താൾ:Rasikaranjini book 3 1904.pdf/656

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൨] റായിബഹദൂർ ഒ. ചന്തുമേനോൻ 645

സം കുറയുമെന്നു വല്ലവരും വിചാരിച്ചിരുന്നുവെങ്കിൽ ആ വിചാരം തെറ്റാണ്. പദ്യകാവ്യത്തിൽ വൃത്തരചനാവൈചിത്ര്യംകൊണ്ടും രസങ്ങൾക്കനുരൂപമായ പദഘടനാപാടവം കൊണ്ടും രസസ്ഫൂർത്തി പൂർത്തിയാവാത്ത ഘട്ടങ്ങളിലും വായനക്കാരെ വശീകരിക്കുവാൻ സാധിച്ചുവെന്നുവരാം. ഗദ്യകാവ്യത്തിൽ ആ വക മായാ പ്രയോഗങ്ങൾ ഒന്നും തരമാകുന്നതല്ല. ആദ്യം മുതൽ അവസാനം വരെ രസപ്രവാഹം എടമുറിയാതെ ഉണ്ടായിരിക്കണം. നാടകാദിദൃശ്യകാവ്യങ്ങളിലെന്നപോലെ പാത്രങ്ങളെ ആകൃതിക്കും പ്രകൃതിക്കും അനുരൂപമായി വകതിരിച്ചു. വായനക്കാരുടെ മനസ്സിൽ പ്രതിഷ്ഠിച്ചു കൊടുക്കണം. യുക്തിഭംഗങ്ങളൊ അനാവശ്യപ്രസംഗങ്ങളൊ അല്പമെങ്കിലും വന്നുപോയാൽ അതു പദ്യകാവ്യങ്ങളിലെന്നപോലെ ശബ്ദഭംഗിയിൽ മുങ്ങിപ്പോകുന്നതല്ല. പേടുപോലെ താഴ്ത്തിയാലും താഴാതെ പ്രത്യക്ഷത്തിൽ പൊങ്ങിക്കിടക്കുകയേ ഉള്ളൂ. സൂക്ഷ്മമമായ ലോകപരിചയമില്ലെങ്കിൽ ഈവക ദോഷങ്ങൾ പറ്റിപ്പോകാതിരിപ്പാനും പ്രയാസംതന്നെ. വർണ്ണിക്കേണ്ടിവരുന്ന ഘട്ടങ്ങളിലും കഥയിൽ ദേശകാലങ്ങൾ മാറ്റേണ്ടിവരുന്ന വിഷയങ്ങളിലും അല്ലാതെ കവിവാചകം പ്രയോഗിച്ചാൽ അഭംഗിയായിത്തീരനാണ് എളുപ്പം. സംഭാഷണങ്ങളിൽ ആളുംതരവുമറിഞ്ഞു പേരുമാറാഞ്ഞാൽ അലൌകികമാവും. രസക്ഷയവും വന്നുകൂടും. കരതലാമലകംപോലെ ലോകം കണ്ടുകൊണ്ടല്ലാതെ ഒരക്ഷരംപോലും ശബ്ദിച്ചുപോയാൽ അതിന്റെ കോട്ടം വാക്കുകളെക്കൊണ്ടു മിനുക്കിയാൽ മായുന്നതല്ല. ഈ വക ദോഷങ്ങളും വൈഷമ്യങ്ങളും ഒഴിക്കുന്നതിലാണ് ചന്തുമേനവൻ സാമർത്ഥ്യം കാണിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വിഖ്യാതിക്കുള്ള ഹേതുവും ഇതുതന്നെയാണ്.

ഈ ചന്തുമേനവന്നുപോലും പര്യാലോചിപ്പിക്കാതെ മാധവനെക്കൊണ്ടു പെട്ടെന്നു ദേശയാത്ര ചെയ്യിച്ചതിലും മതസബന്ധമായ വാഗ്വാദം അസ്ഥാനത്തിൽ ഉപയോഗിച്ചതിലും കുറച്ചൊരു നോട്ടക്കുറവ് ഇന്ദുലേഖയിൽ പറ്റിപ്പോയതുതന്നെ. പല ജീവൽപാത്രങ്ങളേയും പേരുമാറാട്ടം വഴി ശാരദയിൽ അരങ്ങേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/656&oldid=168725" എന്ന താളിൽനിന്ന് ശേഖരിച്ചത്