താൾ:Rasikaranjini book 3 1904.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

66 രസികരഞ്ജിനി [പസ്തകം ൩ മായ ഒരു സ്വരൂപെങ്കിലും കിട്ടുമെന്നു തോന്നുന്നില്ല. 'പല ലേ ഖകന്മാരും അയക്കുന്ന ലേഖനങ്ങളിൽ നല്ലതായി ഒന്നെടുത്ത് മു ഖപ്രസംഗ (Leading article)മായും ശേഷമുള്ളവയെ അവിടവി ടെയാക്കിയും തരംപോലെ ചേർപ്പാൻ അച്ചടിക്കാരെ ഏൽപ്പിക്കും; അവർ അച്ചടിക്കും; ലേഖനങ്ങൾ ചിലസമയം ഒന്നോ രണ്ടോ വേണ്ടിവന്നാൽമാത്രം താനെഴുതാം' ഇതല്ലാതെ പത്രാധിപർക്കു വേറെ യാതൊരു പണിയുമില്ലെന്നുതന്നെയല്ല പത്രാധിപസ്ഥാ നം എളുപ്പുമായി വഹിക്കാവുന്നതാണെന്നുകൂടി ആയിരാക്കും മിക്ക വായനക്കാരുടെയും അഭിപ്രായം. ലേഖകന്മാ, റിപ്പോർട്ടർമാർ (Riporters) ഉപപത്രാധിപന്മാ, പത്രാധിപന്മാർ മുതലായ വർ സൂക്ഷ്മത്തിൽ പ്രവൃതതിക്കുന്ന കാർയ്യങ്ങൾ പോതുജനങ്ങൾ ക്കൊരിക്കലും അറിവാൻപാടില്ലാത്ത ഒരു രഹസ്യമാണ്. ഈ പ ത്രവിധാനത്തിങ്കൽ അതിയായി നടത്തുന്നപ്രയത്നം ലോകമാസക ലം സുഖനിദ്ര പ്രാപിച്ചിരിക്കുന്ന സമയത്താണെന്നുള്ള തത്വം അ റിഞ്ഞവർക്കു മാത്രമേ അറിഞ്ഞുകൂടു.

      പ്രകാശമാവുന്നതോടുകൂടി റിപ്പോർട്ടർ (വൃത്താന്തനിവേദകൻ)

മാരുടെ പുറപ്പാടായി. കരയിലും സമുദ്രത്തിലും നിവൃത്തിയു​ണ്ടെ ങ്കിൽ ആകാശത്തും പാതാളത്തിലുംകൂടി പ്രവേശിച്ചു വർത്തമാന ങ്ങൾ സമ്പാദിച്ചുതുടങ്ങും. പത്രത്തിലെ പരസ്യഭാഗത്തെ സംബ ന്ധിച്ച ചുമതലതൾ തങ്ങളുടെ ആപ്പീസ്സിൽ പ്രവേശിക്കുകയും പ പ​ണസംബന്ധമായ ക്ർയ്യങ്ങളിൽ ഉദ്യോഗിക്കുകയും ചെയ്യുന്നു. ഉ ച്ചതിരിയുന്നതോടുകൂടി അച്ചടിക്കാരും ഉപപത്രാധിപന്മാരും വന്നു തുടങ്ങും. സായംകാലംസമീപിക്കുമ്പോഴത്തെ കഥ പറവാൻ 'ര ണ്ടായിരം നാവുള്ളോരുരഗേന്ദ്രനും' കുഴങ്ങും. എഴുത്തുകൾ, പക ർപ്പുകൾ, സാധനപത്രങ്ങൾ(Proof sheets) കമ്പിവർത്തമാന ങ്ങൾ നിമിഷംപ്രതി, തേഖനങ്ങൾ കൈവഴിക്കും തപാൽവഴിക്കും, എന്തിന്നു വളരെപറയുന്നു, ഈ സമയത്തെകഥ ആലോചിച്ചാൽ ആകപ്പാടെ ഒരു 'ഭൂകമ്പം'തന്നെ. കന്നുപോലെകൂടിയിരിക്കുന്ന

മേൽപ്പറഞ്ഞ സാധനങ്ങളുടെ ഇടയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന പത്രം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/67&oldid=168740" എന്ന താളിൽനിന്ന് ശേഖരിച്ചത്