താൾ:Rasikaranjini book 3 1904.pdf/679

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

666 രസികരഞ്ജിനി [പുസ്തകം ൩ തരക്കാരനാണെന്നു കൃഷ്ണനെ മാറി വിശ്വസിപ്പിക്കാൻ രാമൻ ശ്രമി ക്കുന്ന ഒരു രാമനെക്കൂടി രാമന്റെ കണക്കിലും അതുപോലെ ഒരു കൃഷ്ണനെക്കൂടി കൃഷ്ണന്റെ കണക്കിലും ചേർക്കാം. അപ്പോൾ ആ കെ ആൾ എട്ടായി. ഈ എട്ടും ​മനുഷ്യരാണ്. അതിൽ സിംഹം, പുലി, പൂച്ച, കുറുക്കൻ, വാലാട്ടിപ്പട്ടി മുതലായ നാല്ക്കാലിവകഭേദ ങ്ങളും, പഞ്ചപക്ഷികളും ദുഷ്ടിലേക്കുമാത്രം ദൃഷ്ടിയുള്ള അട്ട മുതലായ ജലജന്തുക്കളുമുണ്ട്. ഇതെല്ലാമറിഞ്ഞാൽ മാത്രമെ ആളെ അറി ഞ്ഞ സംഭാഷണമാകയുള്ളു.

    ആളെ അറിഞ്ഞാലും പോരാ, അവസരമറിഞ്ഞു സംസാരി

ക്കണം. അവസരം തെറ്റിപ്പറഞ്ഞാൽ കളി കാർയ്യമായും കാർയ്യം കളിയായും രണ്ടും പതിരായും പോകുന്നതു നമുക്കെല്ലാം നിത്യാനുഭ വമാ​ണ്.

              'അനവസരേയൽപഠിതം

സുഭാഷിതമപിഭവതിഹാസായ രഹസിപ്രൌഢവധൂനാം രതികാലേവേദപാഠഇവ'

    അവസരമറിഞ്ഞു സംഭാഷണം ചെയ്വാനുള്ള മിടുക്കിനെയാ

ണ് ഔചിത്യമെന്നും പാണ്ഡിത്യമെന്നും പറയുന്നത്.

              'പ്രസ്താപസദൃശംവാക്യം

സ്വഭാവസദൃശീംക്രിയാം ആത്മശക്തിസമംകോപം യോജാനാതിസപണ്ഡിതഃ'

        ഇതറിയാത്തവനെ അപണ്ഡിതൻ എന്നു പറഞ്ഞാൽ മതി

യാകയില്ല.അസഭ്യൻ എന്നുതന്നെ പറയണം.

      പിന്നെ നോക്കേണ്ടതു സംഭാഷണത്തിന്നു തിരഞ്ഞെടുക്കേണ്ട

വിഷയത്തെപ്പറ്റിയാണ്. തുടർന്ന സംഭാഷണത്തിൽ ഭാവനാസാഹ ചയ്യംകൊണ്ടു വിഷയത്തിൽനിന്നു വിഷയാന്തരത്തിലേക്കു പോകു ന്നതു മനുഷ്യബുദ്ധിയുടെ സ്വഭാവമാണ്. ഒരു വിധത്തിലും സം

ബന്ധമില്ലെങ്കിലും മണ്ഡൂകപ്ലുതരീത്യാ വിഷയം മാറി മാറി സംസാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/679&oldid=168750" എന്ന താളിൽനിന്ന് ശേഖരിച്ചത്