താൾ:Rasikaranjini book 4 1905.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പരസൃം ഈ മാസികയുടെ പത്രാധിപർ കൊടുങ്ങല്ലൂർ കഞ്ഞിക്കുട്ടൻ തബുരാനവർകളും, മാടേജർ അബാടി ചെറിയ കൃഷ്ണപുതുവാൾ അവർകളും ആകുന്നു. ലേഖനങ്ങൾ, അഭിപ്രായത്തിന്നയക്കുന്ന പുസ്തകങ്ങൾ, അതു സംബന്ധിച്ച എഴുത്തുകൾ ഇവ രസികരഞ്ജിനി പത്രാധിപർക്കും വരിപ്പണം, പരസൃക്കൂലി, കാരൃസംബന്ധമായ എഴിത്തുകൾ ഇവ ടി. മാടേജർക്കും മേൽവിലാസംവെച്ച് എറണാകുളത്തുകോവിലകത്തേക്ക് അയക്കേണ്ടതാകുന്നു. പത്രാധിപരുടേയും മാനേജരുടേയും മാസിക സംബന്ധമായ എഴുത്തുകളിലോ ലക്ഷൃങ്ങളിലോ. അവരുടെ മുദ്രയോ ഒപ്പൊ ഉണ്ടായിരുന്നാൽ മതി. എന്ന് രസികരഞ്ജിനി ഉടമസ്ഥൻ, RAMAVURMA 13th Prince of cochin എറണാകളത്ത് കോവിലകം ഞങ്ങൾ സ്വീകരിക്കാത്ത ലേഖനങ്ങൾ തിരിയെ അയച്ചു തരണമെന്ന് ആവശൃപ്പെടുന്നവർ എഴുത്തൊന്നിച്ച് ആയതിനു വേണ്ടിവരുന്ന ബ്രിട്ടീഷ് സ്റ്റാബാ കൊച്ചി അഞ്ചൽ മുദ്രയോ അടക്കം ചെയ്യേണ്ടതാകുന്നു. രാജൃകാരൃ സംബന്ധമായ യാതൊരു ലേഖനങ്ങളും ഈ മാസികയിൽ പ്രസിദ്ധം ചെയ്യുന്നതല്ല. രസികരഞ്ജിനിയിൽ പ്രസിദ്ധ പെടുത്തുവാൻ അയക്കുന്ന ലേഖനങ്ങൾ രഞ്ജിനി പുറപ്പെടുന്നതിന് ഒരു മാസം മുബായി ഇവിടെ കിട്ടേണ്ടതാകുന്നു.

പത്രാധിപർക്ക് അയക്കുന്ന എഴുത്തുകളും ലേഖനങ്ങളും പത്രാധിപർ , എറണാകുളം എന്നുമാത്രം മേൽവിലാസം വെച്ച് അയക്കേണ്ടതാകുന്നു. അല്ലാതത്തപക്ഷം ആയവ ആപ്പീസിൽ കിട്ടുവാൻ താമസം വരുന്നതാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_4_1905.pdf/83&oldid=168841" എന്ന താളിൽനിന്ന് ശേഖരിച്ചത്