താൾ:Rasikaranjini book 4 1905.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧] പ്രസ്താവന 8 നിയുന്നില്ല. രഞ്ജിനിയുടെ ഇതേവരെയുള്ള സംഗതിവിവരപ്പട്ടിക പരിശോധിച്ച് ആ സഹൃദയന്മാരുടെ ഊരും പേരും പ്രയാത്നവും അറിഞ്ഞു സന്തോഷിക്കുന്നവർ ഞങ്ങൾക്കൊരു പ്രത്യേകഉപകാരം ചെയ്തവരായി നന്ദിപൂവ്വം ഗണിക്കപ്പെടുന്നതാണ്. മറുഭാഷയിൽ പ്രതിപത്തിയുള്ളവർക്ക് സ്വഭാഷയിൽ വിരക്തി വേണമെന്നില്ലെന്നൊരു നിയമം സവ്വകലാശാലയിനിന്നു പുറപ്പെടുകയും, പത്രപ്രവത്തകന്മാർക്ക് അവരുടെ നിരന്തരോത്സാഹംകൊണ്ടു നിവ്യാജവൃത്തികൊണ്ടും പത്രങ്ങളുടെ ആന്തരഗുണം കൊണ്ടും പത്രബന്നധുക്കളിൽ സ്ഥിരമായ വിശ്വാസം ജനിപ്പിക്കുവാൻ സാധിക്കുകയും ചെയ്യുന്നതുവരെ പത്രാധിപന്മാക്കും മാനേജർമാക്കും ചില, അഥവാ പല, കഷ്ടനഷ്ടങ്ങളും സംഭവിച്ചേക്കാം. ഈ 'സവ്വാണിസ്സങ്കടത്തിൽ' രഞ്ജിനിയുടെ ഓഹരി രഞ്ജിനിക്കു കിട്ടീട്ടുണ്ടെങ്കിൽ അതിനെക്കുറിച്ചു പ്രത്യേകിച്ചൊന്നും പറവാനില്ല. അതിനെ ഞങ്ങൾ വകവെക്കുന്നതുമില്ല. പത്രകളത്തിൽ കടന്നു കളിക്കുവാൻ കച്ചകെട്ടി പുറപ്പെടുന്നവർ തടുക്കേണ്ടവയായ വൈഷമ്യങ്ങൾ കാണാതെപോയാൽ അതുകൊണ്ടു വരുന്ന ദോഷങ്ങൾക്കു മററുള്ളവരെ കുററം പറഞ്ഞിട്ടു കായ്യമില്ല. മമ്മംകണ്ടു കൊടുക്കുവാൻ ശ്രമിക്കുന്നവർ മമ്മംനോക്കി തടുക്കുവാനും പഠിച്ചിരിക്കണം. അതു രൂപമില്ലാത്തതുകൊണ്ടുവരുന്ന പരാജയം ഭാഗ്യക്കുറവല്ല, നോട്ടക്കുറവാണ്. എന്നാൽ 'ചാതിക്കാരം പിടിക്കേണ്ടവർ' പക്ഷംപിടിക്കുകയും 'ചേരിയിൽ ചേന്നവക്കും' ചാഞ്ചല്യം തുടങ്ങുകയും ചെയ്യുമ്പോൾ ആലോചിക്കുവാനുള്ള കാലമായി. ഈ ഘട്ടം രഞ്ജിനിക്കു വന്നുകൂടുക കഴിഞ്ഞിട്ടില്ലെങ്കിലും മാന്യലേഖകന്മാരുടെ സംഖ്യ കറുത്തപക്ഷത്തിലെ ചന്ദ്രനെ അനുകരിച്ചു കാണുന്നത് ശോചനീയംതന്നെ. ഇക്കായ്യത്തിൽ രണ്ടാംകൊല്ലത്തിലെ പ്രായം മൂന്നാംകൊല്ലത്തിൽ രഞ്ജിനിക്കു ചെന്നിട്ടില്ലെന്നാണ് ഞങ്ങളുടെ അഭിപ്രായം. എങ്കിലും ലേഖനങ്ങളുടെ ശരാശരി ഗുണത്തെപ്പററി

അനുകൂലങ്ങളായ പത്രാഭിപ്രായങ്ങളും അനുമോദക്കത്തുകളും ഇതിന്നൊരു സമാധാനമായിട്ടാണ് ഞങ്ങൾ കരുതുന്നത്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_4_1905.pdf/16&oldid=168812" എന്ന താളിൽനിന്ന് ശേഖരിച്ചത്