താൾ:Rasikaranjini book 3 1904.pdf/660

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൨] മലയാളികളുടെ വിവാഹം 647

മ്മിൽ സംസർഗ്ഗം ചെയ്തതിൽ വച്ചു ഒരു പുത്രനുണ്ടായിപ്പോയാൽ വളരെക്കാലം കഴിഞ്ഞശേഷം അവർ വിവാഹംചെയ്യുന്നുവെങ്കിൽ ഈ പുത്രനു ന്യായമായ അവകാശം സിദ്ധിക്കുന്നുവെന്നാണ് സ്കോട്ട് ലാൻഡിലെ നിയമം. ഇംഗ്ലാൻഡിൽ വിവാഹത്തിനു മുമ്പു സ്ത്രീഗർഭം ധരിച്ചിരുന്നാലും, വിവാഹശേഷം പുത്രൻ ജനിച്ചു എന്നുള്ള ഏകസംഗതികൊണ്ടു, അവനു പൂർണ്ണാവകാശങ്ങൾ കിട്ടുന്നു. വിവാഹത്തിൽ ഉൽപന്നനായ പുത്രനു തുല്യമായ സ്ഥാനം അന്യഥാ ജനിച്ചവനും കൊടുക്കുന്നതിലേക്കുള്ള സ്വാതന്ത്ര്യം ഖുറാനിലും അനുവദിക്കപ്പെട്ടിരിക്കുന്നു. ഒരു പുരുഷനുതന്നെ അമ്മാമനെന്നും അച്ഛനെന്നും ഉള്ളസ്ഥാനം വഹിക്കുന്നതു നായന്മാരുടേയും മറ്റും ഇടയിൽ ഇന്നും ഉള്ള നടപ്പാണ്. മഹമ്മദീയന്മാരുടെ ഇടയിൽ വിവാഹബന്ധം വേർപെടുത്തുന്നത് സുകരമാണ്.


അതുമാത്രവുമല്ല, ക്രിസ്ത്യന്മാരും ഹിന്ദുബ്രാഹ്മണരും വിവാഹം ആത്മികമായ ബന്ധം ആണെന്നു പറഞ്ഞുവരുന്നുവെങ്കിലും, നടപ്പു മറ്റു വിധത്തിലാണ്. 'ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപെടുത്താതിരിക്കട്ടേ' എന്നുള്ള വചനം പള്ളിയിൽവച്ചു പട്ടക്കാരനും 'എന്റെ സകലവിധമായ ലൌകികസ്വത്തും ഞാൻ നിനക്കായി അർപ്പിച്ചിരിക്കുന്നു' എന്നുള്ള വചനം മണവാളനും ചൊല്ലിക്കൊണ്ടാണ് ക്രസ്ത്യന്മാർ വിവാഹം നടത്തുന്നത്. എന്നാൽ ഇംഗ്ലണ്ടിലെ വിവാഹമോചനക്കേസുകളുടെ സംഖ്യ പ്രതിവർഷം വർദ്ധിച്ചുവരുന്നതു നോക്കുമ്പോൾ ഈ വചനങ്ങൾ എത്രത്തോളം അർത്ഥപുഷ്ടിയുള്ളവയാണെന്ന് അനുമാനിക്കാം. ഹിന്ദുക്കളുടെ ഇടയിൽ ഒരു പുരുഷനും ഒന്നിലധികം ഭാര്യമാരാകാമെന്നു വച്ചിരിക്കുന്നതു കൊണ്ട് അവരും ഇത് ലൌകീകബന്ധമല്ലെന്നു വിചാരിക്കുന്നതായി പറയുന്നത് അവാസ്തവയാണ്. 'ഒരുത്തനായാലവന്നരികേ ശുശ്രൂഷിപ്പാനൊരുത്തി വേണമതിന്നവളുണ്ടെനിയ്ക്കിപ്പോൾ' എന്നും ഏകപതീവ്രതനായ ശ്രീരാമൻ സീതയെ ഉദ്ദേശിച്ചു പറഞ്ഞ വാക്ക് ഓർമ്മിച്ചാൽ വാസ്തവം ഏറെക്കുറെ വെളിപ്പെടുന്നതും, ഇപ്പോൾ ഉള്ളവർ ലജ്ജിയ്ക്കേണ്ടിവരുന്നതും ആണ്. സഹ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/660&oldid=168730" എന്ന താളിൽനിന്ന് ശേഖരിച്ചത്