താൾ:Rasikaranjini book 3 1904.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൨) ഒരു പ്രതിദിനപത്രം 69 കമ്പിവർത്തമാനങ്ങൾ പത്രത്തിന്റെ സ്ഥലകാലങ്ങൾക്കു സാധാര ണ യോ ച്ചിരിക്കയില്ല. എന്നാൽ അതുകളെ യഥേഷ്ടം ഭേദഗതി കൾ വരുത്തുന്നത് എല്ലായ്പോഴും സുകരമായിരിക്കയുമില്ല. ഇതിന്നും പുറമെ, ഒരു പ്രസംഗം മുഴുവനും ഒന്നിച്ചയപ്പാൻ നിർവ്വാഹമില്ലാത്ത തുകൊണ്ടു പലകമ്പികളിൽകൂടിയാണ് മുഴുവനും കിട്ടുന്നത്.ഓരോ രുത്തരും അവിടെവിടെനിർണയക്കുന്ന കമ്പികൾ എല്ലാം ശരിപ്പെടു ത്തി വേറേവേറെയാക്കി നിശ്ചയിക്കപ്പെട്ട സമയത്തിന്നകത്ത് അ ച്ചടിപ്പിക്കുക എന്ന കഥ എത്രത്തോളം എളുപ്പമായിട്ടുള്ളതാണെ ന്നു പ്രതേകം പറയേണ്ട ആവശ്യമുണ്ടെന്നുതോന്നുന്നില്ല. ഓരോ രോ നീതിന്യായക്കോടതിക്കും പ്രതേകം പ്രതേകം റിപ്പോർട്ടർമാരു ണ്ടായിരിക്കും, പ്രമാണപ്പെട്ട കേസ്സുകളെമാത്രമെ കമ്പിമൂലം അറി യിക്കേണ്ടു എന്ന് എത്ര നിഷ്കർഷിച്ചാലും ഈ കൂട്ടർ അയക്കുന്നതു വേ ണ്ടതിലധികമാവാതെ വരികയില്ല. ഉപപത്രാധിപന്മാർക്ക് ഈ വി ഷയത്തിൽ ജോലി ഇരട്ടിക്കുന്നു. ഓരോ കയ്യക്ഷരങ്ങളും അച്ചടിക്കുമ്പോൾ പത്രത്തിന്റെ ഇത്ര ഭാഗത്തേക്കുണ്ടാകുമെന്നു നിശ്ചയമില്ലാത്തവരെ അച്ചടിക്കാനേല്പി ച്ചാൽ പലപ്പോഴും അപകടം പറ്റാതിരിക്കയില്ല. എന്നാൽ ഈ വിഷയത്തിൽ അതിസാമർത്ഥ്യമുള്ള പത്രാധിപന്മാർ ധാരാളമുണ്ടു താനും. 'കാലാവസ്ഥ,' 'കപ്പൽവർത്തമാനം' ഇതുകളെപ്പറ്റിയുള്ള ലേ ഖനങ്ങൾ ഭേദഗതിവരുത്തുവാ ഒരിക്കലും നിവൃത്തില്ലാത്തവ യാണ്. കിട്ടിയതുമുഴുവൻ അച്ചടിക്കുകയോ, അല്ലെങ്കിൽ തീരെ ഉപേക്ഷിക്കുകയോ അല്ലാതെ വേറെ യാതൊരു നിവൃത്തിയുമില്ല. 'ഇതരദേശവാർത്തകൾ'എന്നഭാഗത്തെപ്പറ്റിയാണ് ഇനി പറയുവാനുള്ളത്. ഇതാണ് പത്രത്തിൽ ഒരു മുഖ്യമായ ഭാഗം. ഇ തിന്നൊഴിച്ചിട്ടുള്ള സ്ഥലം പലപ്പോഴും ഏറ്റക്കുറച്ചൽ ചെയ്യേണ്ട തായിവരും. ചിലപ്പോൾ ഒന്നോരണ്ടോ ആഴ്ചക്കു യാതൊരു വർത്തമാ നങ്ങളും ഉണ്ടായില്ലെന്നു മറ്റുചിലപ്പോൾ ഈ വീഴ്ചകികുള്ള സമാ

ധാനങ്ങളോടുകൂടി അനവധി വന്നുകൂടി എന്നും വരും. ഈ ലേഖന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/70&oldid=168773" എന്ന താളിൽനിന്ന് ശേഖരിച്ചത്