രസികരഞ്ജിനി വധി ശ്ലോകങ്ങൾ ഉണ്ടാക്കിയ പഴക്കംകൊണ്ടു കവിതകൾക്കുണ്ടാകാവുന്ന കൂസല്ലിയ്കയും, മനോധർമ്മത്തിന്നും, വാക്കിന്നും സ്വർച്ഛതയും, സാമാനൃം എല്ലാ പേരുകളിലും കാണാറുണ്ട്. മരുമക്കത്തായ സംഗ്രഹം െന്നത് മരുമക്കത്തായ ആചാരത്തെപ്പറ്റിയുള്ള ഹൈകോർട്ട് വിധികൾ ഇംഗ്ലീഷ് ഭാഷയിലായതുകൊണ്ട് ആ ഭാഷയിൽ അറിവില്ലാത്തവരുടെ ഉപയോഗം കരുതി തിരുവിതാംങ്കൂർ ഹൈക്കോട്ടിൽ 'ഒഫിഷേൃറ്റിങ് ചീഫ്ജസ്റ്റിസ് 'എ.ഗോവിന്ദപിള്ള അവർകൾ ഉണ്ടാക്കിയ ഒകു ചെറിയ നിയമപുസ്തകമാണിത്.പുസ്തകം മുഴുവനോ അനുഷ്ഠുപ്പ്ശ്ലോകത്തിലാണ്. വിധികൾ ഇന്നതാണെന്ന് അതാതു ശ്ലോകത്തിെൻറ താഴെ കൊടുത്തിട്ടുമുണ്ട്. ചമൽക്കാരശ്രനൃങ്ങളായ കോർട്ടുവിധികളെ ശ്ലോകരൂപത്തിൽ പറഞ്ഞിട്ടുള്ളതിന് ഒരു സമാധാനം പറയേണ്ടതാണെന്നു ഗ്രന്ധകർത്താവിന്നുതന്നെ ബോദ്ധൃമാണ്. തക്കതായ കാരണം പറയേണ്ടതാണെന്നു ഞങൾക്കു തോന്നുന്നുണ്ടു. ഗ്രന്ഥകർത്താവ് പറഞ്ഞിട്ടുള്ള കാരണങ്ങളിൽ വിഷയങ്ങൾ ഒാർമ്മവെക്കുവാൻ ശ്ലോകത്തിലായാൽ അധികം നല്ലതാണെന്നുള്ള അഭിപ്രായത്തോട് ഞങ്ങൾ യോജിക്കന്നുമുണ്ട്.പക്ഷെ, ഒാർമ്മവെക്കേണ്ട വിഷയങ്ങളിൽ ശ്ലോകങ്ങളുടെ അടിയിൽകൊടുത്തതു ശരിയായിട്ടില്ല. അഭിപ്രായത്തിന്നയച്ചുകിട്ടിയ പുസ്തകങ്ങൾ 1,സുധർമ്മാ-പി.വി നാണുപിള്ള അവർകൾ ബി.എ. 2,ഇൻഡൃയിലെ മഹാന്മാർ-ടി.കെ. ക്രഷ്ണമേനോൻ അവർകൾ, ബി.എ.എം.ആർ.എ.എസ് എഫ് ആർ എച്ച് എസ്. 3,വേദാത്ദവൃവഹാരം-വി.എൻ.ഗോവിന്ദപിള്ള അവർകൾ 4,ത്രശ്ശിവചേത്രർ 1081 ാമണ്ട് കൊല്ലത്തെ പഞ്ചാംഗം.
ഈ ലക്കത്തിൽ 12ഭാഗങ്ങൾ പതിവിൽ കൂടുതലുണ്ട്.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.