ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പ്രത്യേകപരസ്യം
കഴിഞ്ഞകൊല്ലം മിഥുനം കക്കിടകം ഈ മാസങ്ങളിലായി പ്രസിദ്ധം ചെയ്ത പ്രത്യേക പരസ്യപ്രകാരമുള്ള കുറിയിൽ ചേരുന്നതിന്ന് അഹന്മാരാകണമെങ്കിൽ കഴിഞ്ഞ കക്കിടകം ൩ ൧ാംനു- ക്കു മുമ്പു ബാക്കിയോടുകൂടി ഇക്കൊല്ലത്തെ വരിസംഖ്യ മുൻകൂറായി അടക്കണമെന്നായിരുന്നുവല്ലൊ ഞങ്ങളുടെ നിശ്ചയം. ഈ നിശ്ചയപ്രകാരമുള്ള അവധി കുറെ നീട്ടിവെച്ചാൽ കൊള്ളാമെന്നു വരിക്കാരിൽ പലരും ആവശ്യപ്പെട്ടിരിക്കുന്നു.
ആയതുകൊണ്ട് വരുന്ന കന്നിപതിനഞ്ചാംനു-ക്കു മുമ്പ് വരിക്കാർ അതാതു സംഖ്യകൾ ആപ്പീസിൽ എത്തിച്ചു തരികയൊ അല്ലാത്തപക്ഷം വരിക്കാരുടെ സൌകയ്യത്തിനു വേണ്ടി ഞങ്ങൾ കന്നിയിലെ ലക്കം വി. പി യായി അയക്കണമെങ്കിൽ അപ്രകാരം ചെയ്വാൻ അനുവദിച്ച് ടി നു ക്കു മുമ്പായി ഞങ്ങൾക്കു എഴുതി അയക്കുകയൊ ചെയ്താൽ മതിയെന്നു തീച്ചപ്പെടുത്തിയിരിക്കുന്നു. നമുക്ക് തുലാമാസത്തിലെ ആദ്യത്തെ ഞായറാഴ്ച എടുക്കുന്നതും അതിന്റെ വിവരം ആ മാസത്തിലെ രസികരഞ്ജിനിയിൽ പ്രസിദ്ധം ചെയ്യുന്നതും ആകുന്നു.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.