താൾ:Rasikaranjini book 3 1904.pdf/658

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൨ ] മലയാളികളുടെ വിവാഹം 645

മലയാളികളുടെ വിവാഹം

കുറഞ്ഞൊരു കാലമായിട്ടു നമ്മുടെ ഇടയിൽ ഉള്ള വിവാഹബന്ധത്തിന്റെ നിരർത്ഥകത്വത്തേയും അസ്ഥിരത്വത്തേയും പറ്റി നിരൂപണം ചെയ്യുന്ന ആളുകളുടെ സംഖ്യ വർദ്ധിച്ചുവരുന്നു. ഇതിലേയ്ക്കുള്ള ഹേതുകളെന്തെന്നു, ഇപ്പോൽ വല്ല ന്യൂനതകളും ഉള്ള പക്ഷം അവറ്റെ പരിഹരിക്കുവാൻ മാർഗങ്ങളെന്തെന്നും ആലോചിച്ചുറയ്ക്കേണ്ട സന്ദർഭം അതിക്രമിച്ചിരിക്കുന്നു.

വിവാഹത്തിന്റെ ഉപകരണങ്ങളേയും വിവാഹനടപ്പിനേയും സംബന്ധിച്ചിടത്തോളം മനുഷ്യവർഗങ്ങളിൽ ഒരു കാലത്തും ഐക്യരൂപ സംബന്ദിച്ചിടത്തോളം മനുഷ്യവർഗ്ഗങ്ങളിൾ ഒരു കാലത്തും ഐകരൂപ്യം ഉള്ളതായി വിചാരിച്ചുകൂടാ, മനുഷ്യസമുദായത്തിന്റെ ശൈശവാവസ്ഥയിൽ ക്ലിപ്തമായ വിവാഹബന്ധം ഉണ്ടായിരുന്നിരിപ്പാൻ ഇടയില്ല. ഏകഭർത്തൃത്വവും, ഏകഭാര്യത്വവും ഉൽകൃഷ്ടാവസ്ഥയെ പ്രാപിച്ച ജനങ്ങളുടെ മുഖ്യലക്ഷണങ്ങളാണ്. ആദ്യകാലത്തു യഥേഷ്ടമായി സ്ത്രീപുരുഷന്മാർ പരസ്പരസംസർഗ്ഗം ചെയ്തുവന്നിരുന്നു എന്നുള്ളതിലേയ്ക്ക് ലക്ഷ്യങ്ങൾ ഉണ്ട്. ക്രമംകൊണ്ട്, ഈ വിധമുള്ള വ്യവസ്ഥകെട്ട സഹവാസം ആപൽകരവും, നാശഹേതുകവും ആണെന്നു വെളിപ്പെട്ടുതുടങ്ങി. സ്ത്രീപുരുഷസംസർഗ്ഗത്തിനു ചില നിബന്ധനകൾ ഏർപ്പെടുത്തുവാൻ ഇടയായത് ഈ ദോഷങ്ങളെപ്പറ്റിയുള്ള ബോധമാണ്. രക്തസംബംന്ധം കൊണ്ടുള്ള സാമീപ്യം ഭാര്യാഭർത്തൃബന്ധത്തിന്നു നിഷിദ്ധമായിത്തീർന്നതും ഇപ്രകാരമാണ്. എന്നിട്ടും സോഹോദരീപുത്രിയെ ഭാര്യയാക്കുന്നത് അശാസ്ത്രീയമല്ലെന്നു വിചാരിക്കുന്ന ബ്രാഹ്മണർ പോലും ഇക്കാലത്തുണ്ടല്ലോ. ഹിന്ദുക്കളുടെ ഇടയിൽ സഹോദരന്റെ വിധവയിൽ പുത്രോൽപാദനം ചെയ്യുന്ന നടപ്പു ഒരുകാലത്തു സർവ്വസമ്മതമായിരുന്നു. അന്യന് ജനിച്ച പുത്രൻ സ്വന്തമകനാണെന്നു സമ്മതി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/658&oldid=168727" എന്ന താളിൽനിന്ന് ശേഖരിച്ചത്