താൾ:Rasikaranjini book 3 1904.pdf/695

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

682 രസികരഞ്ജിനി [പുസ്തകം ൩.

രിക്കൽ ഉണ്ടായിരുന്നു എന്നതിനെ സൂചിപ്പിച്ചു. അവളുടെ കണ്ണുകൾ നന്നേ ക ണ്ണിൽപോവുകയും പോളകൾ നന്നേ അടുക്കുകയും ചെയ്താൽ, പിവർണ്ണവും ഉഗ്ര ദർശനവുമായ അവളുടെ കൃഷ്ണമണികളെകാണാൻ വളരെ ഞെവക്കമായിരുന്നു.

 മന്ത്രവാദിനി ഉപവേശിച്ചിരുന്ന സ്ഥലത്ത് എത്തിയപ്പോൾ യാഹില ഒരു സൂ

വർണ്ണനാണ്യം എടുത്ത് അമ്മെ നിങ്ങളോടു ഞാൻ ഒരു വിവരം യാചിക്കുന്നു'എന്നു പറഞ്ഞും കൊണ്ട് , അതിനെ അവളുടെ മടിയിലേക്ക് ഇട്ടു.

 മന്ത്രവാദിനി പറഞ്ഞുഃ നിനക്ക് ഇഷ്ടമായ വരം തരാം. ഒരു വരത്തെ യാചിക്കാൻ നിനക്ക് നല്ലവണ്ണം അറിയാം. നീ എന്താണ് ആഗ്രഹിക്കുന്നത് .

'അമ്മെ നിങ്ങളുടെ മന്ദപ്രഭാവമായ ദൃഷ്ടിക ഗോചരീഭൂതമായ ഭാവിവർത്തമാന ത്തെ അറിവാൻ ഞാൻ കാംക്ഷിക്കുന്നു'. ഒരു ശൂന്യവനമദ്ധ്യേയുള്ള ഗിരിശിഖരതത്തിൽ ചെയ്ത് ഉപരിഭാഗത്ത് , അഗാതവും അവിച്ഛിന്നവുമായ ഗഗനാർഭോഗത്തേയും അധോഭാഗത്തു, ശൂ ന്യമായ വനവും മാത്രം വീക്ഷിക്കുന്ന ഒരു വന്റേതുപോലെയാണ് എന്റെ സ്ഥിതി.

മകളെ! ഇത്ര സ്വല്പമായ പ്രതിഫലംകൊണ്ടു ഭവിഷ്യദപാർത്തകൾ അറിവാൻ 

സാധിക്കുന്നതല്ല

 ഇതുകേട്ടു യാഹില ഒരു സുവർണ്ണനാണ്യവുംകൂടി ആ വൃദ്ധയുടെ മടിയിലിട്ടു 

കൊടുത്തു.

 നീ ഒരു ഉദാരശീല തന്നെയാണ് . നിനക്കു ഇഹത്തിലും പരത്തിലും ഗുണംവരു

ന്നതാണ് . എന്റെ പിന്നാലെ വന്നാൽ നിനക്കു വേണ്ടതെല്ലാം ഞാൻ പറഞ്ഞുതരാം എന്നു പറഞ്ഞു. അ വൃദ്ധ ഉള്ളിലേക്കുകടന്നു. ഗുഹാദവാരം വിസ്താരം ചുരുങ്ങിയതായിരുന്നതുകൊണ്ടു ഒരാൾക്കുമാത്രമേ അതിൽ കൂടെകടക്കാൻ പാടുണ്ടായിരു ന്നുള്ളു. യാഹില, ഭയം കൂടാതെ, അവളുടെ പിന്നാലെചെന്നു;എന്നാൽ ഗുഹയുടെ ഉള്ളിൽ കടന്നപ്പോൾ, യാഹിലക്കു അല്പം ഭയംതോന്നി. അന്ധകാരം കൊണ്ടു നിറ യപ്പെട്ട ആഗുഹയുടെ ഉള്ളിലുള്ള വസ്തുക്കളെ കാണാൻ പ്രയാസമായിരുന്നു. മ ന്ത്രവാതിനിയെ കാണാൻ യാഹില ഞെരുക്കമായിരുന്നു. എന്നാൽ തതോന്നതങ്ങ ളായ ഗുഹയുടെ പാർശ്വങ്ങളാൽ പ്രതിദ്ധ്വനിതമായ അവളുടെ രൂക്ഷവും അപസ്വ രവും ആയ ഒച്ചകേട്ടു യാഹില ഞെട്ടി , പരവശയായിവീഴാൻ ഭാവിച്ചു. അവൾ ഒരു നെടുവീർപ്പുവിട്ടു, നെറ്റിയിൽ സജ്ഞാതമായ സ്വേദം ണങ്ങളെ തുടച്ച് , ക്ഷണനേരം കൊണ്ടു തന്റെ മനസ്സിൽ ഉള്ള ഭയത്തെ അകറ്റി, ധൈർയ്യത്തെ അവലംബിക്കയും ചെയ്തു.

  'നിനക്ക മുഖ്യമായി അറിയേണ്ടത എന്താണെന്നു ഇനി പറഞ്ഞാലും' എന്നു വൃദ്ധ പറഞ്ഞു.

അമ്മെ!ഞാൻ ഒരു പറച്ചിയാണ്._'അതു നീ പറയാതെതന്നെ എനിക്കു അറിയാം എന്നുമാത്രമല്ല നിന്റെ അച്ഛൻ എങ്ങിനാണ് ധനികനായ്ത് എന്നും എന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/695&oldid=168768" എന്ന താളിൽനിന്ന് ശേഖരിച്ചത്