താൾ:Rasikaranjini book 3 1904.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൨) ഒരു പ്രതിദിനപത്രം 71 ദോഷം ആ പത്രാധിപരെ അനുസരിച്ചാണിരിക്കുന്നത്. സകല ത്തിന്നും ചുമതലക്കാരൻ അയാൾതന്നെയാണ്. സാധനപത്ര ങ്ങളുടെ ഓരോ അക്ഷരങ്ങളും സൂക്ഷ്മത്തോടെ വായിച്ചുനോക്കിട്ടില്ലെ ങ്കിൽ പത്രത്തിന്റെ ഗൌരവത്തിനും നടപ്പിന്നും വിപരീതമായി പലതും അച്ചടിച്ചുപോയി. എന്നും , ഒരിക്കൽ പ്രസിദ്ധപ്പെടുത്തിയ ലേഖനം രണ്ടാമതും എഴുതിപ്പോയി എന്നു വരുവാൻ വളരെ എ ളുപ്പമാണ്. വാസ്തവത്തിൽ ഒരു പ്രപ്തിയുള്ള പത്രാധിപനെ ലോകത്തിൽ ഉള്ള ഒരു അപൂർവമനുഷ്യനെന്നോ,എന്തിന്നു ത്രാണിയുള്ള ഒരു വൻ എന്നോ പറയേണ്ടതാണ്. ഒരു ചക്രവർത്തിയുടെ മന്ത്രിസ്ഥാ നവും, പത്രാധിപത്വവും കൂടി ഒരിക്കലും താരതമ്യപ്പെടുത്തികൂടാ. പത്രാധിപരുടെ ഗൃഹണശക്തിക്ക് ഏറെ വലിയതും, ഏറെചെ റിയതും ആയി ഒരു വിഷയവുംതന്നെ ഉണ്ടാവില്ല. ശരീരബലം ഇരുമ്പിന്നു തുല്യമായിരിക്കണം. അല്ലെങ്കിൽ അദ്ധ്വാനം അയാ ളെക്കൊല്ലും. തന്റെ ഭാരമേറിയ ചുമതലയെ അറിഞ്ഞു ഭാരമി ല്ലെന്നുള്ള നിലയിൽ കൊണ്ടുനടത്താനുള്ള ശക്തിയും അയാൾക്കു ണ്ടാകണം. കീഴുദ്യോഗസ്ഥന്മാരെ അതിയായി ബുദ്ധിമുട്ടിച്ച് അവ രുടെ ശാപമേല്ക്കുക എന്നുള്ളതു വലിയ കഷ്ടമാണ്. ഈ ദോഷ വും അയാൾക്കുണ്ടാകരുത്. മേൽപറഞ്ഞവിധത്തിലുള്ള ഒരുവനെ ലോകത്തിലുള്ള ഒരു അപൂർവ്വപുരുഷൻ എന്നു പറയുന്നതിൽ എ ന്താണ് അത്ഭുതം.

ആർ.പി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/72&oldid=168795" എന്ന താളിൽനിന്ന് ശേഖരിച്ചത്