താൾ:Rasikaranjini book 3 1904.pdf/696

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൨] ചണ്ഡാളൻ 683

ക്കറിയാം. ലോകാന്തരങ്ങളിൽ നടക്കുന്ന സംഭവങ്ങളെ അറിവാൻ കഴിയുന്ന എ നിക്കു ഇഹലോകസംഭവങ്ങളെ അറിവാൻ ഞെരുക്കമില്ലല്ലോ'. എന്റെ മനോരഥങ്ങൾ എന്താണെന്നു നിങ്ങൾക്കു പറവാൻ സാധിക്കുമൊ? ഓഹൊ! നീ ശ്രേഷ്ഠജാതിയിലുള്ള ഒരുവനെ വിവാഹം ചെയ്വാൻ ഇച്ശിക്കുന്നു എന്നാൽ അതു കുറെ ഞെരുക്കമായിട്ടുള്ളതാണ്. എങ്കിലും നീ വേളികഴിക്കുകയും ചെയ്യും. ഒരിക്കലുമില്ല, ഞാൻ മരിച്ചാലും ഒരു പറയനെ വിവാഹം ചെയ്യുന്നതല്ല. മരിക്കാതെ വേളികഴിച്ചു സുഖമായിരിപ്പാൻ നിനക്കു യോഗം ഉണ്ട് . ഇത്ര മ നോഹരമായ സൃഷ്ടിയെ ധാതാവു വ്യർത്ഥമായി നശിപ്പിച്ചു കളയുന്നതല്ല. നീ കോമ ളസന്താനങ്ങളുടെ ജനയിത്രിയായി ഭവിക്കുന്നതാണ്. എങ്കിലും നിന്റെ ഭാവി സൂ ക്ഷ്മമായി ഗണിച്ചു പറയാൻ എനിക്കു നിന്റെ മുഖരേഖകൾകൂടി നോക്കണം. അതു കൂടാതെ ഗ്രഹങ്ങളുടെ ഗതിയേതുംകൂടി നോക്കണം. അതു രാത്രികാലത്തേ സാധിക്കു ള്ളു. അതിനാൽ നാളെ ഈ നേരത്തു ഇവിടെ വന്നാൽ നിന്റെ ഭവിഷ്യദവസ്ഥ യെ ഞാൻ ശരിയായി പറഞ്ഞുതരാം. നീ സുഖമായി ഉറങ്ങിക്കൊൾക; ഇപ്പോഴത്തെ ലക്ഷണങ്ങളെല്ലാം നിനക്ക ശുഭമായിട്ടുള്ളതാണ. 'പാർവ്വതി, യാഹിലക്കു പുറത്തേ ക്കു വഴികാണിച്ചു കൊടുക്ക' എന്നു വൃദ്ധ തന്റെ ശ്വാവിനോടു പറഞ്ഞു. അതു ഗുഹയു ടെ ഉള്ളിൽനിന്നു പുറത്തേക്കുപോയി, ഒന്നു കുരച്ചു. അതു കേട്ടു വൃദ്ധ പറഞ്ഞു 'എ ന്നാൽ നീ പൊയ്കൊൾക നാളെ നിനക്കു ഇതിലും അധികം വിവരങ്ങൾ ഞാൻ പറഞ്ഞുതരാം. ഭവിഷ്യദ്വാർത്തകൾ മുഴുവനും ക്ഷണത്തിൽ പറവാൻ സാധിക്കുന്നത ല്ല. നാളെ വരുമ്പോൾ സുവർണ്ണനാണ്യം കൊണ്ടുവരാൻ മറക്കരുത. ഭാവിയിൽ അ ന്തർഭൂതങ്ങളായ രഹസ്യങ്ങളെ അറിവാൻ കാംക്ഷിക്കുന്ന നീ അതിന്നു തക്കതായ പ്ര തിഫലം കൊടുക്കേണ്ടതാണ. മന്ത്രവാദിനിയുടെ അത്യാഗ്രഹത്തെക്കുറിച്ചു യാഹിലക്കു വളരെ വൈമനസ്യം തോന്നി എങ്കിലും തന്റെ ഭാവിവാർത്തകളെ അറിവാനുള്ള ഉൽകണ്ഠയുടെ ആധിക്യം കൊണ്ടു മന്ത്രവാദിനി ചോദിച്ച ധനം കൊടുക്കാൻ അവൾ ഉറച്ചു. നവവും രമ്യ വുമായ ചിത്തോദ്വേഗത്തോടുകൂടി യാഹില അവളുടെ വീട്ടിലേക്കു പോയി. പ്രകൃ ത്യാ ബുദ്ധിശാലിനിയായിരിന്നു എങ്കിലും, തന്റെ സ്വജാതീയരെപ്പോലെ ചില മൂഢ വിശ്വാസങ്ങൾ അവളേയും ബാധിച്ചിരുന്നു. വാസ്തവത്തിൽ യാഹില വിശ്വസിച്ചിരു ന്ന മതസിദ്ധാന്തങ്ങളിൽനിന്നു മൂഢവിശ്വാസം അവിഭേദ്യമായിരുന്നു. രണ്ടുപ്രാവ ശ്യം കഠിനമായ മരണത്തിൽ നിന്നും തനിക്കുണ്ടായ അത്ഭുതകരമായ മോചനം; മേ ലിൽ അവൾക്കു വരാപോകുന്ന അനന്യസാധാരണമായ ഭാഗ്യത്തിന്റെ സൂചക മാണെന്ന് അവൾ ദൃഢമായി വിശ്വസിച്ചു. തന്റെ വിശ്വാസങ്ങളെ വൃദ്ധയുടെ ആപൂർവചനംകൊണ്ടു ദൃഢീകരിപ്പാൻവേണ്ടി യാഹില പിറ്റേദിവസം വരാൻ ക്ഷമ

യില്ലാതെ കാത്തിരുന്നു. മകളുടെ അന്നത്തെ അസാധാരണയായ ഉത്സാഹം കണ്ട്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/696&oldid=168769" എന്ന താളിൽനിന്ന് ശേഖരിച്ചത്