ്പെട്ട രസകരമായ ഒരു പുതിയ കഥ വില അണ ൪. പഴഞ്ചൊല്ലു- ടി.യാരാൽ ഉണ്ടാക്കപ്പെട്ടത്, പുസ്തകം ഒന്നുക്കു വില അണ ൮. ഉർവ്വശീഫൽഗുനം- കോതമംഗലം കെ ആർ കൃഷ്ണപിള്ളയാൽ എഴുതപ്പെട്ടത് സംഗീതഭാഷാനാടകം. വില അണ ൨ പൈ ൬ രസാലരാജൻ കഥ- റ്റി. കെ. പി അവർകൾ എഴുതിയ പുസ്തകം വില അണ ൨ സോമസുന്ദരൻ-
മിസ്റ്റർ പത്മനാഭൻ എഴുതിയ ഒരു കഥ ഒന്നുക്കു അണ ൨ പൈ ൬
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.