താൾ:Rasikaranjini book 3 1904.pdf/657

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

644 രസികരഞ്ജിനി [പുസ്തകം ൩

റ്റം കഴിപ്പിച്ചിട്ടുള്ളതുകൊണ്ടു വായനക്കാർക്കു പൊതുവിൽ പൂർത്തിയായ രസം ഉണ്ടാവുന്നതല്ലെന്നു ചിലർ ആക്ഷേപിക്കുന്നുണ്ട്. എന്നാൽ ആ പാത്രങ്ങളുടെ മാതൃകകളായിട്ടു പരിചയമുള്ളവർക്ക് അധികരസമുണ്ടെന്നല്ലാതെ പരിചയമില്ലാത്തവർക്കു നോവലിനെ സംബന്ധിച്ചിടത്തോടത്തോളം രസത്തിന്നു യാതൊരു കുറവുമുണ്ടെന്നു പറഞ്ഞുകൂടാ. അതിന്നു പുറമെ നോവലിലുള്ള പാത്രങ്ങൾക്കു നേരുപകർപ്പുകളായ ജീവൽപാത്രങ്ങൾ ഉണ്ടെന്നും ഞങ്ങൾക്കു തോന്നുന്നില്ല. പല ജീവൽപാത്രങ്ങളുടെയും ഗുണദോഷങ്ങളെ അങ്ങുമിങ്ങും നിന്നെടുത്തു കൂട്ടിച്ചേർത്തിണക്കി ലോകരീതിക്കനുസരിച്ചു ഒരു പാത്രം കവി സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ അതുതന്നെയാണ് കവിധർമ്മം. ഇന്ദുലേഖയിലെ സുരിനമ്പൂതിരിപ്പാടും ശാരദയിലെ വൈത്തിപ്പട്ടരും കണ്ടൻമേനവനും ഏതുമാതിരി ഹാസ്യരസം പുറപ്പെടുവിപ്പിക്കുന്നതിന്നും ചന്തുമേനവന്നു ബഹു സാമർത്ഥ്യമാണെന്നു വിളിച്ചുപറയുന്നുണ്ട്. കണിയാർപണിക്കൻ എടത്തിലച്ചൻ കഴകക്കാരൻ വാരിയർ മുതലായവർ ലോകസ്വഭാവം പ്രതിബിബിംബിക്കുന്ന ദർപ്പണങ്ങളാണെന്നുതന്നെ പറയാം. അറിയേണ്ടതായ പല തത്വങ്ങളും സരസമായി പാത്രമുഖേന വായനക്കാരുടെ ഹൃദയത്തിൽ ഉറപ്പിച്ചു കൊടുക്കുന്നതിന്നു ചന്തുമേനവന്റെ സഹജമായ സാമർത്ഥ്യം സർവതോ മുഖമായിത്തന്നെ കാണുന്നുണ്ട്.

ഇദ്ദേഹത്തിന്റെ പ്രഥമകൃതിയായ ഇന്ദുലേഖയുടെ പുറപ്പാടുകണ്ടു ഭ്രമിച്ചു ഗദ്യകാവ്യനിർമ്മാണംകൊണ്ടു പ്രസിദ്ധി നേടുവാൻ എളുപ്പത്തിൽ സാധിക്കുമെന്നുകരുതി വികൃതനോവലുകൾ എഴുതിക്കൂട്ടി സമ്പാദിക്കാൻ ശ്രമിച്ചു പേർകളഞ്ഞു ദുഷ്പേരു സമ്പദിച്ചവർ ഒന്നുരണ്ടോ? ചന്തുമേനവന്റെ പിന്തുടർച്ചക്കാരായി മലയാളഭാഷക്ക് അനർഘ്യമായ ധനം സമ്പാദിച്ചുവച്ചിട്ടുള്ള ആഖ്യായികാകാരന്മാർ ഒന്നോ രണ്ടോ!

വിഷമുടൽമുറിച്ചും ശാരദേശാസ്ഥിച്ചാർത്തും
വിഷമനയനനായോരിന്ദുലേഖാവതാസൻ
വിഷവികൃതികൾകാണിച്ചീടിലുംശുദ്ധസത്വൻ
വിഷയസുഖവഴിയ്ക്കായ്ജ്ഞാനമുണ്ടാക്കിടട്ടെ.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/657&oldid=168726" എന്ന താളിൽനിന്ന് ശേഖരിച്ചത്