താൾ:Rasikaranjini book 4 1905.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൬. തേൾവിഷത്തിന്നു സിദ്ധൌഷധം. തേൾ കടിച്ച സ്ഥലത്തു രണ്ടു തുള്ളി ഒഴിച്ചാൽ പൊടുന്നനെ ആശ്വാസം കാണും ഒരു കുഡുംബത്തിലെങ്കിലും ഈ മരുന്നു ഒരു കുപ്പി കരുതി വെക്കാതെ ഇരിക്കരുത്. വില കുപ്പി ൧ ക്കു ൨ ക ൮ ണ. ൧൨ കുപ്പിയിൽ കുറയാതെ ഒന്നിച്ചു വാങ്ങുന്നവർക്കു ഡസൻ ൧ ക്കു ൨ ക ൮ ണ ഉള്ള വിലയിൽ കുറച്ചു മാത്രമെ വില ചുമത്തുന്നുള്ളു വി പി കമ്മീഷൻ ൫ ണ പുറമെ.ഇന്ത്യയിലും ബർമ്മയിലും ൧൨ കുപ്പിവരെ വി പി കമ്മീഷൻ ൫ ണ സിലോൺ ടി ൭ ണ.

                           ൧൭.വ്രണവിരോപണ തൈലം.
     ഈ കുഴമ്പു പിത്തപ്പുണ്ണ മുതലായ എല്ലാവിധ വൃണങ്ങൾക്കും കൈകണ്ട ഔഷധമാകുന്നു.ഇതു സകല കൃമികളേയും നശിപ്പിച്ച എല്ലാ വൃണങ്ങളേയും വിശുദ്ധിരിച്ച വളരെ രോഗത്തിൽ ഉണക്കുന്നതാകുന്നു വില ൮ ണ മൂന്നു കുപ്പിവരെ വി പി കമ്മീഷൻ ൫ ണ മാതൃം
                                  ൧൮. കണഠശുദ്ധിഗുളിക
                      ഇതു കണഠം തെളിഞ്ഞു ശരീരം നന്നാവുന്നതിന്ന അതിവിശേഷമായ ഔഷധമാകുന്നു. പ്രത്യേകിച്ച സംഗീതക്കാർക്കും, പ്രസംഗക്കാർക്കും, പാതിരിമാർക്കും, ശബ്ദാവയവം കൊണ്ട് അത്യായാസം ചെയ്യേണവരായ മറ്റെല്ലാവർക്കും വളരെ ഉപയോഗമുള്ളതാകുന്നു. വില ൮ ണ വി പി കമ്മീഷൻ ൬ കുപ്പി വരെ ൬ ണ.

൧൯. സ്നാനചൂർണ്ണം. ഈ പൊടി തേച്ചുകുളിക്കുന്നതിന്നു വിലയേറിയ സോപ്പിനേക്കാൾ വളരെ വിശേഷം. ഇതു ദേഹത്തിലെ അഴുക്കും ദുർഗന്ധവും കളഞ്ഞു, മൃദുത്വവും പ്രകാശവും സുഗന്ധവും ഉണ്ടാക്കുന്നു.ഇതിനു പുറമെ ദേഹത്തിന്നു ശൈത്യവും സുഗവും എല്ലായ്പ്പോഴും തോന്നിക്കും. ഇത് ഇന്ത്യയിലുള്ള എല്ലാവർക്കും വേണ്ടതാകുന്നു. വില ൮ ണ വി പി കമ്മീഷൻ ൩ ണ. ൨ം. സഞ്ജീവഗുളിക. കുട്ടികൾക്കുണ്ടാകുന്ന പനി, ജലദോഷം, തലവേദന, ചുമ, അതിസാരം അർശസ്സ്, ഉറക്കമില്ലായ്മ ഇവക്കും ആന്ത്രവായു മുതലായി എല്ലാ ഉദരരോഗങ്ങൾക്കും ഈ ഗുളിക വളരെ ഉപയോഗമുള്ള ഔഷധമാകുന്നു. ഇതു മദ്ധ്യവയസ്സന്മാർക്കും ഒരു പോലെ ഉപകരിക്കാവുന്നതാകുന്നു. വില ൧ം ണ വി പി കമ്മീഷൻ ൬ കുപ്പി വരെ ൫ ണ.

പി.സുബ്ബറായി, പറങ്കിപ്പേട്ട, തെക്കേ ആർക്കാട്ട് ജില്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_4_1905.pdf/7&oldid=168832" എന്ന താളിൽനിന്ന് ശേഖരിച്ചത്