താൾ:Rasikaranjini book 3 1904.pdf/697

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

684 രസികരഞ്ജിനി [പുസ്തകം ൩


അവളുടെ അച്ഛനമ്മമാർ വളരെ സന്തോഷിച്ചു ആദിവസം ഒരുത്സവദിവസം എന്ന പോലെ അവർ കൊണ്ടാടി. പിറേറദിവസം ഉച്ചക്കു യാഹില പിന്നേയും മന്ത്രവാദിനിയുടെ ഗുഹയിലോക്കു പോയി. അവൾ മന്ത്രവാദിനിയുടെ സമീപത്തെത്തിയപ്പോൾ ആ വൃദ്ധ കൈനീട്ടി കാണിച്ചു. യാഹില ഒരു സ്വർണ്ണനാണ്വം അവളുടെ കയ്യിൽ വെച്ചുകെടുത്തു, എ ന്നാൽ ഇതുകൊണ്ട് വൃദ്ധക്ക് ഒട്ടും തന്നെ തൃപ്തിയ്യില്ല. അതിനാൽ യാഹില ഒരു സ്വ ർണ്ണ നാണ്വവുംകൂടി അവളുടെ കയ്യിലിട്ടുകെടുത്തു. അപ്പോൾ വൃദ്ധയുടെ മുഖം പ്രസ ന്നമായി. അവൾ അവിടെ നിന്ന് എഴുന്നേററു, യാഹിലയോടുപിന്നാലെ ചെല്ലു വാൻ പറഞ്ഞു ഗുഹയുടെ ഉള്ളിലേക്ക് പോയി. യാഹിലയും ഗുഹയുടെ ഉള്ളിലേക്കു കടന്നുചെന്നു കുറച്ചു നേരത്തിനു ഗുഹയുടെ ഉള്ളിൽ നിശബ്ദമായിരുന്നു. ഒടുക്കം വൃദ്ധ യുടെ ശബ്ദം കേൾക്കാറായി. ഭാവ്യവസ്ഥയെപ്പററി എനിക്കു പൂർണ്ണമായ അറിവു കിട്ടീട്ടില്ല, ഇന്നു രാത്രികൂടി ചില ഗ്രഹങ്ങളുടെ സ്ഥിതിനോക്കിയാലെ കാർയ്യം മുഴുവനും മനസ്സിലാവുള്ളു. അതിനു ശേഷം നിന്നോട് കാർയ്യം മുഴുവനും പറയാം നാ ളെ ഈ നേരത്ത് ഇവിടെ വന്നാൽ നീ ഇച്ഛിക്കുന്ന കാർയ്യം ശരിയായിട്ടു പറഞ്ഞു ത രാം . ഇതു കേട്ടു യാഹില വളരെ ആശഭംഗത്തോടുകൂടി ഗുഹയിൽ നിന്നു പുറത്തേ ക്കു പോന്നു. ഇങ്ങിനെ ഓരോ ദിവസം ഒഴിവുകിഴിവുപറഞ്ഞ്, ആ മന്ത്രവാദി നി, യാ ഹിലയോട് കുറെ പണം കൈക്കലാക്കി ഒടുക്കം, യാഹിലക്കു തീരെ ക്ഷമയില്ലാതാ യി എന്നു കണ്ടിട്ടു പിററന്നാൾ രണ്ടു സ്വർണ്ണനാണ്വം കെടുക്കുന്ന പക്ഷം, യാഹിലുയു ടെ കാർയ്യം തീർച്ചയായും പറയാമെന്നു വൃദ്ധ സൌഗംവം ചെയ്തു. പിറേറദിവസം ഉച്ചക്കു യാഹില, വൃദ്ധയുടെ ഗുഹയിൽ ഹാജരായി. പതിവു പോലെ വൃദ്ധ ഗുഹയുടെ ഉമ്മറത്ത് ഇരുന്നിരുന്നു. യാഹില അവളുടെ കയ്യിൽ പ ത്തു സ്യർണ്ണനാണ്വം ഇട്ടു കെടുത്തു വൃദ്ധ, മന്ദഹാസത്തോടുകൂടെ , അവളെ സ്വാഗ തം ചെയ്തു. അവളുടെ മടിയിൽനിനിന്ന് ഒരു പാമ്പിനെ എടുത്ത് അതിന്റെ കഴു ത്തിൽ പിടിച്ച് അവൾ നല്ലവണ്ണം കുലുക്കിയപ്പോൾ, പാമ്പു കഠിനമായി ചീഠി. പി ന്നെ എന്തൊ ചിലതു പിറുപിറുത്തു, യാഹിലയോട് തന്റെ പിന്നാലെ വരാൻ പറ ഞ്ഞ അവൾ ഗുഹയുടെ ഉള്ളിലേക്ക് പോയി. യാഹില പലെ പ്രാവിശ്യവും ഗുഹ യുടെ ഉള്ളിൽ കടന്നുപോയിരുന്നതുകൊണ്ട്, ഇപ്പോൾ യാതൊരുഭയവുംകൂടാതെ അതിന്റെ ഉള്ളിലോക്ക് കടന്നുചെന്നു: തന്റെ ഭാവി അറിവാനുള്ള ഉൽകണ്ഠാതിശ യം നിമിത്തം ഗുഹയുടെ ഉള്ളിൽ കടന്നുചെന്നാലുള്ള വൈഷമ്യത്തെപ്പററിഅ വൾ ചിന്തിച്ചതേയില്ല. യാഹില ഗുഹയികടന്നു കുറച്ച് നേരം കഴിയുന്നതിന്നിടയിൽ സർപ്പം ചൂഠുന്നു തു നായ ഓളിയിടുന്നടുന്നതും കേട്ടു ഉടനെ തന്നെ ഗുഹയുടെ അന്ധകാരത്തിൽ ഒരു പ്ര കാശം സ്ഫുരിക്കുകയും നിലത്തനിന്നു നീലവർണ്ണമായ ഒരു വെളിച്ചം കാണപ്പെടുകയും

ചെയ്തു മന്ത്രവാദിനി വെളിച്ചത്തിന്റെ പിൻഭാഗത്തുനിന്നിരുന്നു. ഈ വെളിച്ച










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/697&oldid=168770" എന്ന താളിൽനിന്ന് ശേഖരിച്ചത്