താൾ:Rasikaranjini book 4 1905.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്നാൽ കാഞ്ഞിപ്പോത്തു വർഗ്ഗത്തിൽത്തന്നെ വേറെ ഒരു തരം ജന്തുക്കൾക്ക് ശരീരത്തിന്റ്റെ മറ്റു ഭാഗങ്ങളേക്കാൾ അധികം പ്രകാശിക്കുന്ന ചില പ്രത്യേക അവയങ്ങള്ളതായും കാണുന്നുണ്ട്. സമുദ്രത്തിന്റെ അടിയിൽ പാറകളിലും മറ്റും പറ്റിപ്പിടിച്ചു തൂവലിന്റെ ആകൃതിയിലുള്ള അനേകബാഹുങ്ങളെ ശാഖോപശാഖകളായി നീട്ടി സമീപത്തുക്കൂടി സഞ്ചരിക്കുന്ന വല്ല ചെറുപ്രാണികളേയും പിടിച്ചു ഭക്ഷിച്ചു കൊണ്ട് ചെടികളുടെ സബ്രദായത്തിൽ വളരുന്ന കടൽ തൂവൽ" ‌(sea-pen) എന്ന ഒരു ജലജന്തുവിശേഷത്തിന്റെ പ്രകാശം അതിൻറ്റെ ശാഖോപശാഖകളിൽ വെള്ളിക്കെട്ടുപാബിൻറ്റെ കെട്ടുകൾപോലെ പത്തിപത്തിയായി കാണാവുന്നതാണ്. നമ്മുടെ മിന്നാമിനുങ്ങുകളുടെ വെളിച്ചം അവയുടെ അടിവയറ്റിൽ ഇടത്തും വലുത്തുമുള്ള രണ്ടു പ്രത്യേക അവയങ്ങളിൽ നിന്നാണ് ജനിക്കുന്നത് എന്ന് അതിനെ പിടിച്ചു നോക്കിയർ അറിഞ്ഞിരിക്കും. എന്നാൽ അമേരിക്കയിൽ മെക്സിക്കോ എന്ന ദിക്കിലെ ഒരുതരം മിന്നാമിനുങ്ങുകൾക്ക് മേൽപ്രകാരം നാല് അവയങ്ങൾ ഉണ്ടത്യെ . ആ മിന്നാമിനുങ്ങൾക്കു മേൽപ്രകാരം നാല് അവയങ്ങൾ ഉണ്ടത്രെ . ആ മിന്നാമിനുങ്ങൾക്കു നമ്മുടെ മിന്നാമിനുങ്ങുകളേക്കാൾ ഇരട്ടി പ്രകാശമുണ്ട്. അതുകെണ്ട് അമേരിക്കയിൽ ചില പ്രദേശങ്ങളിലെ ദരിദ്രമ്മാർ രാത്രി വെളിച്ചത്തിന്നു മിന്നാമിനുങ്ങളെ പിടിച്ചു കുപ്പികളിലട്ടടച്ചു വിളക്കിനു പകരം ഉപയോഗിക്കുന്നുണ്ട് കക്കുവാൻ വേണ്ടി വല്ല ഗ്യഹത്തിൻറ്റെയും മുറിക്കുള്ളിൽ കടക്കുന്നതിനുശേഷം ആ മുറിയുടെ സ്യഭാവവും അതിലുള്ള സാമാനങ്ങളുടെ വിവരവും അറിയാൻവേണ്ടി ചില കള്ളമ്മാർ മിന്നാമിനുങ്ങളെ പിടിച്ചു ശേഖരിച്ചുകെണ്ടുപോയി പറക്കുവാൻ വിടാറുണ്ടെന്നും മറ്റും ചില കഥകൾ വളരെ കേണ്ടിട്ടുണ്ടായിരിക്കണം. യൂറോപ്പിലുള്ള വേറൊരുതരം മിന്നാമിനുങ്ങിന്ന് അതിൻറ്റെ മുഖത്തുനിന്നും കീഴോട്ടുള്ള ഒരു തുബിക്കൈപോലെ തൂങ്ങിനിൽക്കുന്ന ഒരു അവയത്തിൻറ്റെ അറ്റത്താണ് വെളിച്ചം. ആ പ്രാണി പറക്കുന്നതു കണ്ടാൽ ഒരു റാന്തൽ വിളക്ക് തൂക്കി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_4_1905.pdf/20&oldid=168816" എന്ന താളിൽനിന്ന് ശേഖരിച്ചത്