54 രസികരഞ്ജിനി [പുസ്തകം ൪ …....................................................................................................... ത്താൽ ഞാൻ എന്തും പ്രവർത്തിപ്പാൻ ഒരുക്കമുള്ള കലടകളുടെ കൂട്ടത്തിൽ ഒരുവളാണെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടെങ്കിൽ നി ങ്ങൾക്കു തീരെ തെറ്റിപോയിരിക്കുന്നു. അതിനാൽ ഇതിനെക്കു റിച്ച് എനി അധികം സംസാരിക്കേണ്ട. ക_നിങ്ങൾ ഒരു സീതയൊ ദമയന്തിയോ അല്ല. നിങ്ങളുടെ ദുര ഭിമാനം നിമിത്തം വരുവാനിടയുള്ള ആപത്തു തടുപ്പാൻ നിങ്ങ ളെക്കൊണ്ടു സാധിക്കയില്ല. ഞാൻ പറയുന്നതുപോലെ കേൾ ക്കുന്നതു നിങ്ങൾക്കു ഗുണകരമായിട്ടുള്ളതാണ്. അലാത്തപക്ഷം അത്യാപത്തിനാണ് ഇടയുള്ളത്. പാ_ആ ആപത്ത് ഞാൻ അനുഭവിച്ചുകൊള്ളാം. മാനവും മ ര്യാദയും ഇല്ലാത്ത നിങ്ങളുടെ വാക്കുകൾ കേട്ട് സഹിച്ചിരിപ്പാ നാണ് എനിക്കു ശക്തിയില്ലാത്തത്.
എന്നു പറഞ്ഞ് അവിടന്നെഴുന്നേറ്റു. കർത്താവ് ഉള്ളിലുണ്ടാ
യ കോപത്തെ ഒരുവിധം അടക്കി പിന്നേയും പല ഉപായങ്ങൾ പറഞ്ഞ് അവരെ വശീകരിപ്പാൻ ഉത്സാഹിച്ചു. പക്ഷെ അവരുടെ മർമ്മച്ഛേദകങ്ങളായ വാക്കുകൾ തന്റെ കോപാഗ്നിയെ ഉജ്വലിപ്പി ച്ചതിനാൽ ക്ഷമയില്ലാതെകണ്ട് ഒടുക്കം ഇങ്ങനെ പറഞ്ഞു.
എന്നാൽ ഒരു കാര്യംകൂടി പറയാം. നിങ്ങളുടെവക സകല സ്വത്തുക്കളും എനിക്കു പണയമാണ് എനിക്കു തരാനുള്ള കടത്തീ
ന്നു ഞാൻ അന്യായപ്പെട്ടാൽ താമസിക്കുന്ന വീടുകുടി എന്റെ കൈ വശത്തിലായി. പിന്നെ തെണ്ടിനടക്കയല്ലാതെ വേറെ ഗതിയൊ ന്നുമില്ല. നിങ്ങളുടെ ധൈര്യമൊന്നു കാണട്ടെ. സ്ത്രീയാണെന്നുവെ ച്ച ഞാൻ ദയവിചാരിക്കുമെന്നു കരുതേണ്ട, ഈ കാര്യം ഒന്നുകൂടി ആലോചിച്ചു പറഞ്ഞോളൊ.
പാർവ്വതിഅമ്മ ഇതിനുത്തരമൊന്നും പറയാതെ അകത്തു
പോയി വാതിലടച്ചിരുന്നു. പല്ലുകടിച്ചും പിറുപിറുത്തും കർത്താവ് അവിടുന്ന് ഇറങ്ങി പോകയും ചെയ്തു. കർത്താവു പോയതിന്റെ ശേഷം പാർവതിഅമ്മ പലവിധ വിചാരങ്ങളാൽ വ്യാകുലചിത്ത
യായി ഒരു ശിലാസ്തംഭംപോലെ നിശ്ചെഷ്ടയായി കുറെ നേരം ഇ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.