താൾ:Rasikaranjini book 3 1904.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൨) ഒരു പ്രതിദിനപത്രം 67 ധിപരുടേയും കൂട്ടുക്കാരുടേയും അശ്രാന്തപരിശ്രമംകൊണ്ടും നിരന്ത രമായ ഉദ്യോഗംകൊണ്ടും പാതിരാവോടുകൂടി എല്ലാവരും അധിക മായി ക്ഷിണിച്ചു . ഇനി തങ്ങൾക്കച്ചടിപ്പാൻ വയ്യാ, തീരേ വയ്യ, കുഴങ്ങി എന്നും മറ്റും അച്ചടിക്കാരുടെ ആവലാതി കേട്ടുതുടങ്ങും.ര ണ്ടരമണിയോടുകൂടി തങ്ങളെ ചുറ്റും നിറഞ്ഞുകിടന്നിതുന്ന കടലാ സ്സുകളെ ഏകദേശം ഒഴിവാക്കി എന്നുള്ള ആശ്വാസത്തോടുക്കൂടി പ ത്രാധിപരും കൂട്ടുക്കാരും വിശ്രമിക്കുക എന്ന നിലയായി. മൂന്നുമണി യായാൽ രാത്രിവേലക്കാർ തങ്ങളുടെ വീടുകളിലേക്ക് എത്തുവാനുള്ള ശ്രമങ്ങൾ തുടങ്ങി . ഇവർ പോകുന്നതോടുക്കൂടി മറ്റൊരു വകക്കാ രുടെ പുറപ്പാടായി. ഇവർ പത്രം പ്രസിദ്ധപ്പെടുത്തുവാൻ ചുമതല പ്പെട്ടവരാണ്. നാലരമണിയോടുകൂടി പത്രങ്ങൾ കെട്ടിപ്പൊതിയുക, മേൽവിലാസങ്ങൾഎഴുതുക, അന്നന്നുതന്നെ കിട്ടത്തക്കവണ്ണമുള്ള പ്രദേശങ്ങളിൽ അപ്പപ്പോൾ എത്തത്തക്കവണ്ണം വണ്ടുന്ന ഏർപ്പാ ടുകൾ ചെയ്യുക , എന്തിനധികം പറയുന്നു, പ്രഭാതത്തോടുക്കൂടി പ ത്രങ്ങൾ മുഴുവനും അയച്ചുകഴിഞ്ഞു. ഇപ്രകാരമുള്ള ഒരു പത്രനിർമ്മാണത്തിങ്കൽ അസാമാന്യമാ യ അദ്ധ്വാനവും അപകടംപറ്റുവാൻ എളുപ്പവും ഉള്ളതാണ്. ഈ സംഗതിയെപ്പറ്റി ചുരുക്കത്തിൽ ഒന്നുവിവരിക്കാൻ ശ്രമിക്കാം. പത്രത്തിൽ സകലതും ഒരുങ്ങണം എന്നാണ് ഉദ്ദേശം. അ തു സ്ഥലച്ചുരുക്കത്താൽ സാധിക്കുന്നതുമല്ല. തന്നിമിത്തം ആ പ ത്രലോകത്തിൽ നിരന്തരമായ ഒരു ലഹള നടക്കുന്നു. പത്രസംബ ന്ധികൾ അതി ജാഗ്രതയോടെ ഇരുന്നില്ലെങ്കിൽ നിസ്സാരമായ ഒരു സംഗതി അതിദിർഘമായ വിധത്തിൽ അച്ചടിപ്പാനും, സാരമേറി യ വളരെ സംഗതിക എളുപ്പത്തിൽ വിട്ടുപ്പോകാനും എടവരു ന്നതാണ്. പത്രത്തിൽ പ്രതിപാദിക്കേണ്ട വിഷ.ങ്ങൾ ഇന്നിന്നവ എ ന്നും, ഓരോ വിഷയങ്ങൾക്ക് ഇന്നിന്ന സ്ഥനമെന്നും, ഇത്രയിത്ര വലിപ്പമെന്നും മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ടായിരിക്കണം. കാലഭേദ

ത്താൽ ഇതുകളുടെ സ്ഥാനവലിപ്പങ്ങൾക്കു പല അന്തരങ്ങളും വരു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/68&oldid=168751" എന്ന താളിൽനിന്ന് ശേഖരിച്ചത്