താൾ:Rasikaranjini book 4 1905.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രസികരഞ്ചിനി [പുസ്തകം ൪ പ്പെട്ടവരായിരിക്കില്ല. എന്നാൽ ഉദിച്ച സൂയ്യൻ അസ്തമിച്ച സൂയ്യൻ ഉദിക്കേണ്ടെന്നും വിചാരിക്കുന്നവരുണ്ടോ അതും കാണുന്നില്ല. ഇങ്ങിനെ പരസ്പരവിരുദ്ധങ്ങളായ വികാരഭേദങ്ങൾ ജനസാമാന്യത്തിൽ പരക്കുവാൻ തക്കതായ കാരണവും ഇല്ലെന്നു പറഞ്ഞുകൂട. ത്രികാലമദ്ധ്യത്തിൽ ഇരുന്നുകൊണ്ട് ഇരുപുറവും തിരിഞ്ഞുനോക്കുന്ന ഒരുവൻ കഴിഞ്ഞകാലം നന്നായിട്ടും ഉള്ളകാലം അതിന്നു വിപരീതമായിട്ടും വരുവാൻ പോകുന്നത് സംശയഗ്രസ്തമായിട്ടും കാണുമ്പോൾ അവന്നു ഭൂതകാലത്തിൽ പ്രേമവും വത്തമാനകാലത്തിൽ വിരക്തിയും ഭാവിയിൽ ഉൽക്കണ്ഠയും ഒരേസമയത്തു തോന്നുന്നതിൽ അത്ഭുതമില്ല. ആശാഭംഗം കാലത്തിന്റെ ശീഘ്രഗതിയേയും ആശാബന്ധം അതിന്റെ മന്ദഗതിയേയുമാണ് ഓമ്മപ്പെടുന്നത്.

ഉദ്ദിഷ്ടക്കാലത്തിനിടയ്ക്കു  വിചാരിച്ചതു മുഴുവൻ  സാധിക്കുവാൻ  കഴിയാത്തതുകൊണ്ടു  കഴിഞ്ഞകാലം  ദീഘിക്കാമായിരുന്നുവെന്നും  വിചാരിക്കുന്നതുമുഴുവനും  സാധിച്ചുകാണുവാനുള്ള  തിടുക്കംകൊണ്ടു  ദൂരത്തിൽ  മങ്ങിക്കിടക്കുന്ന  കാലം  വേഗത്തിൽ  സമീപിച്ചാൽകൊള്ളാമെന്നും തോന്നുന്നതു

ലോകസ്വഭാവമാണല്ലൊ. ഈ വസ്തുത നല്ലവണ്ണം ഗ്രഹിച്ചിട്ടുള്ളവർക്കു രഞ്ജിനീഭാരവാഹികളുടെ താൽക്കാലികമായ ഉൾക്ഷോത്തെ മനസ്സിലാക്കുവാൻ വളരെ പ്രയാസമുള്ളതു. രഞ്ജിനിയുടെ വളച്ചയുടെയോ തളച്ചയുടെയോ സാമാന്യസ്വരൂപത്തെ വണ്ണിക്കുന്നതിന്നു മുമ്പ് രഞ്ജിനിയുടെ ഈ നാലാമത്തെ ജന്മാവസരത്തിൽ അതിന്റെ ആവിഭാവം മുതൽ സ്നേഹബുദ്ധിയോടുകൂടി ലേഖനപരമ്പരകൊണ്ടു മററു പലവിധത്തിലും അതിനെ നിരന്തരമായി സഹായിച്ചിട്ടുള്ളവരോടു ഞങ്ങളുടെ സൌഹാദ്ദബദ്ധയായ കൃതഞ്ജതയുടെ സ്വല്പസൂചകമായ വന്ദനം പറഞ്ഞുകൊള്ളുന്നു. അവരുടെ പേരുവിളിച്ചുപറഞ്ഞു പ്രത്യേകം അഭിനന്ദിക്കുവാനാണ് മനസ്സുവരുന്നത്, എങ്കിലും അതിപരിചയമുള്ള

ദിക്കിൽ അല്പലൗകികംപോലും അലൌകികമായി കലാശിച്ചെങ്കിലൊ എന്ന ഭയത്താൽ ആയതിന്നു ഞങ്ങൾ തു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_4_1905.pdf/15&oldid=168810" എന്ന താളിൽനിന്ന് ശേഖരിച്ചത്