താൾ:Rasikaranjini book 3 1904.pdf/714

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

3 പലവക 701 ലക്കം ൧൨] പലവക (ബ്രഹ്മഗീത)

    ഈ ഗീത സൂതസംഹിതയിലെ  യജ്ഞവൈഭവഖണ്ഡത്തിലുള്ളതാണ്. സൂതസംഹിത എന്നു പറയുന്നത് പതിനെട്ടു പുരാണത്തിൽ ഒന്നായ സ്കാന്ദപുരാണത്തിന്റെ ഒരു ഭാഗമാണ്.ബ്രഹ്മഗീതയിലെ വിഷയം പതിനൊന്ന്

ഉപനിഷത്തുകളും അതുകളെല്ലാറ്റിന്റേയും കൂടിയുള്ള സാരവുമാണ്.

മലയാളഭഷെക്ക് കൃഷ്ണനെമ്പ്രാന്തിരി അവർകൾ തന്നിട്ടുള്ള ഈസമ്മാനം ലഘുവല്ലെന്നു ആരോടും പറഞ്ഞറിയിക്കേണ്ടതില്ല. എഴുത്തശ്ശന്റേയും മന്നാടിയാരുടേയും കിളിപ്പാട്ടിനോടു കിടപിടിക്കാൻ മതിയാകില്ലെങ്കിലും വിഷയകാഠിന്യം നോക്കുമ്പോൾ കൃഷ്ണനമ്പ്രന്തിരിയുടെ കവിതയ്ക്കു വളരെ ദൂഷ്യം പറയാൻ വഴിയുള്ളതല്ല. പരിഭാഷയിൽസംസ്കൃതപദങ്ങളൊട്ടുംതന്നെ ഇല്ലാതിരിക്കുന്നതാണ് നല്ലതെന്നും പച്ചമലയാളത്തിലുള്ള കവിതയാണധികം രുചിയുള്ളതെന്നും ഇയ്യിടയിൽ ചില മലയാളകവികൾ വിചാരിച്ചുവരുന്നുണ്ട്. അവരുണ്ടാക്കുന്ന പച്ച മലയാളപദ്യങ്ങൾക്കു വളരെ മാധുര്യവുമുണ്ട്. എന്നാലതിനിടയിൽകൂടി പച്ചമലയാളവാക്കുകൾ കിട്ടാതെ കവികൾകഷ്ണിച്ചിട്ടുള്ളതും പ്രത്യക്ഷത്തിൽ കാണുന്നുണ്ട്. കുട്ടികൾക്കു മുത്തിമാർ പറഞ്ഞു കൊടുക്കുന്നകഥകളിലെ വിഷയങ്ങളെ പദ്യത്തിൽ പറയുമ്പോളിത്രത്തോളം ഞെരുക്കമുണ്ടായാൽ ഉപനിഷത്തുകളുടെ സാരം പറയുന്നതിൽ എത്രത്തോളം പച്ചമലയാളപദങ്ങൾ ഉപയോഗിക്കാമെന്ന് അല്പം ആലോചിച്ചാൽ എമ്പ്രാന്തിരി ഉപയോഗിച്ചിട്ടുള്ള സംസ്കൃതപദങ്ങളുടെ ആധികത്തിന്നു സാമാന്യം സമാധാനമായി. പരിഭാഷയും വ്യാഖ്യാനവും ഒന്നുതന്നെയാണെന്നു വിചാരിക്കുന്നവർക്കൂടി ബ്രഹ്മഗീതയിൽ ചിലേടത്ത് എമ്പ്രാന്തിരിയെ സമ്മതിച്ചു തലകുലുക്കാതെ കഴിയില്ല. അതല്ലാതെ ദിക്കിൽ കാണുന്നു പദകാഠിന്യത്തിന്നു സമാധാനം ബ്രഹ്മഗീതയിൽനിന്നുതന്നെ കിട്ടുന്നുണ്ട്. 3










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/714&oldid=168789" എന്ന താളിൽനിന്ന് ശേഖരിച്ചത്