താൾ:Rasikaranjini book 3 1904.pdf/709

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

696 രസികരഞ്ജിനി [പുസ്തകം ൩

തിന്യായത്തെ ചെയ്യുന്ന ചക്രവർത്തിയുടെ നേരേയുെ അദ്ദേഹത്തിന്റെ അനുകമ്പക്കു അർഹനായ എന്റെ നേരെയും നിങ്ങൾ തെറ്റുകാരനാവുന്നതാണ. നീ ഒരു പറയനല്ലെ? എന്നാലെന്താണ? പറയനായതുകൊണ്ടു ദൈവസൃഷ്ടികളായ സകല ജന ങ്ങൾക്കും സർവ്വസാധാരണമായ അധികാരങ്ങൾക്കും അവകാശങ്ങൾക്കും ഞാൻ അ ധിക്കാരില്ലെന്നുണ്ടൊ? മഹമ്മദീയർ പറയരെ നിന്ദയോടുകൂടി വിചാരിക്കുന്നനരല്ല. അതിലും പ്രത്യേകിച്ചു ന്ങ്ഹളുടെ ചക്രവർത്തി ഒരാളേയും നിന്ദിക്കുന്നവനല്ല. നിനക്കു ചക്രവർത്തിയുടെ തിരുമ്മ്പാകെ പോവാൻ പാടില്ല. എന്തകൊണ്ട?ഈ സ്ഥലത്തു ചക്രവർത്തി രാജ്യകാർയ്യങ്ങളേപ്പററി മാത്രമേ കേൾക്കയുള്ളു. അതുകൊണ്ടു നനക്ക് അദ്ദേഹത്തെ കാണാൻ പാടില്ല. വേണമെങ്കിൽ ഒരു ഹർജി അയച്ചോളു. യോദ്ധാവെ, എനിക്കു ചക്രവർത്തിയെക്കാണാതെ കഴിയുന്നതല്ല. നിങ്ങൾ ത ടസ്ഥം ചെയ്താൽ അതു നിങ്ങൾക്കു ആപത്തിന്നു കാരണമാണ. നീ ഒരടി മുന്നോട്ടുവെച്ചാൽ ഞാൻ നിന്റെ തല വെട്ടും. എന്നാൽ വെട്ടിക്കൊൾക. എന്നു പറഞ്ഞുകൊണ്ടു പറയൻ മുന്നോട്ടു നടന്നു.

പടയാളി പറയനെ വെട്ടാൻ ഓങ്ങി, എങ്കിലും പറയൻ ബദ്ധപ്പെട്ടു നടന്നതിനാൽ വെട്ട അവന്റെമേൽ തട്ടിയില്ലു.

മുഗൾ ചക്രവർത്തി നീതിന്യായത്തെ ചെയ്യണം എന്നു പറയൻ വളരെ ഉച്ച

ത്തിൽ പറഞ്ഞു. ആരണ നീതിന്യായം ചെയ്യണം എന്നു പറയുന്നതു എന്നു ചക്രവർത്തി ശാ ന്തതയോടെ ചോദിച്ചു. അവൻ അടുത്തു വരട്ടെ.

പറയൻ ഉടനെ ചക്രവർത്തിയുടെ തിരുമുമ്പാകെ ചെന്നു സാഷ്ടാംഗം നമ

സ്കരിച്ചു. എണീട്ടു നിനക്കു ബോധിപ്പിക്കാനുള്ള സങ്കടങ്ങളെ പറഞ്ഞാലും എന്നു ചക്രവ ർത്തി കല്പിച്ചു. പറയൻ എണിട്ട ഉടനെ ചക്രവർത്തിഅവനെ അറിഞ്ഞു. എന്ത! ബലവീര നോ-- എന്റെ ജീവനെക്കൂടി ഞാൻ കടപ്പെട്ടിരിക്കുന്ന ആളെയാണല്ലൊ ഞാൻ മു മ്പിൽ കാണുന്നത് ! എന്നു പറഞ്ഞ ചക്രവർത്തി സിംഹാസനത്തിൽനിന്നു ഇറങ്ങി പറയനെ ആലിംഗനം ചെയ്തതു കണ്ട് ആ സദസ്സിലുമ്ടായിരുന്നവരെല്ലാം വള രെ വിസ്മയിച്ചു, ചക്രവർത്തി പറഞ്ഞു. പ്രഭുക്കന്മാരെ ഹിന്ദുക്കളാൽ പതിതനെന്നു വിചാരിക്ക പ്പെട്ട ഈയാളാണ് എന്റെ ജീവനെ രക്ഷിച്ചതു എന്റെ രാജ്യം പിടിച്ചടക്കിയവ ന്റെ അനുചരന്മാർ എന്നെ എല്ലാദിക്കിലും പിന്തുടർന്നു എനിക്കു ഒരുദിക്കിലും രക്ഷ

പ്പെടാൻ നിവൃത്തിയില്ലാതായപ്പോൾ ഞാൻ പുഴയിൽ ചാടി. ഉടനെ മുങ്ങുവാൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/709&oldid=168783" എന്ന താളിൽനിന്ന് ശേഖരിച്ചത്