താൾ:Rasikaranjini book 4 1905.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൧.ഒന്നാംതരം ഗോരോചന ഗുളിക. എല്ലാവിധ പനികൾക്കും അതുസംബന്ധമായി പ്ലീഹ, കരൾ ഇതുകളിൽ ഉണ്ടാവുന്ന ഉപരോഗങ്ങൾക്കും ജലദോഷം, തലവേദന,ചുമ, അതിസാരം, അർശസ്സ്, ഉറക്കമില്ലായ്മ, ആന്ത്രവായു മുതലായ എല്ലാ ഉദരരോഗങ്ങൾക്കും അതിവിശേഷമായ ഔഷധവുമാകുന്നു. വില ൫ ണ. വി.പി കമ്മീഷൻ ൬ കുപ്പി വരെ ൫ ണ. ൨൨. ത്വഗ്രോഗപരിഹാരി. ഈ ഔഷധം കരപ്പൻ, ചുണങ്ങ, ചൊറി, പോളൻ, ചുട, പുഴുക്കടി, താരണം, ഒടുവടു, മുതലായ കടിയും ചൊറിയും ഉള്ള എല്ലാ ത്വഗ്രോഗങ്ങൾക്കും ഏറ്റവും നല്ല ഔഷധം ആകുന്നു. ഇതു ദേഹത്തിന്റെ പുറമെ മാത്രം ഉപയോഗിച്ചാൽ മതി. വി.പി. കമ്മീഷൻ ൫ ണ. മേത്തരം ഗോരോചനം തോല് ൧ ക്കു വില ൫ ക. മേത്തരം കുങ്കുമകേസരം തോല ൧ ക. വില ൧.ക. മേത്തരം പച്ചകർപ്പൂരം, തോല് ൧ ക്കു വില ൨.ക. മേത്തരം രോജാ അത്തർ, മല്ലിപ്പൂ അത്തർ, വെട്ടിവേർ, അഴമ്പു, മരിക്കുളന്തു, ജാതിമല്ലി സുഹാഗ, ഹന, മഗിഡമ്പു, അത്തർ മുതലായതുകൾ എപ്പോഴും തയ്യാറുണ്ടു. ഇവ ഒരു തോല തൂക്കത്തിന്ന ക ൧൮ തപാൽകൂലി പുറമെ. ഒന്നാംതരം ഗോരോചനം രൂപാത്തൂക്കം ൧ക്ക ക ണ സ

  ടി      മഞ്ഞൾ      ടി     ൧ക്ക         ക  ണ  സ
  ടി      പച്ചക്കർപ്പൂരം   ടി     ൧ക്ക         ക   ണ  സ
    ഇത് ഈ നാട്ടിലെ സസ്യങ്ങളിൽനിന്ന ഉണ്ടാക്കപ്പടുന്ന വിശേഷമായ ഒരു പൊടിയാണ്. കാപ്പിക്കും ചായക്കും പകരം ഉപയോഗിക്കേണ്ട ഒരു ഭക്ഷണദ്രവ്യമാണ്. ഇതിന്നു കാപ്പിക്കം ചായക്കുമ്മുള്ള ദോഷങ്ങൾ യാതൊന്നുമില്ല. ദഹനക്കുറവുള്ളവർക്കും പ്രമേഹരോഗക്കാർക്കും ഇത് ഒരു ദിവ്യ ഔഷധമാ​ണ്. ഇതു രക്തശുദ്ധി വരുത്തുകയും, പിത്തം, ദഹനക്ഷയം, ചുമ, വായുക്ഷോഭം, പനി, തലവേദന മുതലായ രോഗങ്ങൾ മാറ്റുകയും ചെയ്യും. ദേഹത്തിലെ ഉഷ്ണത്തെ ഇല്ലായ്മ ചെയ്തു മൂത്രച്ചൂട്, അസ്ഥിസ്രാവം മുതലായ രോഗങ്ങളെ തീരെ ഭേദപ്പെടുത്തുകയും കായബലം വർദ്ധിപ്പിക്കുകയും ചെയ്യും.

ഇതു രോഗികൾക്കും, ശിശുക്കൾക്കും, ദൃഢഗാത്രമാർക്കും എല്ലാം ഉപയോഗിക്കാവുന്നതും ഗുണപ്രദമായിട്ടുള്ളതുമാണ്. തകരം ൧ ക്കു അണ ൬ മാത്രം വി പി ചാർജ്ജ് ൩൨ം ക മേൽവിലാസം തമിഴിലൊ ഇംഗ്ലീഷിലൊ വിശദമായി എഴുതണം.

പി. സുബ്ബറായി, പറങ്കിപ്പേട്ട, തെക്കേ ആർക്കാട്ട് ജില്ല


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_4_1905.pdf/88&oldid=168846" എന്ന താളിൽനിന്ന് ശേഖരിച്ചത്