താൾ:Rasikaranjini book 4 1905.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧] ഭ്രാന്തൻ കേശവപണിക്കർ 55 …....................................................................................................... രുന്നു. ദാരിദ്രം ബന്ധുനാശം ഈ രണ്ടു കൂട്ടമാണ് മനുഷ്യരുടെ ജീ വകാലത്തെ നികൃഷ്ടമാക്കി തീർക്കുന്നത്. എന്നാൽ ക്രൂരനായ ക ർത്താവിൽനിന്നു തനിക്കുവരാനിടയുള്ള ആപത്തിനെക്കുറിച്ചുള്ള ഭയം പാർവതിഅമ്മയുടെ മറ്റു ദുഃഖത്തെ ഗ്രസിച്ചു കളഞ്ഞു. 'സത്യ ധർമ്മാദി വെടിഞ്ഞീടിന പുരുഷനെ ക്രുദ്ധനാം സർപ്പത്തെക്കാളേ റ്റവും പേടിക്കേണം'. ഏതായാലും അവിടെ എനിയും താമസിക്കു ന്നത് ആപൽക്കരമാണെന്നു കരുതി 'വരുന്നതു വരട്ടെ' എന്നു വെ ച്ചു ഒരു വിധത്തിൽ ധൈര്യത്തെ അവലംബിച്ച് പുത്രനേയും എടു ത്ത് അവിടുന്നിറങ്ങിപ്പോയി. 'സമസ്തജനഹാസ്യ'മായ ദാസ്യ ത്തെ കൈക്കൊണ്ടോ ഭിക്ഷാടനം ചെയ്തോ വല്ല വിധവും കഴിച്ചു കൂട്ടാമെന്നാണ് കരുതി പുറപ്പെട്ടത്. എന്നാൽ തന്റെ ജീവനെ രക്ഷിക്കേണ്ടതിനെ പറ്റിയല്ല പാർവതിഅമ്മയ്ക്കു വിചാരം ഉണ്ടാ യത്. നാലഞ്ചു വയസ്സു മാത്രം പ്രായമായ കുട്ടിയെ ഇങ്ങിനെ ബു ദ്ധിമുട്ടിക്കേണമല്ലോ എന്നുള്ളത് ഓർത്തപ്പോൾ പാർവതിഅമ്മയുടെ കണ്ണിൽനിന്നു താനെ വെള്ളം പുറപ്പെട്ടു. ഉൽകൃഷ്ടകുലത്തിൽ ജ നിച്ച എരു സ്ത്രീരത്നം ഇപ്രകാരമുള്ള ദയനീയാവസ്തയെ പ്രാപിച്ചു നിസ്സഹായയായി സഞ്ചരിക്കുക സംഗതി ഓർക്കുമ്പോൾ ഏവന്റേയും മനസ്സ് അലിയാതിരിക്കയില്ല. എന്തെല്ലാം കഷ്ടാ രിഷ്ടതകളാണ് അവർക്ക് അനുഭവിപ്പാൻ ഇടയുള്ളത് എന്നു ഓ ർത്തു നമുക്കു കഠിനമായ വ്യസനം തോന്നുന്നുണ്ടെങ്കിലും 'അരക്ഷിതം തിഷ്ഠതി ദൈവരക്ഷിതം' എന്നുള്ളത് ഓർത്തു തൽക്കാലം സമാധാ നിക്കുക തന്നെ. നമുക്കു വേറെ ഒരു ദിക്കിലേ കഥ അന്വേഷിക്കാം.

                  *             *             *               *  
        കൊച്ചപ്പന്റെ വാസസ്ഥലത്തു പോയി മടങ്ങിവന്നു ഇട്ടിക്കോ

രൻ കേശവപ്പണിക്കരുടെ അടുക്കെ ചെന്നു മകനെക്കണ്ട വർത്തമാ നം പറഞ്ഞു. ഇട്ടിക്കോരൻ_അയാളുടെ സ്വഭാവം പണ്ടത്തെപ്പോലെ ഒന്നുമില്ല.

അതിലും വളരെ ചീത്തയായിരിക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_4_1905.pdf/55&oldid=168821" എന്ന താളിൽനിന്ന് ശേഖരിച്ചത്