താൾ:Rasikaranjini book 3 1904.pdf/662

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൨] മലയാളികളുടെ വിവാഹം 649

രം ച്ചെയ്യേണ്ടിവന്നേയക്കും. വിവാഹം ഇപ്രകാരമുളള ബന്ധമേ ആ കുന്നുളളു?

ഇപ്പോഴുളള പരിഷ്കൃതജനങ്ങളുടെ ഇടയിൽ വിവാഹം വെറും

ഖരാറല്ല. വധൂവരന്മർക്കു പല അവകാശങ്ങളും വിവാഹബന്ധം കൊണ്ടു ഉണ്ടാകുന്നു. ശ്രീപരമേശ്വരൻ ദേഹത്തിൽ പകുതി ശ്രീ പാർവതിയ്ക്കു പംകുവച്ചുകൊടുത്തു എന്നു പറയുന്നത് എത്രയോ അ ർത്ഥവത്താണ്. ഐഹികസുഖദുഃഖങ്ങളിലും, സംപദ്വിപത്തുകളി ലും, വധൂവരന്മാർ പംകുകാരാകുന്നു. രാജാവിനേയും പട്ടമഹിർഷി യേയു ഒന്നിച്ചു അഭിഷേകം ചെയ്യുന്നതിന്റെ ഗൂഢാത്ഥം ഇതുത ന്നെയാണ്. ശ്രീരാമന്റെ വനവാസത്തിലും സീത പിരിയാതിരു ന്നതു എന്തുകൊണ്ടാണ്? 'കുടുംബിനി' 'ഗൃഹണി' എന്നീവാക്കു കൾ ഭാർയ്യയ്ക്കുളള സ്ഥാനത്തെ സൂചിപ്പിക്കുന്നില്ലേ? 'വീട്ടുകാരി' എ ന്നു നാടന്മാർ പറയുന്നതും ഈ അർത്ഥത്തെ സ്വാഭാവികമായി ഓ ർമ്മിക്കുന്നതുകൊണ്ടല്ലേ?

  റോമന്മാരുടെ ഇടയിൽ കുടുംബത്തിലെ പ്രമാണിയ്ക്കു 'കുടുംബ

പിതാവ് ' എന്നും അയാളുടെ കളത്രത്തിനു 'കുടുംബമാതാവ് ' എ ന്നും ഉളള സ്ഥാനങ്ങൾ സിദ്ധിച്ചിരുന്നു. ഭാർയ്യാഭർത്താക്കന്മാർ ദേ ഹംകൊണ്ടു രണ്ടാണെംങ്കലും മററുവിയങ്ങളിലെല്ലാം ഏകീഭ വിച്ചിരിക്കുന്നുവെന്നാണ് സിദ്ധാന്തം. ഭാർയ്യ പുത്രോൽപാദനയ ന്ത്രം മാത്രമാണെന്ന് ഇപ്പോഴുളള ചില യോഗ്യന്മർക്കു തോന്നിയിട്ടു ണ്ട്. എന്നാൽ, അവൾക്കും അവളിൽനിന്നുണ്ടാകുന്ന സന്താന ങ്ങൾകകക്കും പുരുഷന്റെ സ്വത്തിന്മേലവകാശമുളളതായി മിക്ക പരി ഷ്ധ്യതവർഗ്ഗക്കാരും സമ്മതിക്കുന്നു വിവാഹം വേറും ഉടമ്പടിയൽ, ഭായ്യാഭർത്താക്കന്മർക്കും അവരു ടെ കുട്ടികൾക്കും. ചില അവകാശങ്ങളെ ഉണ്ടാക്കിക്കൊടുക്കുന്നതും വിവാഹബന്ധമാണ്, എന്നുളള വസ്തുത പ്രായേണ സമ്മതിക്കപ്പെ

ടുന്നതാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/662&oldid=168732" എന്ന താളിൽനിന്ന് ശേഖരിച്ചത്