താൾ:Rasikaranjini book 3 1904.pdf/670

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്ഷം ൧൨] സാമൂതിരി...കൂടിക്കാഴ്ച 657

തിഞ്ഞുതുടങ്ങി. ഒടുവിൽ ട്യൂണിസ്സിലെ രണ്ടുകച്ചവടക്കാരിൽ ഒ രാൾ അവനെ കണ്ട് സ്പെയിൻരാജ്യക്കാരനാണെന്നു ധരിച്ചു. സ്പെ യിനിലെ ഏതുപ്രതേശത്തുനിന്നു വരുന്നു എന്നു സ്പാനിഷ് ഭാഷ യിൽ ചോദിച്ചു. അപ്പോൾ താൻ പറങ്കിയാണെന്ന് അവൻ പ റഞ്ഞതുകേട്ട് അവനെ അയാൾ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി സല്ക്കരിക്കുകയും മറ്റും ചെയ്തു. പിന്നീട് ആയാളുടെ കൂ ടെ പറങ്കി കപ്പലുകളിലേക്കു പോയി അമരാലിനെ കണ്ടു. കോഴി ക്കോട്ടുരാജ്യത്തു പ്രതാനമുതലെടുപ്പുപ്പിരിവായതുകൊണ്ടു രാജാവിന്നു പറങ്കികളുടെ വരവു സന്തോഷകരമായിരിക്കുമെന്നും മറ്റും അറിയിച്ചു. പിന്നെ അമരാൽ തന്റെ ആൾക്കാരിൽ രണ്ടു പേരെ ഈ കച്ചവടക്കാരന്റെകൂടെ കരക്കയച്ചു. കച്ചവക്കാര ന്റെ പേർ മോൻസേയ്ദ് എന്നാണ്. കോഴിക്കോട്ടു രാജാവി ന്റെ യശസ്സമൃദ്ധിയെപ്പറ്റി കേട്ടു സന്തോഷിച്ചു പറങ്കിരാജാവ് അനോന്യസൌഹാർദ്ദത്തേയും ഐക്യത്തേയും ഇച്ഛിച്ചു തന്റെ ക പ്പിത്താന്മാരിൽ ഒരാളെ അയച്ചിരിക്കയാണെന്നു പറവാൻ അമ രാൽ അവരോടു ശട്ടംകെട്ടിയിരുന്നു. സാമൂതിരിപ്പാട് അവരെ വ ഴിപോലെ സല്കരിക്കയും ആകാലത്തു കോഴിക്കോടു തുറമുഖത്തു ക പ്പലുകൾ നിർത്തുന്നതിന്നു രക്ഷയില്ലാത്തതുകൊണ്ടു താൻ താമസി ച്ചിരുന്ന പന്തലായിനിക്കടുത്ത കപ്പലുകൾ കൊണ്ടുവരാൻ അ മരാലോടു താല്പർയ്യപ്പെടുകയും തന്റെ മാലുമികളിൽ ഒരാളെ പറ ങ്കികൾക്കു വഴികാണിച്ചുകൊടുപ്പാൻവേണ്ടി അയച്ചുകൊടുക്കുകയും ചെയ്തു. അതിൽപിന്നെ സാമൂതിരിപ്പാട് അമരാലെ തന്റെ മു മ്പാകെ കൂട്ടിക്കൊണ്ടുവരാൻവേണ്ടി ഒരു കൊത്തുവാളെ അയച്ചു. കൊത്തുവാൾ ആകാലത്തു മജിസ്ത്രേട്ടുദ്യോഗം ഭരിച്ചിരുന്ന ഒരു ഉ ദ്യോഗസ്ഥനായിരുന്നു. പറങ്കികൾ കരയ്കിറങ്ങിയപ്പോൾ അവരെ കയറ്റിക്കൊണ്ടു പോകുവാൻ പല്ലക്കുകൾ തയ്യാർ. അകമ്പടിക്കു നായന്മാരായ പടേടാളക്കാർ തയ്യാർ. അവരെ മുഖ്യമായ ഒരു ക്ഷേത്രത്തിന്റെ സ

  • കൊല്ലം, കൊയിലാണ്ടി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/670&oldid=168741" എന്ന താളിൽനിന്ന് ശേഖരിച്ചത്