താൾ:Rasikaranjini book 3 1904.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

70 രസികരഞ്ജിനി (പുസ്തകം ൩ നത്തിന് ഒരു പ്രത്യേകഗുണമുണ്ട്. അതെന്തെന്നാൽ, മറ്റുള്ള ലേഖനങ്ങൾ ചുരുക്കീട്ടോ, തീരെ ഉപേക്ഷിച്ചിട്ടോ ഇതിന്നു സ്ഥലം കൊടുക്കാതിരിക്കയില്ല. ഇതരദേശതത്തെ കമ്പികൾ കിട്ടുക സാ ധാരണ അസമയത്തായിരിക്കും. ഇതു കിട്ടുന്നതിനുമുമ്പു പത്രസം ബന്ധികൾ സകലപണികളും കഴിഞ്ഞ് ആശ്വാസിക്കയായിരി ക്കാം. കിട്ടിയാൽ ഉടനെ എടുത്ത് മിക്കപണികളും വ്യർത്ഥമായി. സാധനപത്രങ്ങൾ വെട്ടിത്തിരുത്തുക. അടിച്ചുതീർന്നത് വേണ്ടന്നു വെക്കുക മുതലായ പണികൾ ആവർത്തിക്കുകയായി. അത്യന്തം ക്ഷീണിച്ചു ജോലിതീർന്നു കരുതി വീട്ടിലേക്കു വണ്ടികയറുന്ന ഒരു ഉപപത്രാധിപനെ വീണ്ടും വലിച്ചിറക്കി ഉടനെ ഒരു പുതിയ ലേഖനം തയ്യാറാക്കിക്കേണ്ടിവരുന്നത് അസാധാരണയുമല്ല. 'സദേശവാർത്തകളെ' സംബന്ധിച്ചും ഇതേമാതിരി ലഹള കൂടെക്കൂടെ ഉണ്ടാകുന്നില്ലെന്നില്ല.ചില സമയം ഒരു അതിയോഗ്യ നായ പുരുഷൻ പെട്ടന്നു മരിച്ചുവെന്നു കേൾക്കാം. ആ ചരമവൃ ത്തന്താത്തിനു സ്ഥലംകൂടാതെ കഴിയില്ലല്ലൊ. പ്രായാധിക്യത്താ ലൊ മറ്റോ അത്യന്താ ദീനത്തിൽ കിടക്കുന്ന ഒരു യോഗ്യന്റെ ച രമവൃത്താന്തം കാലേകൂട്ടി എഴുതിവയ്ക്കാറുണ്ട്. എന്നാൽ മേൽ പ്രസ്താവിച്ച തരത്തിലുള്ള മരണങ്ങളാണ് തൽക്കാലം കുഴക്കമു ണ്ടാക്കിത്തീർക്കുന്നത്. ഇന്നെത്തെ പത്രത്തിൽ ഇന്നിന്ന വിഷയങ്ങൾ ചേർക്കണം; അതുകൾക്ക് ഇന്നിന്ന വലിപ്പംവേണം എന്നു മറ്റുള്ള സംഗ തികളെപ്പറ്റി പത്രാധിപർ കാലേകൂട്ടിത്തന്നെ നിശ്ചയിച്ചിട്ടുണ്ടാ വും,അതുകൂടാതെ ലേഖനങ്ങൾ പ്രധാനപത്രാധിപർ എഴുതുക എന്നതു വളരെ ദർല്ലഭമായിരിക്കും. അഥവാ എഴുതുന്നുണ്ടെങ്കിൽ ആ പത്രാധിപർ ഒന്നുകിൽ ഒരു വലിയ പണ്ഡിതൻ,അല്ലെങ്കിൽ ഒരു പമ്പരവിഢ്ഢി ഈ രണ്ടിൽ ഏതെങ്കിലുമായിരിക്കും നിശ്ചയം. ഈവക സംഗതികളാൽ, ശരിയായി നടത്തപ്പെടുന്ന ഒരു പത്രത്തിന്റെ പ്രധാനപത്രാധിപന്നു ലേഖനം എഴുതുവാൻ ഇട

യുണ്ടാവുന്നതല്ലെന്ന് ഊഹിക്കാവുന്നതാണ്.പത്രത്തിന്റെ ഗുണ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/71&oldid=168784" എന്ന താളിൽനിന്ന് ശേഖരിച്ചത്