താൾ:Rasikaranjini book 3 1904.pdf/659

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

646 രസികരഞ്ജിനി [പുസ്തകം ൩

ക്കപ്പെട്ടിരുന്ന കാലവും ഹിന്ദുക്കളുടെ പൂർവികന്മാർക്ക് അപരിചിതമല്ലെന്നു 'ഔരസക്ഷേത്രജശ്ചൈവ' എന്നുള്ള ലിസ്റ്റിൽനിന്നു ഊഹിക്കപ്പെടാം. വിവാഹബന്ധത്തിന് ആയവില്ലായിരുന്നു എങ്കിൽ അവനവന് ജനിയ്ക്കാത്ത മകൻ അവനവന്റെ മകനാകുന്നതെങ്ങനേ? മുൻപറഞ്ഞതുപോലെ ക്രമേണ വിവാഹബന്ധത്തിനു സ്ഥിരതയും ദീർഘതയും വേണമെന്നുള്ള ആവശ്യം മനുഷ്യസമുദായം മനസ്സിലാക്കി. എന്നാൽ ചില വർഗ്ഗങ്ങൾ ബഹുഭാര്യത്വം അനുവദിക്കുകയും, ചിലർ ഏകഭർത്തൃത്വവും ഏകഭാര്യാത്വവും ഏർപ്പെടുത്തുകയും ചെയ്തു. സ്ത്രീസ്വാതന്ത്ര്യം ചുരുങ്ങിയ സമൂഹങ്ങളിലാണ് ആദ്യം പറഞ്ഞ ഏർപ്പാടു നടപ്പിൽ വന്നത്. ഉഷ്ണമേഖലയ്ക്കു സമീപം വസിക്കുന്ന ആളുകളുടെ ഇടയിൽ സ്ത്രീകൾക്കു യൌവനാരംഭവും യൌവനനാശവും എളുപ്പത്തിൽ സംഭവിച്ചിരുന്നതുകൊണ്ടും, പുരുഷന്മാർക്കു വിഷയാസക്തി അധികം ഉള്ളതുകൊണ്ടും, അനേകഭാര്യാത്വം സൌകര്യപ്രദമായും തീർന്നു. ലൌകികാവശ്യങ്ങൾക്കായി അംഗീകരിക്കപ്പെട്ടതായ ഈ ഏർപ്പാട് നിലനിർത്തുവാൻ മതസ്ഥാപകന്മാരും ജനഹിതം അനുസരിച്ചു പ്രയത്നിച്ചു. പുത്രനില്ലാത്ത പുരുഷൻ നരകത്തിൽ പതിക്കുമെന്നും ഈ പരിണാമത്തെ തടുക്കുവാൻവേണ്ടി പുത്രോൽപാദനം ചെയ്‌വാൻ ഒന്നിലധികം ഭാര്യമാരാകാമെന്നും വാദിക്കുന്നതു പ്രയാസമല്ല്ലല്ലോ. എന്നാൽ പുത്രനില്ലാത്ത സ്ത്രീക്ക് ഈ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടില്ല.

വിവാഹം ലൌകികമായ ഏർപ്പാടായിട്ടാണ് തുടങ്ങിയത്. അതിന് ആത്മീകമായ അർത്ഥം സംകല്പിക്കപ്പെട്ടതു പിന്നീടാണ്.

റോമന്മാരുടെ ഇടയിൽ വിവാഹം തുടങ്ങുന്നതിനും പിരിയുന്നതിനും മതസംബന്ധമായിട്ടു യാതൊരു ക്രിയയും വേണമെന്നു നിർബന്ധമുണ്ടായിരുന്നില്ല. വേദം, സഹവാസംകൊണ്ടുമാത്രം ദാംപത്യം സ്ഥാപിക്കപ്പെട്ടു വന്നു. വിവാഹബന്ധം, ഭഞ്ജിക്കുന്നതും സുഖസാദ്ധ്യമായിരുന്നു. സ്കോട്‌ലാൻഡിൽ അദ്യാപി, ഇപ്രകാരമുള്ള വിവാഹബന്ധം സാധുവാണ്. ഒരുപുരുഷന്നും സ്ത്രീക്കും ത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/659&oldid=168728" എന്ന താളിൽനിന്ന് ശേഖരിച്ചത്