താൾ:Rasikaranjini book 3 1904.pdf/694

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൨] ചണ്ഡാളൻ 681 ഇതുനിമിത്തം ജനങ്ങളെല്ലാവരും അവളെ ഭയപ്പെടുകയും അവളുടെ സമ്പർക്കം ക ഴിയുന്നതും പരിത്യജിക്കുകയും ചെയ്തു. ഒരുദിവസം ഉച്ചക്കു യാഹില ഈ ഭവിഷ്യദ്വാദിനിയുടെ വസതിയിലേക്കു പോ യി. അവളുടെ വാസം ഒരു പർവതത്തിന്റെ താഴുവരയിലുള്ള ഒരു ഗാഭീരമായ ഗുഹ യിലായിരുന്നു. അതിനടുത്ത് എങ്ങും മനുഷ്യർ താമസിച്ചിരുന്നില്ല. പർവ്വതത്തി ന്റെ വടക്കുഭാഗത്തായിരുന്നതിനാൽ ഈ ഗുഹയിലെക്കു സൂർയ്യകിരണങ്ങൾക്ക് പ്ര വേശനമാർഗ്ഗം ഉണ്ടായിരുന്നില്ല. ഭയങ്കരമായഭൂകമ്പത്താൽ ആകസ്മികമായി നി ക്ഷിപൂങ്ങളൊ എന്നു തോന്നുമാർഠുള്ള തുംഗശിലോചയങ്ങളുടെ ശകലങ്ങളാൽ ഗുഹ ദ്വാരം വികീർണ്ണമായിരുന്നു. ഗുഹയിൽ നിന്ന് അമ്പവാര ഗൂരത്തിനകത്ത ഒരു ചെടിപോലും മുളച്ചിരുന്നില്ല. ഈ സ്ഥലത്ത് ഓന്തുകൾ പാറകളിൽ അരിച്ചുനട ക്കുന്നതും, പാറകളുടെ അരുകിൽ കിടന്നിരുന്ന പാമ്പുകൾ‌, മനുഷ്യരുടെ പാദന്യാസ ത്തെ കേട്ട് അവറ്റിന്റെ മടകളിലേക്കു പോകുന്നതും കാണാം. ഈ സ്ഥലം മുഴു വനും ശൂന്യം ബാധിച്ചതുപോലെയായിരുന്നു. കുറെ കാലത്തിനപ്പുറം യാഹിലയ ല്ലാതെ ആരും ആ സ്ഥലത്തു കടന്നിട്ടില്ല. യാഹില തരളഗതിയോടുകൂടി ആ ഭവിഷ്യദ്വാദിനിയുടെ ഗുഹയിലേക്കു ചെന്നു. ഗുഹയുടെ നേരെ ഉമ്മറത്തുണ്ടാ യിരുന്ന ശിലാശകത്തിന്മോൽ മന്ത്രവാദിനി ഉപവേശിച്ചും കൊണ്ടിരിന്നു. അ വളുടെ മടിയിൽ പ്രായോധിക്യംകൊണ്ടു കണ്ണുകാണാത്തതും വികൃതീകൃതിയുമായ ഒരു ശ്വാവ് കിടന്നിരുന്നു. രമണിയായ യാഹില സമീപത്തെത്തിയപ്പോൾ ആ കുത്സി തമായ ജന്തു കർണ്ണശൂലമാകംവണ്ണം കരയുവാൻതുടങ്ങി. കുറേ നേരം കുരച്ചതി ന്റെശേഷം അതു മന്ത്രവാദിനിയുടെ കാൽ നക്കിത്തുടങ്ങി ഈ വാത്സല്യസൂചക ത്തിനുശേഷം പിന്നെയും അതുവളരെ ഉച്ചത്തിൽ ഓളയിടാൻ തുടങ്ങി. യാഹില ഭയംകൂടാതെ അവളുടെ സമീപത്തുചെന്നു. എന്നാൽ, അവളുടെ ആ കൃതിയെപ്പറ്റി സൂക്ഷമനിരൂണം ചെയ്തപ്പോൾ യാഹിലയുടെ മനസ്സിന്ന് ഒരു സ ങ്കോചം ഉണ്ടായി. ഇങ്ങിനെ വികൃതമായ മനുഷ്യദേഹത്തെ അവൾ ഇതിന്നു മുമ്പു കണ്ടിട്ടില്ല. അവളുടെ പ്രായം ഇന്നതാണെന്നു പറയാൻ അസാദ്ധ്യമായിരുന്നു. ന്ത റുവയസ്സിൽ കുറവില്ല എന്നു ഖണ്ഡിച്ചു പറയാം ജാംബവാനെപ്പോലെ, ഇവൾ ഭൂമി യേക്കാൾ അധികം പ്രായംചെന്നവളായിരുന്നു എന്നു തോന്നും. അവളുചെ മുഖചി ഹ്നങ്ങളെല്ലാം ഭീഷണങ്ങളായിരുന്നു. ആ പാക്രാന്തമായ ശിലയുടെ അഗ്രഭാഗ ത്തിൽനിന്നു. ഒരു സൂചി പഴുതിനുംക്കൂടി ഇടയില്ലാത്തവിതത്തിൽ അവൾക്കു ചുളികൾ ഉണ്ടായിരുന്നു. കപോലഫലകത്തോടു സംലഗ്നമായ ചർമ്മം, ത്രാസജനകമായ സൂക്ഷ്മ തയോടുംകൂടെ അവളുടെ ഉഗ്രമായ വദനവിച്ഛേദത്തെ നല്ലവണ്ണം പ്രദർശിപ്പിച്ചു. മൂക്ക് അവൾക്ക് ഉണ്ടായിരുന്നുല്ല എങ്കിലും, അതിന്റെഅവശേഷമായ ഒരു സ്വ

ല്പമായ ചിച്നം, ഇങ്ങിനെ ഒരുവയവം അവളുടെ ബീഭത്സമായ മുഖത്തിൽ പണ്ടൊ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/694&oldid=168767" എന്ന താളിൽനിന്ന് ശേഖരിച്ചത്