താൾ:Rasikaranjini book 3 1904.pdf/678

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൨] സംഭാഷണം 665

ദ്ദേശമുളളതായി കാണാറുണ്ട്. എന്നാൽ ഉദ്ദേശം പരപരിഹാസ മായിരിക്കും.ഇതിനേക്കാൾ ശോചനീയമായിട്ട് എന്താണുള്ളത്.

   സദാലാപസാമർത്ഥ്യം അഭ്യാസംകൊണ്ടു ലഭിക്കാത്തതായ ഒരു

സഹജഗുണമൊ അഭ്യാസം ആവശ്യമില്ലാത്ത ഒരു നിസ്സാരകാർയ്യ മൊ ആണെന്നു വിചാരിച്ചു മറ്റുള്ള വിദ്യകളിൽ ചെയ്തുവരുന്ന പരിശ്രമം അതിലും ചെയ്തുവരാത്തത് അബദ്ധം.സംഭാഷണ മാകുന്ന കാമധേവിനെക്കറന്നു പാലെടുക്കേണമെങ്കിൽ പഴക്ക വും ശീലവുമുള്ളവർതന്നെ വേണം.ഇതു രണ്ടുമില്ലാത്തവനാണെ ങ്കിൽ പാലിന്നു പകരം കുത്തും ചവിട്ടും സുലഭമായി കിട്ടും. ഇ പ്പറഞ്ഞതിന്റെ താല്പർയ്യാ ഒരു പാഠശാലയൊ ആശാനൊ വേണ മെന്നല്ല. വിദ്യകൊണ്ടൊ, സ്ഥാനമാനംകൊണ്ടൊ, വയസ്സുകൊ ണ്ടൊ,ധനംകൊണ്ടൊ,,പ്രമാണിത്വമുള്ളവർ വേണ്ടവിധം സംഭാ ഷണംചെയ്തുതുടങ്ങിയാൽ ലോകം അവരെ അനുവർത്തിച്ചുകൊള്ളും.

 'യദ്യദാചരതിശ്രേഷ്ഠസൂത്തദേവേതരോജനഃ
 സയൽപ്രാണംകുരുതേലോകസൂദനുവർത്തതെ'.
 ഉദ്ദേശത്തോടുകുടി സംഭാഷണം ചെയ്യുമ്പോൾ ദൃഷ്ടിവെക്കേ

ണ്ടതായ കാർയ്യങ്ങൾ അനവധിയുണ്ട്. അതുകളിൽ പ്രധാനമാ യിട്ടുള്ളവകളെ ആൾ,അവസരം,വിഷയം,വിധി, എന്നിങ്ങിനെ നാലുപിരിവായി പിരിക്കാം.

  ആളെ അറിഞ്ഞു സംഭാഷണം ചെയ്യുക എന്നുള്ളത് വളരെ

പ്രയാസമായിട്ടുള്ളതാണ്.ഇതിനെപ്പറ്റി ഒരിംഗ്ലീഷുഗ്രന്ഥകർത്താ വു പറഞ്ഞിട്ടുള്ളത് എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. രണ്ടാ ളുകൾ തമ്മിൽ സംസാരിക്കുമ്പോൾ അവിടെ ആറാളുകളുണ്ടെന്നാ ണിദ്ദേഹത്തിന്റെ അഭിപ്രായം. അതെങ്ങിനെയെന്നാൽ രാമനും കൃഷ്ണനുംകൂടി സംസാരിക്കുന്നു എന്നു വിചാരിക്കുക. അവിടെ ബ്രഹ്മ സൃഷ്ടിപ്പടിക്കുള്ള രാമനും രാമന്റെ നാട്യപ്രകാരമുള്ള രാമനും രാ മൻ ഇന്നതരക്കാരനാണെന്നു കൃഷ്ണൻ വിചാരിക്കുന്ന രാമനുംകൂടി മൂന്നു രാമന്മാരും അതുപോലെ മൂന്നു കൃഷ്ണന്മാരുംകൂടി ആറ്. ഇദ്ദേ

ഹം പറഞ്ഞ കണക്കിലും ചിലപ്പോൾ കൂടിക്കാണാം. താൻ ഇന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/678&oldid=168749" എന്ന താളിൽനിന്ന് ശേഖരിച്ചത്