താൾ:Rasikaranjini book 3 1904.pdf/712

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

1 ചണ്ഡാളൻ 699 ലക്കം ൧൨] മന്ത്രികുമാരൻ എന്നെ സ്നേഹിക്കുന്നുണ്ടെന്നു എനിക്കു നല്ല ഉറപ്പുണ്ടു. ഞാൻ പറയജാതിയിലായിരുന്നപ്പോൾ അദ്ദേഹം എന്നെ വിവാഹം ചെയ്യാൻ മടിച്ചു എങ്കിലും എന്റെ ഇപ്പോഴത്തെ സ്ഥിതിക്കു എന്നെ വിവാഹംചെയ്യാൻ അദ്ദേഹം മടിക്കുമെന്നുതോന്നുന്നില്ല- അച്ഛാ, ഞാൻ അദ്ദേഹത്തേയും സ്നേഹിക്കുന്നുണ്ടു-മേലിൽ എപ്പോഴെങ്കിലും ഞങ്ങൾ തമ്മിൽ കാണാലിടവന്നാൽ അതു മാന്യമായ വധൂവരന്മാരുടെ നിലയിലൊ അതല്ലാത്തപക്ഷം കേവലം അപരിചിതന്മാരുടെ നിലക്കോ ആയിരിക്കും-ഏതുവിധത്തിലും എന്റെ ഹേതുവായിട്ടു ഇനി അദ്ദേഹം ബന്തോവസ്സിൽ ഇരിക്കരുത്.

            ചക്രവർത്തിയെക്കണ്ട ഞാൻ നിന്റെ അഭിലാഷത്തെ അദ്ദേഹത്തിന്നു മനസ്സിലാക്കാം-
    അച്ഛൻ ഞാൻ പറയുന്നതുകേൾക്കണം-എന്റെ ഭാവ്യവസ്ഥ മുൻക്കൂട്ടി പറയപ്പെട്ടിട്ടുണ്ട്-ഞാൻ ജനിച്ചുവളർന്ന ദിക്കിൽനിന്നു ഇവിടേക്കുവരുന്നതിനു മുമ്പായിട്ടു അവിടെയുണ്ടായിരുന്ന മന്ത്രവാദിനിയുടെ അടുക്കെ പോകയുണ്ടായി.അവൾ പറഞ്ഞതു മിക്കതും ശരിയായിട്ടുണ്ടു-ഞാൻയോഗ്യനായ ഒരാളുടെ ഭര്യയായിരിക്കുമെന്നു അവൾ പറഞ്ഞിട്ടുണ്ട്-ആവക്കു താമസിയാതെ സംഘമാവുമെന്നു ഞാൻവിശ്വസിക്കുന്നു.
   'ആട്ടേ, എന്നാൽ ഞാൻ ഉടനെത്തന്നെ നിന്റെ അഭിലാഷത്തെ ചക്രവർത്തിയെ അറിയ്ക്കാം' എന്നു പറഞ്ഞു ആയാൾ ചക്രവർത്തിയുടെ  മുമ്പാകെ ചെന്നു-

എന്താ മഹമ്മുദുമാൻ വന്നത (ഇങ്ങിനെയായിരുന്ന പറയൻ മഹമ്മുദമത്തിൽ ചേർന്നത്തിന്റെശേഷം വിളിക്കപ്പെട്ടിരുന്നത) എന്നു ചക്രവർത്തി ചോദിച്ചു-

    മന്ത്രികുമാരനെ തടവിൽനിന്നു വിട്ടാൽ കൊള്ളാമെന്നുള്ള എന്റെ പുത്രിയുടെ പ്രാർത്ഥനയെ അവിടുത്തോടു തിരുമനസ്സറിയിക്കാനാണു ഞാൻ വന്നതു-
      നിങ്ങളുടെ മകളെ ആയാൾ അവമാനിച്ചതിന്നു തക്കത്തായ പ്രതിഫലം ചെയ്യുന്നതുവരെ ആയാളെ ഞാൻ തടവിൽനിന്നു വിടുന്നതല്ല- നിയമവിരോധം ചെയ്യൽ എത്ര യോഗ്യനായിരുന്നാലും തക്കതായ ശിക്ഷ അനുഭവിക്കേണ്ടതാണ- അങ്ങിനെ അല്ലാഞ്ഞാൽ സാധുക്കളായ കാഠക്കാരെ എന്തു ന്യായപ്രകാരണമാണ ശിക്ഷിക്കണതി
        പുത്രിയെ എന്റെ അധീനത്തിൽ നിന്നു ബലാൽകാരേണ കൊണ്ടുപോയതു ഒഴിച്ചു വേറെ ഒരു വിധത്തിലും മന്ത്രികുമാരൻ എന്റെ മകളെ അവമാനിച്ചിട്ടില്ല- അവൾ അദ്ദേഹത്തിന്നു മാപ്പുകൊടുത്തിരിക്കുന്നു-

ഒരു പിതാവിന്റെ അധീനത്തിൽനിന്നു ആയാളുടെ പുത്രിയെ ബലാൽകാരേണ കൊണ്ടുപോയതിലകം വലുതായ മര്യദലംഘംനം ഉണ്ടൊ?ലോകമര്യാദക്കും നിയമത്തിന്നും വിരോധമായി പ്രവൃത്തിച്ചവൻ അതിന്നു നല്ല ശിക്ഷക്കു അർഹനാണി ഇങ്ങിനെ പറഞ്ഞു ചക്രവർത്തി മന്ത്രികുമാരനെ തന്റെ മുമ്പാകെ കൊണ്ടുവരാൻ കല്പിച്ചു മന്ത്രികുമാരൻ മുമ്പിൽ വന്നപ്പോൾ ചക്രവർത്തി ആയാളെ കഠിനമായി അധിക്ഷേപ്പിച്ചു അതിനുശേഷം യാഹിലയുടെ പ്രവൃത്തിച്ച അക്രമത്തിൽ അവൾ 1










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/712&oldid=168787" എന്ന താളിൽനിന്ന് ശേഖരിച്ചത്