താൾ:Rasikaranjini book 3 1904.pdf/710

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൨] ചണ്ഡാളൻ 697

തുടങ്ങി. ഔദാർയ്യയുക്തനായ ഈയാൾക്കു പട്ടിണികൊണ്ടു എണീക്കാൻകൂടി വയ്യാതി രുന്നു. എങ്കിലും ഈയാൾ എന്റെ അപകടസ്ഥിതി കണ്ടു പുഴയിൽചാടി എന്നെ കര യിലേക്കു കൊണ്ടുപോന്നു. ഈയാളുടെ കുടിലിൽ എനിക്കു ഒരു കൊട്ടാരംപോലെ ആ യിരുന്നു. എനിക്കു പനിപിടിച്ചു സുബോധം ഇല്ലാതിരുന്നപ്പോൾ ഈയാൾ എന്നെ സ ദയം ശുശ്രൂഷിച്ചു എന്റെ ദീനം മാററി. എന്റെ രാജ്യംമുഴുവനും കൊടുത്താലും എ നിക്കു ഈയാൾ ചെയ്തതിന്നു ഒരു പ്രത്യുപകാരമാവുന്നതല്ല. മഹാ പ്രഭോ, ഞാൻ ചെയ്ത തുച്ഛമായ ഉപകാരത്തിന്നു അവിടുന്നു പതിന്മടങ്ങു പ്രത്യുപകാരം ചെയ്തിരിക്കുന്നു.അവിടുന്നു അന്നു കനിഞ്ഞുതന്ന രണ്ടായിരം ഉറുപ്പിക യാണ എന്റെ ഇപ്പഴത്തെ ഐശ്വര്യത്തിന്റെ മൂലകാരണം. എന്റെ ഐശ്വ ർയ്യത്തോളം ഒരു പ്രഭുവിന്നുകൂടി ഉണ്ടൊ എന്നു സംശയമാണ. എങ്കിലും എന്റെ ഇ പ്പഴത്തെ സ്ഥിതി വളരെ കഷ്ടമായിട്ടുള്ളതാണ. ബലവീരനോടു സ്ഫടികംകൊണ്ടുള്ള ആസനത്തിന്മേൽ ഇരിക്കാൻ പറഞ്ഞു. ച ക്രവർത്തി സിംഹാസനത്തിലേറി ഇരുന്നു. അയാളുടെ സങ്കടങ്ങലളെ ബോധിപ്പിക്കാൻ പറഞ്‍. ബലവീരൻ നിലം തൊട്ടു തലയിൽവച്ചു. താഴെ പറയുംപ്രകാരം പറഞ്ഞു. മഹാപ്രഭൊ! എനിക്കു മകളുണ്ട. അവളെ, അവിടുത്തെ തൃക്കൈകൊണ്ടു തന്നെ എടുത്തു അവിടുന്നുലാളിച്ചിട്ടുണ്ടാ. അവൾക്കു സ്തരീകൾക്കുവേണ്ട സകല ഗു ണവും തികഞ്ഞിട്ടുണ്ട. അവൾ എന്റെ ജീവനാണ. എനിക്കു ഒരു നിമിഷം പോ ലം അവളെ കാണാതെ ഇരിക്കാൻ വയ്യാ. അവളെ കട്ടുകൊണ്ടുപോയിരിക്കുന്നു. ചക്രവർത്തി പറഞ്ഞു. എനിക്കു നിങ്ങളുടെ പുത്രിയെക്കണ്ടിട്ടുള്ള ഓർമ്മയുണട. ഞാൻ കാണുമ്പോൾതന്നെ അവൾ നല്ല കുട്ടിയായിരുന്നു. എന്നാൽ ആരാണ് അ വളെ കട്ടുകൊണ്ടു പോയത് എന്നു അറിവു തന്നാൽ അയാൾ എന്റെ ജാജ്യ ത്തിൽ എവിടെയായാലും വേണ്ടില്ല. ആയാളെ വരുത്തി തക്കതായ ശിക്ഷ ഞാൻ ചെയ്തുകൊള്ളാം മകളെ കട്ടുകൊണ്ടു പോയത് അവിടുത്തെ പ്രധാനമന്ത്രിയുടെ പുത്രനാണെന്നാ ണ് എന്റെ പൂർണ്ണവിശ്വാസം. ചക്രവർത്തി മന്ത്രികുമാരനോടുചോദിച്ചു. നിങ്ങൾക്കു ഈയാൾ പറയുന്നതിന്നു എതിരായിട്ട് എന്താണ പറയാനുള്ളത്? മന്ത്രികുമാരൻ ഒന്നും മിണ്ടാതെ നിന്നു. നിങ്ങളുടെ മൌനത്തിൽനിന്നു ഞാൻ എന്താണ് ഊഹിക്കേണ്ടതു എന്നു ചക്രവർത്തി പരുഷമായി ചോദിച്ചു. മന്ത്രികുമാരൻ പറഞ്ഞു. ഞാൻ കുറ്റത്തെ സമ്മതിക്കുന്നു. എനിക്കു അവിടു ത്തെ കരുണയല്ലാതെ നേറെ ശരണമൊന്നുമില്ല. ബലവീരന്റെ നേരിട്ടുനോക്കി -- ചക്രവർത്തി പറഞ്ഞു. ഞാൻ നിങ്ങളുടെ സങ്കടത്തിന്നു നിവൃത്തി വരുത്താം. മകളെ തിരിയെ തരുവിപ്പിക്കാം.

ചക്രവർത്തി ഉടനെ മന്ത്രികുമാരനെ ബാന്ധാവസ്സിൽ വെക്കാൻ പറക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/710&oldid=168785" എന്ന താളിൽനിന്ന് ശേഖരിച്ചത്